HOME
DETAILS

കൊയിലാണ്ടിക്ക് പിന്നാലെ പാലക്കാടും പടക്കം പൊട്ടി മരണം; യുവാവ് മരിച്ചത് കൈയിലിരുന്ന് ഗുണ്ട് പൊട്ടിത്തെറിച്ച്

  
Web Desk
April 16, 2026 | 4:45 AM

firecracker explosion in Palakkad claims a life young man dies

പാലക്കാട്: വിഷു ആഘോഷങ്ങൾക്കിടെ സംസ്ഥാനത്തെ നടുക്കി വീണ്ടും പടക്ക അപകടം. പാലക്കാട് ശ്രീകൃഷ്ണപുരത്ത് പടക്കം പൊട്ടിക്കുന്നതിനിടെ കൈയിലിരുന്ന് ഗുണ്ട് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. വെള്ളപ്പാംതൊടി സ്വദേശി ദിലീപ് (32) ആണ് മരിച്ചത്.

അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ ദിലീപിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പടക്കം കൈയിൽ വെച്ച് കത്തിക്കാൻ ശ്രമിക്കവെ അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

കൊയിലാണ്ടിയിലെ ദുരന്തത്തിൽ വില്ലനായത് യൂട്യൂബ് പരീക്ഷണം

അതേസമയം കഴിഞ്ഞ ദിവസം കൊയിലാണ്ടിയിൽ പതിനാറുകാരൻ മരിച്ച സംഭവത്തിൽ നടുക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. യൂട്യൂബ് വീഡിയോ കണ്ട് സ്റ്റീൽ പാത്രത്തിനടിയിൽ വെച്ച് പടക്കം പൊട്ടിക്കാൻ ശ്രമിച്ചതാണ് അദ്വൈതിന്റെ ജീവൻ കവർന്നത്. കൊരയങ്ങാട് സ്വദേശിയായ അദ്വൈത് വിഷുദിനത്തിൽ വീടിന് സമീപത്തെ ഗ്രൗണ്ടിൽ സുഹൃത്തുക്കളോടൊപ്പം പടക്കം പൊട്ടിക്കുകയായിരുന്നു.

യൂട്യൂബ് വീഡിയോ കണ്ട് സ്റ്റീൽ പാത്രത്തിനടിയിൽ പടക്കം വെച്ച് പൊട്ടിച്ചപ്പോൾ, പാത്രം തുണ്ടുകളായി തെറിക്കുകയും ഒരു ചില്ല് അദ്വൈതിന്റെ തോളിൽ ആഴത്തിൽ തുളച്ചു കയറുകയുമായിരുന്നു. ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുകയായിരുന്നു അദ്വൈത്.

സംഭവത്തിൽ കൊയിലാണ്ടി പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പടക്കങ്ങൾ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും ഇത്തരം അപകടകരമായ പരീക്ഷണങ്ങൾ ഒഴിവാക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

 

Following the tragic incident in Koyilandy, another fatal firecracker accident has occurred in Palakkad. A young man lost his life after a powerful firecracker, locally known as a 'gundu,' prematurely exploded while he was holding it. This marks the second such tragedy in a short span, raising serious concerns over firework safety in the region.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടുപറമ്പിൽ മലമ്പാമ്പ് മുട്ടയിട്ട് വിരിഞ്ഞു; 4 ദിവസത്തിനിടെ പിടികൂടിയത് 20 കുഞ്ഞുങ്ങളെ, മുറ്റവും മതിലും പൊളിച്ച് വനംവകുപ്പ്

Kerala
  •  4 days ago
No Image

ഗുരുവായൂര്‍-ചെന്നൈ എക്സ്പ്രസിലെ സ്വര്‍ണക്കവര്‍ച്ച: എട്ട് പേര്‍ പിടിയില്‍

Kerala
  •  4 days ago
No Image

വീട്ടിൽ നിന്ന് ഒഴിപ്പിക്കാൻ നിയമപോരാട്ടം; വിധിപ്പകർപ്പുമായി മടങ്ങവേ പിതാവിനെ മകൻ കുത്തിക്കൊന്നു; തടയാൻ ശ്രമിച്ച സഹോദരിക്കും പരുക്ക്

National
  •  4 days ago
No Image

പെട്രോള്‍ പമ്പുകളില്‍ 'ബള്‍ക്ക് പര്‍ച്ചേസിന്' നിയന്ത്രണം; വ്യവസായ സ്ഥാപനങ്ങള്‍ ഇന്ധനം വാങ്ങുന്നത് തടഞ്ഞ് കേന്ദ്രം, സെയില്‍ പോയിന്റുകളില്‍ നിന്ന് നേരിട്ട് വാങ്ങാന്‍ നിര്‍ദ്ദേശം

National
  •  4 days ago
No Image

പരുക്കേറ്റ ബലേർഡിക്ക് പകരം മാർക്കോസ് സെനേസി അർജന്റീന ലോകകപ്പ് സ്ക്വാഡിൽ

International
  •  4 days ago
No Image

മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ ചേർത്ത സംഭവം: വഖഫ് ബോർഡിന് കേന്ദ്ര സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ്

Kerala
  •  4 days ago
No Image

കേരളത്തിലെ വവ്വാലുകളിൽ 28 ശതമാനം നിപ വൈറസ് സാന്നിധ്യം; സാമ്പിളുകൾ ശേഖരിച്ചത് കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്ന്

Kerala
  •  4 days ago
No Image

മാസപ്പടി കേസ്: വീണയെ വിടാതെ ഇ.ഡി; വീണ്ടും സമന്‍സ്, ബുധനാഴ്ച ഹാജരാകണം 

Kerala
  •  4 days ago
No Image

ഷിഗെല്ല ഭീതിയില്‍ വയനാട്; ഏഴ് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു

Kerala
  •  4 days ago
No Image

അന്ന് ക്രിസ്റ്റ്യനോയെ വീഴ്ത്തി, ഇന്ന് ആഫ്രിക്കയെയും തീർത്തു- ആരാണ് ജൂലിയൻ ക്വിനോനസ്

International
  •  4 days ago