HOME
DETAILS

യു.എ.ഇയിൽ ഇന്നും നാളെയും തെളിഞ്ഞ കാലാവസ്ഥ; നേരിയ മഴയ്ക്കും ചൂട് വർധിക്കാനും സാധ്യത |UAE weather updates

  
April 18, 2026 | 2:59 AM

Light rain rising heat and dusty winds ahead in uae

അബൂദബി: യു.എ.ഇയിൽ വരും ദിവസങ്ങളിൽ താപനില ക്രമാനുഗതമായി വർധിക്കുമെന്നും ചൊവ്വാഴ്ചയോടെ രാജ്യത്തെ ചില തീരപ്രദേശങ്ങളിലും ദ്വീപുകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. 

ഇന്നും നാളെയും രാജ്യത്ത് പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കും. എന്നാൽ, രാത്രിയിലും ഞായറാഴ്ച പുലർച്ചെയും ചില തീരപ്രദേശങ്ങളിൽ അന്തരീക്ഷ ഈർപ്പം വർധിക്കാൻ സാധ്യതയുണ്ട്. ഇക്കാലയളവിൽ കാറ്റ് മിതമായ നിലയിലായിരിക്കുമെന്നും അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും തിരമാലകൾ ശാന്തമായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

തിങ്കളാഴ്ചയോടെ ദ്വീപുകൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ അനുഭവപ്പെടും. കാറ്റ് ശക്തിപ്രാപിക്കാൻ ഇടയുള്ളതിനാൽ അറേബ്യൻ ഗൾഫിൽ കടൽ നേരിയ തോതിൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. 

ചൊവ്വാഴ്ചയോടെ ചില തീരപ്രദേശങ്ങളിലും ദ്വീപുകളിലും നേരിയ മഴ ലഭിച്ചേക്കും. ഇടവിട്ട് കാറ്റ് ശക്തമാകാൻ സാധ്യതയുള്ളതിനാൽ ചിലയിടങ്ങളിൽ പൊടിക്കാറ്റിനും സാധ്യതയുണ്ട്. കിഴക്ക് നിന്നുള്ള ഉപരിതല ന്യൂനമർദവും പടിഞ്ഞാറ് നിന്നുള്ള ഉച്ചമർദവുമാണ് യു.എ.ഇയിലെ കാലാവസ്ഥാ മാറ്റങ്ങൾക്ക് കാരണം. ചൊവ്വാഴ്ച പടിഞ്ഞാറൻ അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

English summary : Light rain is expected over some coastal areas and islands on Tuesday, as weather conditions across the UAE are influenced by a surface low-pressure system from the east and a high-pressure system from the west, the National Centre of Meteorology said.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബജറ്റിൽ ഭാവികേരളത്തിനുള്ള ബ്ലൂപ്രിന്റില്ല; എല്‍ഡിഎഫ് പദ്ധതികള്‍ക്ക് പേരുമാറ്റം മാത്രം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

Kerala
  •  20 days ago
No Image

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍.ആര്‍.എസ് ബാബു അന്തരിച്ചു

Kerala
  •  20 days ago
No Image

24 വർഷത്തെ ലോക റെക്കോർഡ് തകർത്ത് സ്വിസ് വിസ്മയം; ഫിഫ ലോകകപ്പിൽ ചരിത്രമെഴുതി ജൊഹാൻ മൻസമ്പി

Football
  •  20 days ago
No Image

നിതിന്‍ രാജിന്റെ മരണം: ഡോ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Kerala
  •  20 days ago
No Image

സംസ്ഥാനത്ത് ഞായറാഴ്ച്ച മുതല്‍ മഴ ശക്തമാകും; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  20 days ago
No Image

മൈതാനത്ത് കയ്യാങ്കളി; ഖത്തറിനെ 6-0 ന് തകർത്ത് കാനഡ ചരിത്രമെഴുതിയതിന് പിന്നാലെ ലോകകപ്പിൽ വൻ സംഘർഷം

Football
  •  20 days ago
No Image

വെള്ളാപ്പള്ളി പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്: കടുത്ത വിമർശനവുമായി ഹൈക്കോടതി

Kerala
  •  20 days ago
No Image

പ്ലസ് ടു കഴിഞ്ഞ് പഠനം അവസാനിപ്പിക്കൂ..ഇന്ത്യന്‍ ഡിഗ്രികള്‍ 'വേസ്റ്റ്'; രാജ്യത്തെ വിദ്യാഭ്യാസ രീതി ഇപ്പോഴും 'കാണാപാഠം പഠിച്ച് പരീക്ഷാ പേപ്പറിലേക്ക് ചര്‍ദ്ദിക്കുന്നത്'; പ്രമുഖ നിക്ഷേപകന്റെ നിരീക്ഷണം ഇങ്ങനെ

National
  •  20 days ago
No Image

തോറ്റാൽ മരണം കാത്തിരുന്ന മൈതാനത്ത് നിന്ന് ലോകകപ്പിന്റെ നെറുകയിലേക്ക്; ഡിആർ കോംഗോ ഫുട്ബോളിന്റെ അതിജീവനത്തിന്റെ കഥ; In-Depth Story

Football
  •  20 days ago
No Image

കേരള ബജറ്റ്: ക്ഷേമ പെന്‍ഷനില്‍ പ്രഖ്യാപനമില്ല, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 'വിസ്മയ' മില്ല

Kerala
  •  20 days ago