HOME
DETAILS

ട്രംപിനെതിരായ വീഡിയോ; ഇറാന്‍ അനുകൂല ചാനല്‍ നീക്കം ചെയ്ത് യുട്യൂബ്

  
Web Desk
April 14, 2026 | 6:55 AM

youtube removes iran-linked channel over video targeting donald trump

വാഷിങ്ടണ്‍: ഇറാന്‍ അനുകൂല ചാനല്‍ നീക്കം ചെയ്ത് യുട്യൂബ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പരിഹസിക്കുന്ന ലെഗോ-തീം വീഡിയോകള്‍ നിര്‍മ്മിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.  ചാനല്‍ പ്ലാറ്റ്ഫോമില്‍ നിന്ന് നീക്കം ചെയ്തതായി യുട്യൂബിന്റെ  ഉടമകളായ ഗൂഗിള്‍ വ്യക്തമാക്കി. എക്‌സ്‌പ്ലോസിവ് മീഡിയ എന്ന ചാനലിനെതിരെയാണ് നടപടി.

'അവലോകനത്തിന് ശേഷമാണ് ഈ തീരുമാനത്തിലെത്തിയത്. ഞങ്ങളുടെ സ്പാം, സ്‌കാം നയങ്ങള്‍  ലംഘിച്ചതിന്റെ പേരില്‍ ഞങ്ങള്‍ ചാനല്‍നീക്കം ചെയ്തിരിക്കുന്നു'  യൂട്യൂബ് വക്താവ് പറഞ്ഞതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

'സ്പാം, സ്‌കാമുകള്‍, യുട്യൂബ് കമ്മ്യൂണിറ്റിയെ മുതലെടുക്കുന്ന മറ്റ് വഞ്ചനാപരമായ രീതികള്‍ തുടങ്ങിയവ ഞങ്ങള്‍ അനുവദിക്കുകയില്ല.- അധികൃതര്‍ വ്യക്തമാക്കി. 

ഇറാനെതിരായ യു.എസ് നീക്കങ്ങളെ പരിഹസിക്കുന്ന വീഡിയോകളാണ് എക്സ്പ്ലോസീവ് മീഡിയയുടെ ഉള്ളടക്കത്തില്‍ പ്രധാനമായും ഉണ്ടായിരുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പരിഹസിക്കുന്ന ആനിമേഷന്‍ വീഡിയോകളും ചാനല്‍ സംപ്രേഷണം ചെയ്തിരുന്നു. 

 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Explosive Media 💣😎 (@explosivemediaa)

 

 ചാനല്‍ അതിന്റെ നയങ്ങള്‍ എങ്ങനെ ലംഘിച്ചുവെന്ന് യൂട്യൂബ് വ്യക്തമാക്കിയിട്ടില്ല, എന്നാല്‍ കമ്പനിയെ മുമ്പ് 'ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സുമായി യോജിക്കുന്നു' എന്ന് വിശേഷിപ്പിച്ചിരുന്നു.

ഇറാനിയന്‍ ജനറല്‍മാര്‍ 'ശിലായുഗത്തിലേക്ക് മടങ്ങുക' എന്ന ലേബലുള്ള ഒരു ചുവന്ന ബട്ടണ്‍ അമര്‍ത്തുന്നതും അതേസമയം,  ട്രംപ് യു.എസ് സൈനിക ഉദ്യോഗസ്ഥര്‍ക്ക് നേരെ കസേര എറിയുന്നതുമാണ് ഒരു വീഡിയോയില്‍. യുദ്ധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെ ഭീഷണിയെ കൂടി പരിഹസിക്കുന്നതാണ് വീഡിയോ.

 'വിജയം! ഞാന്‍ ഒരു പരാജിതനാണ്' എന്ന് എഴുതിയ ഒരു ബോര്‍ഡ് പിടിച്ചുനില്‍ക്കുന്ന ട്രംപാണ് മറ്റൊന്നില്‍. അടിഭാഗത്ത് തീപിടിച്ച രീതിയിലാണ് ഈ വീഡിയോയില്‍ ട്രംപിനെ ചിത്രീകരിച്ചിരിക്കുന്നത്. 

ഷിയ മുസ് ലിംകളുടെ പ്രതിരോധത്തിന്റെയും ആത്മീയ നേതൃത്വത്തിന്റെയും പ്രധാന പ്രതീകമായ ഹുസൈന്‍ ഇബ്നു അലിയുടെ ചിത്രീകരണങ്ങള്‍ ഉള്‍പ്പെടെ നിരവധി വീഡിയോകളും ചാനലിലുണ്ട്. 

ഗൂഗിളിന്റെ നടപടിക്കെതിരെ ചാനല്‍ ശക്തമായി പ്രതികരിച്ചു.

ഞങ്ങളുടെ ലെഗോ-സ്‌റ്റൈല്‍ ആനിമേഷനുകള്‍ അക്രമാസക്തമാണോ?' എക്‌സില്‍ അവര്‍ ചോദിച്ചു.ഇറാനിയന്‍ സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്ന ആരോപണവും അവര്‍ നിഷേധിച്ചു,  

പേര്‍ഷ്യന്‍ ഭാഷയില്‍ അഖ്ബര്‍ എന്‍ഫെജാരി എന്നറിയപ്പെടുന്ന എക്സ്പ്ലോസീവ് മീഡിയയുടെ വീഡിയോകള്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ദശലക്ഷക്കണക്കിന് കാഴ്ചക്കാരിലേക്ക് എത്തിയിട്ടുണ്ട്.

എപ്സ്‌റ്റൈന്‍ ഫയലുകളില്‍ നിന്ന് ശ്രദ്ധ തിരിക്കാനും ഇസ്‌റാഈലിന്റെ നിര്‍ദ്ദേശപ്രകാരവുമാണ് ട്രംപ് ഇറാനില്‍ യുദ്ധം നടത്തുന്നതെന്നാണ് സസ്പെന്‍ഡ് ചെയ്യുന്നതിന് മുമ്പുള്ള അതിന്റെ ഏറ്റവും പുതിയ വീഡിയോയില്‍ കാണിക്കുന്നത്. 

എപ്സ്‌റ്റൈനും കൂട്ടാളികളും നരഭോജനത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും എന്നാല്‍ അതിന് തെളിവുകളില്ലെന്നും വീഡിയോയില്‍ സൂചിപ്പിക്കുന്നു. ചരിത്രത്തിലുനീളമുള്ള യു.എസിന്റെ ക്രൂരതകളുടെ ഇരകളെ കുറിച്ചാണ് മറ്റൊരു വീഡിയോയില്‍ പ്രതിപാദിക്കുന്നത്. 

 തദ്ദേശീയരായ അമേരിക്കക്കാര്‍, വിയറ്റ്‌നാമീസ്, ഗസ്സ, ഹിരോഷിമ, നാഗസാക്കി എന്നിവിടങ്ങളിലെ കുട്ടികള്‍ ഉള്‍പെടെ ചരിത്രത്തിലുടനീളം യു.എസ് അക്രമത്തിന്റെ ഇരകളെ കുറിച്ച് ഇതില്‍ വിവരിക്കുന്നുണ്ട്. മാല്‍ക്കം എക്സിനെയും വീഡിയോയില്‍ ഉദ്ധരിക്കുന്നു.

സോഷ്യല്‍ മീഡിയാ യുദ്ധം
യു.എസ്, ഇസ്‌റാഈല്‍, ഇറാന്‍ എന്നിവരെ പിന്തുണക്കുന്നവരുടേയും എതിര്‍ക്കുന്നവരുടേയും വാക് യുദ്ധങ്ങളുടെ ഭൂമിയായി മാറിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. 

ട്രംപിനെ വാനോളം ഉയര്‍ത്തുകയും അമേരിക്കന്‍ ശക്തിയെ പര്‍വതീകരിക്കുകയും ചെയ്യുന്ന വീഡിയോകള്‍ വൈറ്റ്ഹൗസും പുറത്തു വിട്ടിട്ടുണ്ട്. സ്വയം യേശുക്രിസ്തുവെന്ന് ചിത്രീകരിക്കുന്ന ഒരു പോസ്റ്റ് ട്രംപ് തന്നെ തന്റെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ചിരുന്നു. 

youtube has taken down an iran-linked channel after it published a controversial video targeting donald trump, raising concerns over online content moderation and geopolitical tensions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഞ്ചേശ്വരത്തെ ഹിന്ദുക്കള്‍ കൂടി വോട്ട് ചെയ്താണ് എകെഎം അഷറഫിന്റെ ഭൂരിപക്ഷം 29000 കടന്നത്; മണ്ഡലത്തില്‍ വട്ടത്തിലും നീളത്തിലും തോറ്റ സുരേന്ദ്രന്‍ അക്കാര്യം മറക്കരുത്; സന്ദീപ് വാര്യര്‍ 

Kerala
  •  6 days ago
No Image

മഴ കനക്കുന്നു; വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടം 

Kerala
  •  6 days ago
No Image

ഇടുക്കിയിൽ വിനോദസഞ്ചാരികളുടെ ബസ് മറിഞ്ഞ് അപകടം; യുവതിക്ക് ദാരുണാന്ത്യം, ആറ് പേർക്ക് പരിക്ക്

Kerala
  •  6 days ago
No Image

സെൻട്രൽ അബുദബിയിൽ പാർക്കിംഗ് പ്രതിസന്ധി രൂക്ഷം; മണിക്കൂറുകൾ റോഡിൽ കറങ്ങി നിവാസികൾ

uae
  •  6 days ago
No Image

വി.ഡി സതീശനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച് ഗവര്‍ണര്‍; പിന്തുണക്കത്ത് കൈമാറി; സത്യപ്രതിജ്ഞ തിങ്കളാഴ്ച്ച 

Kerala
  •  6 days ago
No Image

ദുബൈയിൽ നിന്നും സിഎസ്‌കെയിലേക്ക്: ഒരമ്മയുടെ ത്യാഗവും അച്ഛന്റെ ദീർഘവീക്ഷണവും; മക്നീൽ നൊറോണയുടെ കഥ

uae
  •  6 days ago
No Image

യുപിയില്‍ നാശം വിതച്ച് മഴയും, കൊടുങ്കാറ്റും; നൂറിലധികം പേര്‍ മരിച്ചു; കാറ്റില്‍ പറന്നുപോയി വീണ യുവാവിന് പരിക്ക് 

National
  •  6 days ago
No Image

കോർപ്പറേറ്റ് നികുതി പിഴയിൽ വൻ ഇളവ്; യുഎഇയിൽ 91,000-ത്തിലധികം നികുതിദായകർക്ക് ആശ്വാസം

uae
  •  6 days ago
No Image

രാഷ്ട്രീയ ചർച്ചകളെ വർഗീയവൽക്കരിക്കാനുള്ള നീക്കം ജനാധിപത്യവിരുദ്ധം; എസ്.കെ.എസ്.എസ്.എഫ്

organization
  •  6 days ago
No Image

ബുംറയെ പോലും ഞെട്ടിച്ച ബാറ്റിംഗ്! കൈവിട്ട ക്യാച്ച് മുംബൈയ്ക്ക് വിനയായി; റെക്കോർഡ് നേട്ടവുമായി പ്രഭ്‌സിമ്രാൻ

Cricket
  •  6 days ago