HOME
DETAILS

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു

  
Web Desk
April 14, 2026 | 10:13 AM

nitish kumar resign bihar cm

പട്ന: ബിഹാർ രാഷ്ട്രീയത്തിൽ നിർണ്ണായക വഴിത്തിരിവ്. കഴിഞ്ഞ 21 വർഷമായി ബിഹാറിന്റെ മുഖ്യമന്ത്രി പദവിയിലിരുന്ന ജനതാദൾ (യുണൈറ്റഡ്) നേതാവ് നിതീഷ് കുമാർ രാജിവെച്ചു. ഇന്ന് രാവിലെ ചേർന്ന അവസാന മന്ത്രിസഭാ യോഗത്തിന് ശേഷം ഗവർണർ ലഫ്റ്റനന്റ് ജനറൽ (റിട്ട.) സയ്യിദ് അതാ ഹസ്നൈനെ നേരിൽ കണ്ടാണ് അദ്ദേഹം രാജി സമർപ്പിച്ചത്. രാജിക്ക് മുന്നോടിയായി ഭരണഘടനാപരമായ നടപടിക്രമമെന്ന നിലയിൽ മന്ത്രിസഭ പിരിച്ചുവിടാനുള്ള തീരുമാനം അദ്ദേഹം സഹപ്രവർത്തകരെ അറിയിച്ചിരുന്നു.

പത്തു തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് റെക്കോർഡ് നിതീഷ് കുമാറിന്റെ പേരിലാണ്. ഉച്ചകഴിഞ്ഞ് 3:15-ഓടെയാണ് നിതീഷ് കുമാർ ഔദ്യോഗിക വസതിയിൽ നിന്നും 50 മീറ്റർ അകലെയുള്ള ലോക് ഭവനിലെത്തി രാജി കൈമാറിയത്. ഇതിന് മുന്നോടിയായി ബിജെപി സംസ്ഥാന അധ്യക്ഷൻ നിതിൻ നബിൻ, കേന്ദ്ര നിരീക്ഷകൻ ശിവരാജ് സിംഗ് ചൗഹാൻ, ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി എന്നിവർ നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി. പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനായി എൻഡിഎ നിയമസഭാ കക്ഷി യോഗം ഉടൻ ചേരും.

ബിഹാർ രാഷ്ട്രീയത്തിൽ 'ഒരു യുഗത്തിന്റെ അന്ത്യം' എന്നാണ് രാഷ്ട്രീയ നിരീക്ഷകർ നിതീഷിന്റെ രാജിയെ വിശേഷിപ്പിക്കുന്നത്. 1990-കളുടെ മധ്യം മുതൽ ബിഹാറിലെ അനിഷേധ്യ നേതാവായിരുന്ന നിതീഷ് കുമാർ, വികസനത്തിലും സാമൂഹിക ഉൾക്കൊള്ളലിലും ഊന്നിയുള്ള ഭരണമാണ് കാഴ്ചവെച്ചത്.

പുതിയ സർക്കാർ നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളി സംസ്ഥാനത്തെ കുടിയേറ്റ പ്രശ്നമായിരിക്കും. വികസന മുരടിപ്പും തൊഴിലില്ലായ്മയും പരിഹരിക്കുക എന്നത് പുതിയ മുഖ്യമന്ത്രിയുടെ മുന്നിലുള്ള വലിയ ഉത്തരവാദിത്തമാണ് എന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

ബിജെപി മുഖ്യമന്ത്രി ആരാകും?

അതേസമയം, നിതീഷിന്റെ പകരക്കാരനായി ബി.ജെ.പിയില്‍ നിന്ന് ആരാകും എന്നത് സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല. ബി.ജെ.പിയുടെ നിയമസഭ പാര്‍ട്ടി യോഗം ഇന്ന് പാട്‌നയില്‍ ചേരും. യോഗത്തില്‍ കേന്ദ്ര നിരീക്ഷകനായി മന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്. ബിഹാറിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു ബിജെപി നേതാവ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നാളെ ലോക് ഭവനിൽ നടക്കും.

ബിഹാറിൽ ആദ്യമായി മുഖ്യമന്ത്രി പദം ലഭിക്കുന്ന ആവേശത്തിലാണ് ബിജെപി ക്യാമ്പ്. പല പ്രമുഖ നേതാക്കളുടെ പേരുകളും ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും ഔദ്യോഗിക പ്രഖ്യാപനം എൻഡിഎ നിയമസഭാ കക്ഷി യോഗത്തിന് ശേഷമേ ഉണ്ടാകൂ. 

ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരിയെ പിന്‍ഗാമിയാക്കണമെന്ന് നിതീഷ് കുമാര്‍ ബി.ജെ.പി കേന്ദ്ര നേതൃത്വത്തോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ബി.ജെ.പി എം.എല്‍.എമാരില്‍ ഭൂരിപക്ഷത്തിനും ചൗധരിയെ മുഖ്യമന്ത്രിയാക്കുന്നതിനോടാണ് താല്‍പര്യം. എന്നാല്‍, സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ ദിപീപ് കുമാര്‍ ജയ്‌സ്വാള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് സമ്രാട്ട് ചൗധരിയോട് താല്‍പര്യമില്ല. ബി.ജെ.പി ദേശീയ അധ്യക്ഷനായ നിതിന്‍ നബിനും ചൗധരിയെ മുഖ്യമന്ത്രിയാക്കുന്നതില്‍ താല്‍പര്യമില്ലെന്നാണ് വിവരം. ഇതോടെയാണ് മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ബി.ജെ.പിക്കുള്ളില്‍ തീരുമാനം വൈകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി നിതീഷ് കുമാര്‍, ബി.ജെ.പി അധ്യക്ഷന്‍ നിതിന്‍ നബിന്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകും. 

നിതീഷ് കുമാര്‍ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ബിഹാറില്‍ അധികാരമാറ്റത്തിന് കളമൊരുങ്ങിയത്. 2026 മാർച്ചിൽ പത്താം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നിതീഷ് കുമാറിന്റെ പിൻഗാമിയായി ആര് വരുമെന്ന് രാജ്യം ഉറ്റുനോക്കുകയാണ്.

 

in a major political development, nitish kumar has resigned as the chief minister of bihar, marking the end of a 21-year era. after holding a final cabinet meeting this morning, he met with governor lieutenant general (retd.) syed ata hasnain to submit his resignation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എബോള ഭീതി; മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് യുഎഇ പൗരന്മാർക്ക് നിർദ്ദേശം

uae
  •  8 days ago
No Image

സംസ്ഥാനത്ത് കാലവര്‍ഷം അഞ്ച് ദിവസത്തിനുള്ളില്‍; 2015-ന് ശേഷമുള്ള ഏറ്റവും ദുര്‍ബലമായ മണ്‍സൂണെന്ന് പ്രവചനം

Kerala
  •  8 days ago
No Image

ജൂൺ തുടക്കത്തിൽ യുഎഇയിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യത; താപനില കുറഞ്ഞേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  8 days ago
No Image

വഴിയിൽ നിന്നും വീണുകിട്ടിയ ലക്ഷക്കണക്കിന് ദിർഹം പൊലിസിലേൽപ്പിച്ചു; സത്യസന്ധതയിൽ മാതൃകയായി യുഎഇയിലെ ഒമ്പതിനായിരത്തോളം പേർ

uae
  •  8 days ago
No Image

ഓപ്പറേഷന്‍ നുംഖോര്‍: മുഖ്യപ്രതിയുടെ കൂട്ടാളി ജയ്പൂരില്‍ അറസ്റ്റില്‍

Kerala
  •  8 days ago
No Image

നവകേരള യാത്രയ്ക്കിടെയുണ്ടായ മര്‍ദനം: ഗണ്‍മാന്‍മാര്‍ക്ക് കുരുക്ക്; വധശ്രമ വകുപ്പ് ചുമത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  8 days ago
No Image

ഫലസ്തീന്‍ തടവുകാരോട് ലൈംഗികാതിക്രമം; ഇസ്‌റാഈലിനെ കരിമ്പട്ടികയില്‍ ഉള്‍പെടുത്തി യു.എന്‍; റഷ്യയും പട്ടികയില്‍

International
  •  8 days ago
No Image

അതിരപ്പിള്ളി കാട്ടാന ആക്രമണം: മരിച്ചയാളുടെ കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം

Kerala
  •  8 days ago
No Image

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കും പ്രധാനമന്ത്രി 'നേരിട്ട് മേല്‍നോട്ടം വഹിച്ചു'; കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിന് പിന്നാലെ പരിഹാസവുമായി രാഹുല്‍ ഗാന്ധി

National
  •  8 days ago
No Image

മഴമുന്നറിയിപ്പില്‍ മാറ്റം; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  8 days ago