HOME
DETAILS

ഇറാന്‍- അമേരിക്ക സമാധാന പ്രതീക്ഷകള്‍ക്ക് വീണ്ടും തിരിച്ചടി; വൈറ്റ്ഹൗസിലെ കൂടിക്കാഴ്ചയില്‍ തീരുമാനമായില്ല 

  
Web Desk
May 30, 2026 | 4:24 AM

no deal announced after Trump meeting

വാഷിങ്ടണ്‍ ഡിസി: ഇറാന്‍-അമേരിക്ക സമാധാന കരാര്‍ പ്രതീക്ഷകള്‍ക്ക് വീണ്ടും തിരിച്ചടി. വൈറ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായില്ലെന്ന് റിപ്പോര്‍ട്ട്. യു.എസ് പ്രസിഡന്റ് ട്രംപിന്റെ അധ്യക്ഷതയില്‍ രണ്ട് മണിക്കൂറിലേറെ നേരം വൈറ്റ് ഹൗസില്‍ യോഗം ചേര്‍ന്നെങ്കിലും ഇറാന്‍ അമേരിക്ക ധാരണാപത്രം സംബന്ധിച്ച് തീരുമാനം ആയില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. 

ഇറാന്‍ ഒരിക്കലും ആണവായുധമോ ബോംബോ നിര്‍മ്മിക്കില്ലെന്ന് സമ്മതിക്കണമെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രധാന ആവശ്യം. ഹോര്‍മൂസ് കടലിടുക്ക് ഇരുദിശകളിലേക്കുമുള്ള 'നിയന്ത്രണങ്ങളില്ലാത്ത കപ്പല്‍ ഗതാഗതത്തിനായി' വീണ്ടും തുറക്കണമെന്നും, ഈ ജലപാതയിലുള്ള എല്ലാ മൈനുകളും 'നശിപ്പിക്കണമെന്നും' ട്രംപ് ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങള്‍ ആണവ പദ്ധതിയെക്കുറിച്ച് ചര്‍ച്ചകള്‍ക്ക് തയ്യാറല്ലെന്ന് ഇറാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഹോര്‍മുസില്‍ നിയന്ത്രണം തുടരുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായും ഇറാന്‍ വ്യക്തമാക്കിയതായാണ് സൂചന. 

എന്നാല്‍ തങ്ങളുടെ പിടിച്ചുവെച്ച 12 ബില്യന്‍ ഡോളര്‍ സ്വത്തുക്കള്‍ ഉടന്‍ വിട്ടുനല്‍കണമെന്ന ഇറാന്റെ ആവശ്യം യു.എസ് തള്ളിയതും സമാധാന നീക്കത്തിന് തിരിച്ചടിയായി. ഘട്ടംഘട്ടമായി മാത്രമേ സ്വത്തുക്കള്‍ കൈമാറൂ എന്നാണ് യു.എസ് ട്രഷറി വകുപ്പ് സെക്രട്ടറി അറിയിച്ചിരിക്കുന്നത്. കൂടാതെ ലെബനാന്‍ യുദ്ധവിരാമം സംബന്ധിച്ചും അമേരിക്ക വ്യക്തമായ നിലപാട് എടുത്തിട്ടില്ല എന്നതും സമാധാന നീക്കത്തിന് വിഘാതം സൃഷ്ടിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

 ഇടക്കാല സമാധാന കരാറില്‍ രാത്രി ഒപ്പുവെക്കും എന്ന് വൈറ്റ് ഹൗസ് നേരത്തെ സൂചിപ്പിച്ചിരുന്നു. അതിനിടെ,
ധാരണാപത്രത്തില്‍ ഇല്ലാത്ത വ്യവസ്ഥകള്‍ പ്രഖ്യാപിച്ച് കൃത്രിമ വിജയം പ്രദര്‍ശിപ്പിക്കാനാണ് ട്രംപ് തുനിയുന്നതെന്ന് ഇറാന്‍ കുറ്റപ്പെടുത്തി. ഇറാന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഫാര്‍സ് ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 
ലബനാനിലെ പൂര്‍ണ യുദ്ധവിരാമം, തടഞ്ഞു വെച്ച 12 ബില്ല്യന്‍ ഡോളര്‍ സ്വത്തുക്കളുടെ കൈമാറ്റം തുടങ്ങിയവ ധാരണാപത്രത്തില്‍ ഉണ്ട്. ധാരണാപത്രത്തില്‍ ഉള്‍പ്പെടുത്തിയ കാര്യങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ തുടര്‍ചര്‍ച്ചകളുമായി സഹകരിക്കില്ലെന്നും ഇറാന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു.

hopes for a us-iran peace agreement suffered another setback after a white house meeting reportedly ended without a final decision. disputes over iran's nuclear program, the strait of hormuz, frozen assets, and the lebanon ceasefire continue to delay progress in negotiations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രസര്‍ക്കാറിന്റെ ട്രേഡ്മാര്‍ക്ക് അഹങ്കാരവും ഉത്തരവാദിത്തമില്ലായ്മയും; മോദി സര്‍ക്കാറിനെതിരേ അഞ്ഞടിച്ച് സോണിയാഗാന്ധി

National
  •  2 days ago
No Image

ഘാനയിലെ പ്രളയക്കെടുതി; അടിയന്തര ദുരിതാശ്വാസ സഹായവുമായി യുഎഇ

uae
  •  2 days ago
No Image

ചാക്കില്‍ കെട്ടിവെച്ചത് ജീവനുള്ള പെരുമ്പാമ്പിനെ, കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, കോഴിക്കോട് ഹരിത കര്‍മ സേനയോട് ക്രൂരത

Kerala
  •  2 days ago
No Image

പുതിയ ജീവനക്കാർക്ക് തൊഴിലാളി ഇൻഷുറൻസ് നിർബന്ധമാക്കി യുഎഇ സർക്കാർ; പോളിസി ഇല്ലാതെ വർക്ക് പെർമിറ്റ് ലഭിക്കില്ല

uae
  •  2 days ago
No Image

ഇറാഖി മധ്യസ്ഥതയില്‍ യു.എസ് മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ കരാര്‍ തള്ളി ഇറാന്‍; ഭീഷണി തുടര്‍ന്നാല്‍ തെല്‍ അവീവിനെ അക്രമിക്കും, ബാബുല്‍ മന്‍ദബ് അടച്ചു പൂട്ടും-ട്രംപിന് മുന്നറിയിപ്പ്  

International
  •  2 days ago
No Image

'പ്രിയദര്‍ശിനി' സൗജന്യയാത്രയുടെ മറവില്‍ തട്ടിപ്പ്: പുരുഷയാത്രക്കാര്‍ക്കും 'സീറോ വാല്യു' ടിക്കറ്റ് നല്‍കി പണം തട്ടുന്ന കണ്ടക്ടര്‍മാര്‍

Kerala
  •  2 days ago
No Image

യുഎഇ വേനൽക്കാല യാത്ര: വിമാന ടിക്കറ്റ് നിരക്കിൽ 63% വരെ വർധന; പ്രവാസികളുടെ അവധിക്കാല പ്ലാനുകൾ പൊള്ളുന്നു

uae
  •  2 days ago
No Image

'വേറെ വഴിയില്ലെങ്കില്‍ സംസ്‌കാരം ഇവിടെ നടത്തും'; സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ അനിശ്ചിതത്വം

Kerala
  •  2 days ago
No Image

ആ​ഗോള എണ്ണവില 100 ഡോളർ കടന്നു; യുഎഇയിലെ പെട്രോൾ, ഡീസൽ നിരക്കുകൾ വീണ്ടും ഉയർന്നേക്കും

uae
  •  2 days ago
No Image

ആഗോള പണ്ഡിതവേദികളിലെ ഇന്ത്യൻ മുഖം

latest
  •  2 days ago