HOME
DETAILS

ഛത്തീസ്ഗഢിൽ പവർ പ്ലാന്റ് ബോയിലർ പൊട്ടിത്തെറിച്ചു: ഒമ്പത് മരണം; നിരവധി പേർക്ക് പരുക്ക്

  
Web Desk
April 14, 2026 | 2:20 PM

chhattisgarh power plant boiler blast nine dead several injured

റായ്പൂർ: ഛത്തീസ്ഗഢിലെ ശക്തി ജില്ലയിലുള്ള വേദാന്ത ലിമിറ്റഡ് പവർ പ്ലാന്റിലുണ്ടായ വൻ സ്ഫോടനത്തിൽ ഒമ്പത് തൊഴിലാളികൾ കൊല്ലപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ സിംഗിതാരായ് ഗ്രാമത്തിലെ പ്ലാന്റിലുള്ള ബോയിലർ ട്യൂബ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.

പരുക്കേറ്റ മുപ്പതിലേറെ പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. ബോയിലർ ട്യൂബിലുണ്ടായ സ്ഫോടനമാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്ലാന്റിനുള്ളിലെ ഷോർട്ട് സർക്യൂട്ടാണ് സ്ഫോടനത്തിലേക്ക് നയിച്ചതെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം.

അപകടസമയത്ത് നിരവധി തൊഴിലാളികൾ പ്ലാന്റിനുള്ളിൽ ജോലിയിലായിരുന്നു. സ്ഫോടനത്തെത്തുടർന്ന് കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടന്ന പലരെയും പൊലിസും അഗ്നിശമന സേനയും ചേർന്ന് പുറത്തെത്തിച്ചു. പരുക്കേറ്റവരെ റായ്ഗഡിലെ ഫോർട്ടിസ് ആശുപത്രിയിലും സമീപത്തെ മെഡിക്കൽ കോളജുകളിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഒമ്പത് പേർ മരിച്ച വിവരം ശക്തി ജില്ലാ കളക്ടർ അമൃത് വികാസ് ടോപ്‌നോ സ്ഥിരീകരിച്ചിട്ടുണ്ട്. നാല് പേർ സംഭവസ്ഥലത്ത് വെച്ചും അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. പ്ലാന്റിനുള്ളിൽ ഇനിയും ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. സംഭവത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു.

 

At least nine people were killed and several others sustained injuries following a massive boiler explosion at a power plant in Chhattisgarh. vedanta blast



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  2 days ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  2 days ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  2 days ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 days ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  2 days ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  2 days ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  2 days ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  2 days ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  2 days ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  2 days ago