HOME
DETAILS

വിദ്വേഷ പ്രചാരകൻ ധീരേന്ദ്ര ശാസ്ത്രിയുടെ സംഘടനയ്ക്ക് എഫ്.സി.ആർ.എ അനുമതി; വിദേശഫണ്ട് സ്വീകരിക്കാം; രാജ്യത്ത് പുതുതായി രജിസ്ട്രേഷൻ ലഭിച്ചത് 38 എൻ.ജി.ഒകൾക്ക്

  
Web Desk
April 16, 2026 | 11:11 AM

dhirendra shastris organization gets fcra approval can accept foreign funds 38 ngos receive new registration

ന്യൂഡൽഹി: വിവാദ പരാമർശങ്ങളിലൂടെയും 'ഹിന്ദു രാഷ്ട്ര' വാദത്തിലൂടെയും ശ്രദ്ധേയനായ മധ്യപ്രദേശിലെ സ്വയം പ്രഖ്യാപിത ആൾദൈവം ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയുടെ സംഘടനയ്ക്ക് വിദേശ സംഭാവനകൾ സ്വീകരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി. ശാസ്ത്രിയുടെ ഔദ്യോഗിക സാമ്പത്തിക വിഭാഗമായ ഛത്തർപൂരിലെ ’ശ്രീ ബാഗേശ്വർ ജൻ സേവാ സമിതി ഗധ’യ്ക്കാണ് വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്.സി.ആർ.എ) പ്രകാരമുള്ള രജിസ്ട്രേഷൻ ലഭിച്ചത്.

സാംസ്കാരികം, സാമ്പത്തികം, വിദ്യാഭ്യാസം, സാമൂഹികം എന്നിവയ്ക്ക് പുറമെ 'മതപരം (ഹിന്ദു)' എന്ന പ്രാഥമിക വിഭാഗത്തിലാണ് സംഘടനയെ ഉൾപ്പെടുത്തിയിരിക്കുന്നത്. അഞ്ച് വർഷത്തേക്കാണ് പ്രവർത്തനാനുമതി നൽകിയിരിക്കുന്നത്.

ഏപ്രിൽ 15 വരെ രാജ്യത്ത് പുതുതായി 38 എൻ.ജി.ഒകൾക്കാണ് എഫ്.സി.ആർ.എ രജിസ്ട്രേഷൻ അനുവദിച്ചത്. ഇതിൽ ആറ് സംഘടനകൾ ഹിന്ദു മതവിഭാഗത്തിൽ നിന്നുള്ളതാണ്. രാമകൃഷ്ണ മിഷൻ (ബംഗാൾ, ബിഹാർ ശാഖകൾ), ദിവ്യജ്യോതി ജാഗൃതി സൻസ്ഥാൻ (ഡൽഹി), രാധാസ്വാമി സത്സംഗ് (യു.പി) എന്നിവ ഇതിൽ ഉൾപ്പെടുന്നു.

നിയമലംഘനം നടത്തിയതിന്റെയും കൃത്യസമയത്ത് പുതുക്കാത്തതിന്റെയും പേരിൽ 2026 മാർച്ച് മാസത്തോടെ 21,933 എൻ.ജി.ഒകളുടെ ലൈസൻസാണ് കേന്ദ്ര സർക്കാർ റദ്ദാക്കിയത്. നിലവിൽ രാജ്യത്ത് 14,538 സംഘടനകൾക്ക് മാത്രമാണ് വിദേശഫണ്ട് സ്വീകരിക്കാൻ അനുമതിയുള്ളത്.

എഫ്.സി.ആർ.എ നിയമം (2010) ഭേദഗതി ചെയ്യാനുള്ള ബിൽ കഴിഞ്ഞ ബജറ്റ് സമ്മേളനത്തിൽ സർക്കാർ അവതരിപ്പിച്ചിരുന്നു. ലൈസൻസ് റദ്ദാക്കപ്പെടുന്ന സംഘടനകളുടെ ആസ്തികൾ ആഭ്യന്തര മന്ത്രാലയത്തിന് ഏറ്റെടുക്കാൻ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി. എന്നാൽ, കേരളം, തമിഴ്‌നാട് മുഖ്യമന്ത്രിമാരും പ്രതിപക്ഷ പാർട്ടികളും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിയതിനെത്തുടർന്ന് ബിൽ പാസാക്കുന്നത് മാറ്റിവെച്ചു.

രാഷ്ട്രീയ പിന്തുണയോടെ പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്ന ധീരേന്ദ്ര ശാസ്ത്രിയുടെ സംഘടനയ്ക്ക് വിദേശഫണ്ട് അനുവദിച്ച നടപടി ഇതിനോടകം തന്നെ പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട്.

 

The Indian government has granted Foreign Contribution Regulation Act (FCRA) registration to the organization led by self-styled godman Dhirendra Shastri, often referred to as Bageshwar Dham Sarkar. This approval allows the foundation to legally receive and utilize foreign donations for its activities.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എബോള ഭീതി; മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് യുഎഇ പൗരന്മാർക്ക് നിർദ്ദേശം

uae
  •  7 days ago
No Image

സംസ്ഥാനത്ത് കാലവര്‍ഷം അഞ്ച് ദിവസത്തിനുള്ളില്‍; 2015-ന് ശേഷമുള്ള ഏറ്റവും ദുര്‍ബലമായ മണ്‍സൂണെന്ന് പ്രവചനം

Kerala
  •  7 days ago
No Image

ജൂൺ തുടക്കത്തിൽ യുഎഇയിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യത; താപനില കുറഞ്ഞേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  7 days ago
No Image

വഴിയിൽ നിന്നും വീണുകിട്ടിയ ലക്ഷക്കണക്കിന് ദിർഹം പൊലിസിലേൽപ്പിച്ചു; സത്യസന്ധതയിൽ മാതൃകയായി യുഎഇയിലെ ഒമ്പതിനായിരത്തോളം പേർ

uae
  •  7 days ago
No Image

ഓപ്പറേഷന്‍ നുംഖോര്‍: മുഖ്യപ്രതിയുടെ കൂട്ടാളി ജയ്പൂരില്‍ അറസ്റ്റില്‍

Kerala
  •  7 days ago
No Image

നവകേരള യാത്രയ്ക്കിടെയുണ്ടായ മര്‍ദനം: ഗണ്‍മാന്‍മാര്‍ക്ക് കുരുക്ക്; വധശ്രമ വകുപ്പ് ചുമത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  7 days ago
No Image

ഫലസ്തീന്‍ തടവുകാരോട് ലൈംഗികാതിക്രമം; ഇസ്‌റാഈലിനെ കരിമ്പട്ടികയില്‍ ഉള്‍പെടുത്തി യു.എന്‍; റഷ്യയും പട്ടികയില്‍

International
  •  7 days ago
No Image

അതിരപ്പിള്ളി കാട്ടാന ആക്രമണം: മരിച്ചയാളുടെ കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം

Kerala
  •  7 days ago
No Image

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കും പ്രധാനമന്ത്രി 'നേരിട്ട് മേല്‍നോട്ടം വഹിച്ചു'; കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിന് പിന്നാലെ പരിഹാസവുമായി രാഹുല്‍ ഗാന്ധി

National
  •  7 days ago
No Image

മഴമുന്നറിയിപ്പില്‍ മാറ്റം; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  7 days ago