HOME
DETAILS

മദ്യവിൽപനയെക്കുറിച്ച് എക്സൈസിന് വിവരം നൽകി; വനിതാ പഞ്ചായത്തംഗത്തിന് നേരെ അക്രമം

  
Web Desk
April 16, 2026 | 4:17 AM

woman panchayat member attacked for reporting illegal liquor sales to excise

കോതമംഗലം: എറണാകുളം കുട്ടമ്പുഴയിൽ നിയമവിരുദ്ധമായ മദ്യവിൽപനയെക്കുറിച്ച് എക്സൈസിന് വിവരം നൽകിയ പഞ്ചായത്തംഗത്തിന് മദ്യമാഫിയയുടെ ക്രൂരമർദനം. കുട്ടമ്പുഴ പഞ്ചായത്ത് അംഗം ബിന്ദു രാജേന്ദ്രനാണ് സംഘത്തിന്റെ അക്രമത്തിനിരയായത്. ആക്രമണത്തിൽ ബിന്ദുവിന്റെ വസ്ത്രങ്ങൾ വലിച്ചുകീറുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതായി പരാതിയുണ്ട്. ബിന്ദുവിനെ മർദിക്കുന്നത് തടയാൻ ശ്രമിച്ച കുടുംബാങ്ങൾക്ക് നേരെയും അക്രമം നടന്നു.

കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്. പ്രദേശത്തെ ഒരു ക്ലബ്ബിന്റെ വിഷു ആഘോഷങ്ങളിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ബിന്ദുവും കുടുംബവും. ഈ സമയത്താണ് സംഘം ഇവരെ തടഞ്ഞുനിർത്തി ആക്രമിച്ചത്. മദ്യവിൽപനയെക്കുറിച്ച് എക്സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് പറയപ്പെടുന്നു.

സംഭവത്തിൽ ബിന്ദുവിനെയും കുടുംബത്തെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലിസും എക്സൈസും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

 

A woman panchayat member, Bindu Rajendran, was allegedly assaulted by a group of illegal liquor sellers in Kothamangalam, Ernakulam. The attack occurred around 10:00 PM while she was returning from a Vishu celebration with her family.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; പ്രതിഷേധവുമായി മെന്‍സ് അസോസിയേഷന്‍; 15ന് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം, ബസുകള്‍ തടയും 

Kerala
  •  5 days ago
No Image

ഗള്‍ഫ് മേഖലയിലെ യു.എസ് സൈനികത്താവളങ്ങള്‍ക്ക് നേരെ തിരിച്ചടിച്ച് ഇറാന്‍; ഹോര്‍മുസ് ഇടനാഴി അടച്ചു 

International
  •  5 days ago
No Image

ഹാജിമാരുടെ ആദ്യസംഘം നാളെ നെടുമ്പാശ്ശേരിയിൽ മടങ്ങിയെത്തും

Kerala
  •  5 days ago
No Image

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.കെ മുഹമ്മദ് അന്തരിച്ചു

Kerala
  •  5 days ago
No Image

കുവൈത്തിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു

Kuwait
  •  5 days ago
No Image

എ.ടി.എമ്മുകളില്‍ പണമില്ല; ആസൂത്രിത നീക്കമെന്നു  സംശയം

Kerala
  •  5 days ago
No Image

ക്രൊയേഷ്യ ഗോളടിച്ചാൽ വെളിച്ചെണ്ണ വില കുറയും!

Kerala
  •  5 days ago
No Image

സമൂഹമാധ്യമങ്ങളിലെ 'ലഹരി' ഫാൻസ്; 397 ഇൻസ്റ്റ അക്കൗണ്ട് വിവരങ്ങൾ പൊലിസിന് കൈമാറി; അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന് കേന്ദ്രത്തിനും പരാതി 

Kerala
  •  5 days ago
No Image

സി.പി.എമ്മിനു തലവേദനയായി കണ്ണൂരിലെ സ്വർണം പൊട്ടിക്കൽ സംഘവും

Kerala
  •  5 days ago
No Image

രാജ്യസഭാ സ്ഥാനാർഥി പത്രിക തള്ളൽ; തെര. കമ്മിഷൻ തീരുമാനം കാത്ത് കോൺഗ്രസ്; അനുകൂലമല്ലെങ്കിൽ സുപ്രിംകോടതിയിലേക്ക്

National
  •  5 days ago