HOME
DETAILS

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെസി വേണുഗോപാലിന് പരസ്യ പിന്തുണയുമായി കെ സുധാകരന്‍; മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ നേരില്‍ കണ്ട് സംസാരിച്ചതായി വെളിപ്പെടുത്തല്‍ 

  
Web Desk
April 18, 2026 | 4:56 PM

k sudhakaran support kc venugopal for cheif minister post

ന്യൂഡല്‍ഹി: കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് ആവശ്യപ്പെട്ടതായി കെ. സുധാകരന്‍. പരിചയസമ്പത്തും സീനിയോറിറ്റിയും ഉള്ള ആള്‍ മുഖ്യമന്ത്രിയാകണമെന്നാണ് തന്റെ നിര്‍ദേമെന്ന് അദ്ദേഹം പറഞ്ഞു. 

ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ അനാവശ്യമാണ്. മാധ്യമങ്ങളാണ് ചര്‍ച്ചകള്‍ നടത്തുന്നത്. ഞാന്‍ എവിടെയും മൈക്ക് വെച്ച് പ്രസംഗിച്ചില്ല. പാര്‍ലമെന്റില്‍ വെച്ച് ഖാര്‍ഗെയെ കണ്ട് പറയാന്‍ ആഗ്രഹിച്ചത് പറഞ്ഞു. രമേശ് ചെന്നിത്തലയുടെ പേരാണ് ഞാന്‍ മുന്‍പ് പറഞ്ഞത്. ഭരണപരമായ പ്രവൃത്തി പരിചയം കൊണ്ടാണ് ചെന്നിത്തലയെ നിര്‍ദേശിച്ചത്. ഇപ്പോള്‍ ചടുലമായ പ്രവര്‍ത്തനമാണ് ആവശ്യം. കെസി വേണുഗോപാലിന് അതുണ്ട്. ജനങ്ങളുടെ മുന്‍ഗണനയെ പറ്റിയാണ് സംസാരിച്ചതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. 

കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച രൂക്ഷമായി തുടരവേയാണ് പാർലമെന്റിൽ വെച്ച് കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രി ആരാകണമെന്ന അഭിപ്രായം കെ സുധാകരൻ ഖാർഗെയെ അറിയിക്കുകയായിരുന്നു. കെ സി വേണുഗോപാൽ മുഖ്യമന്ത്രിയാകണമെന്ന താൽപര്യം കെ സുധാകരൻ സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും നേരത്തെ പ്രകടിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം വരും മുൻപുള്ള മുഖ്യമന്ത്രി ചർച്ചകളിൽ തെറ്റില്ല എന്നാണ് സുധാകരന്റെ വാദം. അതിനിടെ കേരളത്തിന്റെ ചുമതലയുള്ള നേതാവ് ദീപ ദാസ് മുൻഷി കോൺഗ്രസ് സംഘടനാ കാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ, കെ സുധാകരൻ ഖാർഗെ കൂടിക്കാഴ്ചയിൽ പ്രതികരിക്കാൻ കെസി വേണുഗോപാൽ തയ്യാറായിട്ടില്ല.

K. Sudhakaran said he has requested Mallikarjun Kharge to consider K. C. Venugopal for the chief minister post.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പണം നല്‍കാത്തതില്‍ വിരോധം: കോട്ടത്തറയില്‍ വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ പതിനാറുകാരന്‍ പിടിയില്‍ 

Kerala
  •  a day ago
No Image

'ഇസ്‌റാഈലിന്റെ ലബനാന്‍ അധിനിവേശവും ആക്രമണവും കരാറിന്റെ ലംഘനം' മുന്നറിയിപ്പുമായി ഇറാന്‍ 

International
  •  a day ago
No Image

കാറിന്റെ വില 9 കോടി, 130 രൂപ ടോള്‍ നല്‍കാനാവില്ല; പരാതിയുമായി ടോള്‍ പ്ലാസ അധികൃതര്‍

Kerala
  •  a day ago
No Image

ഇന്തോനേഷ്യയില്‍ വീണ്ടും ഭൂചലനം; വ്യാപക നാശനഷ്ടം, പരിഭ്രാന്തരായി ജനങ്ങള്‍

International
  •  a day ago
No Image

ഇന്‍ഡിഗോ വിമാനത്തിലെ പ്രതിഷേധം; ഇ.പി ജയരാജന് തിരിച്ചടി, കേസ് എഴുതി തള്ളാനാവില്ലെന്ന് കോടതി

Kerala
  •  a day ago
No Image

ബെംഗളൂരു സിറ്റി സ്റ്റേഷനില്‍ നവീകരണം; 58 ട്രെയിനുകള്‍ റദ്ദാക്കി, വന്ദേഭാരത് സര്‍വീസുകള്‍ക്കും നിയന്ത്രണം

National
  •  a day ago
No Image

പകര്‍ച്ചവ്യാധി നിയന്ത്രിക്കാന്‍ ഹൈപവര്‍ കമ്മിറ്റി; സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകള്‍, അഞ്ച് മരണം; കെ. മുരളീധരന്‍

Kerala
  •  2 days ago
No Image

'വെള്ളയും നീലയും നിറത്തിലുള്ള ബസ്സെല്ലാം ഓര്‍ഡിനറിയല്ല, ബസുകള്‍ മാറി പോകാതിരിക്കാനാണ് സ്റ്റിക്കര്‍ പതിപ്പിച്ചത്'; സിറ്റി ഫാസ്റ്റില്‍ വീണ്ടും വിശദീകരണവുമായി കെ.എസ്.ആര്‍.ടി.സി

Kerala
  •  2 days ago
No Image

ഇന്‍ഷുറന്‍സ് തട്ടിയെടുക്കാന്‍ മുന്‍ സൈനികനെ ആശുപത്രിയില്‍വെച്ച് കൊലപ്പെടുത്തി; ഭാര്യയും കാമുകനും അടക്കം ഒമ്പത് പേര്‍ അറസ്റ്റില്‍

National
  •  2 days ago
No Image

കരാറുണ്ടാക്കിയത് യു.എസ്; ഗസ്സ, ലബനാന്‍, സിറിയ സൈനിക പിന്മാറ്റമില്ലെന്ന് നെതന്യാഹു; അധിനിവേശം ഇസ്‌റാഈലിന്റെ സുരക്ഷക്കെന്ന് ന്യായീകരണം

International
  •  2 days ago