HOME
DETAILS

യാത്ര ടിക്കറ്റ് ഇല്ലാതെ തന്നെ ചുറ്റിക്കാണാം; അബൂദബി സായിദ് വിമാനത്താവളത്തിൽ പുതിയ സൗകര്യം

  
Web Desk
April 18, 2026 | 6:00 AM

Zayed International Airport launches Shopping Pass for non-travellers

അബൂദബി: വിമാന യാത്രക്കാർക്ക് മാത്രം പ്രവേശനമുണ്ടായിരുന്ന വിമാനത്താവളത്തിനുള്ളിലെ കാഴ്ചകളും സൗകര്യങ്ങളും ഇനി യാത്ര ചെയ്യാത്തവർക്കും ആസ്വദിക്കാം. അബുദബിയിലെ സായിദ് ഇന്റർനാഷണൽ എയർപോർട്ടാണ് യു.എ.ഇ പൗരന്മാർക്കും താമസക്കാർക്കുമായി (Residents) ബോർഡിംഗ് പാസ് ഇല്ലാതെ വിമാനത്താവളത്തിൽ പ്രവേശിക്കാൻ അവസരമൊരുക്കുന്നത്. 

എട്ട് ആഴ്ചത്തേക്ക് ലഭ്യമാകുന്ന ഈ പ്രത്യേക പദ്ധതിയിലൂടെ വിമാനത്താവളത്തിനുള്ളിലെ റീട്ടെയിൽ സ്റ്റോറുകൾ, ഡൈനിംഗ് കേന്ദ്രങ്ങൾ, മറ്റു വിനോദസൗകര്യങ്ങൾ എന്നിവ ആസ്വദിക്കാൻ സന്ദർശകർക്ക് കഴിയും. 

പ്രവേശനം എങ്ങനെ?

സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർ വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ പൂർത്തിയാകുമ്പോൾ ക്യുആർ കോഡ് (QR Code) ഉൾപ്പെടുന്ന ഒരു ഡിജിറ്റൽ സെക്യൂരിറ്റി പാസ് ലഭിക്കും. വിമാനത്താവളത്തിൽ പ്രവേശിക്കുന്ന സമയത്തും, ഉള്ളിലെ വിവിധ കേന്ദ്രങ്ങളിലും, തിരികെ ഇറങ്ങുമ്പോഴും ഈ പാസ് സ്കാൻ ചെയ്യേണ്ടതുണ്ട്. പരമാവധി 5 മണിക്കൂർ വരെയാണ് ഒരു സമയം സന്ദർശനത്തിനായി അനുവദിച്ചിരിക്കുന്നത്.

സാധാരണയായി വിമാനത്തിൽ യാത്ര പോകുന്നവർക്ക് മാത്രം കാണാൻ സാധിക്കുന്ന എയർപോർട്ടിനുള്ളിലെ അത്യാധുനിക സൗകര്യങ്ങൾ നേരിട്ട് കണ്ടറിയാനുള്ള മികച്ച അവസരമാണ് അധികൃതർ ഇതിലൂടെ ഒരുക്കിയിരിക്കുന്നത്.

ഈ നിർദേശങ്ങൾ പാലിക്കണം 

* സുരക്ഷാ പാസ് മടക്കി നൽകണം: സന്ദർശനം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ഈ സുരക്ഷാ പാസ് നിർദിഷ്ട സ്ഥലത്ത് തിരികെ നൽകണം. പാസ് തിരികെ നൽകാത്തവർക്ക് ഭാവിയിൽ ഇത്തരം സന്ദർശനങ്ങൾക്ക് വിലക്കേർപ്പെടുത്തിയേക്കാം.

* ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് വിലക്ക്: സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ലാപ്‌ടോപ്പ്, ടാബ്‌ലെറ്റ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ വിമാനത്താവളത്തിനുള്ളിലേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ല.

* കുട്ടികൾക്ക് നിയന്ത്രണം: 18 വയസ്സിന് താഴെയുള്ള കുട്ടികൾ സന്ദർശനത്തിന് എത്തുമ്പോൾ നിർബന്ധമായും മുതിർന്നവർ ഒപ്പമുണ്ടാകണം. 

English summary : Abu Dhabi's Zayed International Airport has launched a new Shopping Pass campaign, allowing UAE residents to access the terminal's facilities without a boarding pass, marking a first-of-its-kind initiative for the capital's aviation landmark



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോടതികളിലെ എ.ഐ ഉപയോഗം: കരട് ചട്ടങ്ങൾ പുറത്തിറക്കി സുപ്രിംകോടതി

National
  •  2 days ago
No Image

യു.ഡി.എഫ് ഓഫിസിൽ ക്ഷേമപെൻഷൻ വിതരണം; ജീവനക്കാരനെ ചുമതലയിൽനിന്ന് നീക്കി

Kerala
  •  2 days ago
No Image

ഡിപ്പോകളും ബസുകളും കുറവ്; കെ.എസ്.ആര്‍.ടി.സിയിലെ സൗജന്യ യാത്ര മലബാറിലെ വനിതകള്‍ക്ക് ഗുണം ചെയ്യില്ല

Kerala
  •  2 days ago
No Image

കടക്കെണിയിൽ പൊതുമേഖലാ സ്ഥാപനങ്ങൾ: നഷ്ടം 78,851 കോടിയായി; തന്ത്രപ്രധാനമല്ലാത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ശുപാർശ

Kerala
  •  2 days ago
No Image

പിജി വിദ്യാര്‍ത്ഥികളെ മാനസികമായി പീഡിപ്പിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളജിലെ രണ്ട് അധ്യാപകര്‍ക്കെതിരെ നടപടി, സ്ഥലംമാറ്റി

Kerala
  •  2 days ago
No Image

കാഫിർ സ്ക്രീൻഷോട്ട് കേസ്: അന്വേഷണ സംഘത്തിൽ സിപിഎം അനുകൂലികളായ പൊലിസ് ഉദ്യോഗസ്ഥരെന്ന് പരാതി; ആദ്യ യോഗം ഇന്ന് വടകരയിൽ

Kerala
  •  2 days ago
No Image

തമിഴ്‌നാട് സ്വദേശിയുടെ കട വ്യാപാരികള്‍ പൂട്ടിപ്പിച്ചു; രാത്രിയോടെ ഒത്തുചേര്‍ന്ന് തുറപ്പിച്ച് നാദാപുരത്തുകാര്‍

Kerala
  •  2 days ago
No Image

പരീക്ഷാ പോർട്ടലുകളിലെ സുരക്ഷാപ്പിഴവ് കണ്ടെത്തി തിരുത്തിച്ചത് 16കാരൻ മലയാളി വിദ്യാർഥി; ആദ്യം പേടിച്ച് മാതാപിതാക്കൾ, ഒടുവിൽ രാജ്യത്തിന്റെ കൈയടി

National
  •  2 days ago
No Image

താമരശ്ശേരി ചുരത്തില്‍ ഹെവി വാഹനങ്ങള്‍ക്ക് വിലക്ക്; ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് കലക്ടര്‍

Kerala
  •  2 days ago
No Image

മലപ്പുറത്ത് നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറി അപകടം; ഒരേ കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

Kerala
  •  2 days ago


No Image

'കോടിയേരിയുടെ മരണശേഷം പാർട്ടി തിരിഞ്ഞുനോക്കിയില്ല, ആവശ്യത്തിന് വിളിച്ചാൽ ഫോൺ പോലും എടുക്കാറില്ല'; എം.വി ഗോവിന്ദനെതിരെ പരോക്ഷ വിമർശനവുമായി വിനോദിനി കോടിയേരി

Kerala
  •  2 days ago
No Image

'പണി സിമന്റ് ചാക്ക് പൊട്ടിക്കൽ മാത്രം, കൂലി 1200 രൂപ, 50 ചാക്കിന് മുകളിൽ പോയാൽ അധികക്കൂലി വേണം'; ചങ്ങനാശ്ശേരിയിൽ സി.ഐ.ടി.യു നേതാവിന്റെ ഭീഷണിയിൽ കരാറുകാരൻ റോഡ് പണി നിർത്തി

Kerala
  •  2 days ago
No Image

സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്‌കെ ഇന്ത്യയിലേക്ക് തിരിച്ചു; നാളെ പുലർച്ചെ എത്തും; അറസ്റ്റ് ചെയ്യപ്പെടുമെന്ന് ആശങ്ക; സുരക്ഷ മുൻനിർത്തി കുടുംബം മാറിത്താമസിച്ചു

National
  •  2 days ago
No Image

"എന്നെ കൂട്ടാൻ റെയിൽവേ സ്റ്റേഷനിൽ വരണം"; നോവായി മൻസൂറിന്റെ അവസാന മെസേജും സെൽഫിയും; മരിച്ചത് ബന്ധുവിന്റെ വിവാഹത്തിനായി വരുന്നതിനിടെ; കുവൈത്ത് ആക്രമണത്തിൽ പരിക്കേറ്റവരിൽ 13 ഇന്ത്യക്കാരും

Kuwait
  •  2 days ago