HOME
DETAILS

'വിമാനം നിറയെ വോട്ടു ചെയ്യാനായി നാട്ടിലേക്ക് വരുന്നവര്‍'  ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരെ അഭിനന്ദിച്ച് പൈലറ്റ്, വീഡിയോ വൈറല്‍

  
Web Desk
April 24, 2026 | 9:33 AM

indigo pilot praises passengers flying to vote in tamil nadu election viral video from singapore to tiruchirappalli

തിരുച്ചിറപ്പള്ളി: ഒരു വിമാനത്തിലെ യാത്രക്കാരില്‍ ഭൂരിഭാഗവും വോട്ട് ചെയ്യാനായി നാട്ടിലേക്ക് വരുന്നവര്‍. പൈലറ്റിനെ അതിശയിപ്പിച്ചു ഇത്. യാത്രക്കാരെ അഭിനന്ദിക്കാതിരിക്കാന്‍ ആവില്ലായിരുന്നു അദ്ദേഹത്തിന്. സിംഗപ്പൂരില്‍ നിന്ന് തിരുച്ചിറപ്പള്ളിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ വോട്ട് ചെയ്യാനെത്തിയവരുമായി പൈലറ്റ് സംസാരിക്കുന്ന വിഡിയോ  സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 85.03 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഏകദേശം 4.7 കോടി വോട്ടര്‍മാര്‍ ആണ് സമ്മതിദാനവകാശം വിനിയോഗിച്ചതെന്നാണ് കണക്കുകള്‍ പറയുന്നത്. പ്രവാസികളടക്കമുള്ളവര്‍ വോട്ട് ചെയ്യാനായി കൂട്ടത്തോടെ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റന്‍ പ്രദീപ് കൃഷ്ണന്‍ യാത്രക്കാരുമായി സംസാരിക്കുന്നതാണ് വീഡിയോ. വോട്ട് ചെയ്യാന്‍ നാട്ടിലേക്ക് പോകുന്നവര്‍ ആരെല്ലാമാണെന്നാണ് അദ്ദേഹം ചോദിക്കുന്നത്.മിക്കവാറും എല്ലാ യാത്രക്കാരും കൈകള്‍ ഉയര്‍ത്തുന്നു.  തുടര്‍ന്ന് തെരഞ്ഞെടുപ്പിന്റെ ഭാഗമാകേണ്ട പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു.  

 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Pradeep Krishnan (@capt_pradeepkrishnan)

 

'വോട്ട് ചെയ്യുക എന്നത് ഒരു വലിയ ഉത്തരവാദിത്തമാണ്. വോട്ട് ചെയ്യാന്‍ മറക്കരുത്. അര്‍ഹരായ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് നല്‍കുക. അടുത്ത അഞ്ച് വര്‍ഷം എങ്ങനെയായിരിക്കണമെന്ന് നിങ്ങളുടെ ഈ ഒരു വോട്ട് തീരുമാനിക്കും,' ക്യാപ്റ്റന്‍ പ്രദീപ് കൃഷ്ണന്‍ തമിഴില്‍ പറയുന്നു. 'ആദ്യമായി വോട്ട് ചെയ്യുന്നവര്‍ക്ക് എല്ലാ ആശംസകളും. ഓരോ വോട്ടും വിലപ്പെട്ടതാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഈ വിഡിയോ പൈലറ്റും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. 

'ഒരു വിമാനം നിറയെ വോട്ട് ചെയ്യാനായി പ്രവാസികള്‍ വീട്ടിലേക്ക് മടങ്ങുന്നു! വോട്ട് ചെയ്യേണ്ട ദിവസം നിങ്ങള്‍ നിശബ്ദത പാലിച്ചിട്ട് ഭാവിയില്‍ പിന്നെ പരാതിപ്പെടരുത്.' എന്ന കാപ്ഷനോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

a viral video shows pradeep krishnan praising passengers on an indigo flight from singapore to tiruchirappalli as many returned home to cast their votes in the tamil nadu legislative assembly election.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലെബനനിൽ കൊല്ലപ്പെട്ട മുസ്‌ലിം ബാലന്റെ ചിത്രം കയ്യിലുണ്ട്; മനുഷ്യജീവൻ കവരുന്നത് അന്യായമാണ്; ട്രംപിന് മറുപടിയുമായി മാർപാപ്പ

International
  •  an hour ago
No Image

മാവോയിസ്റ്റ് പാത ഉപേക്ഷിച്ച് 18-കാരി കീഴടങ്ങി; 25,000 രൂപ അടിയന്തര ധനസഹായം നൽകി തെലങ്കാന സർക്കാർ

National
  •  2 hours ago
No Image

വിശപ്പിനെതിരെ യുഎഇയുടെ കരുതൽ; ലോകത്തിലെ ഏറ്റവും വലിയ ചാരിറ്റബിൾ ഡേറ്റ് ഫാക്ടറി പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്

uae
  •  2 hours ago
No Image

കൈകൊട്ടിക്കളിയുടെ മറവിൽ ദളിത് പെൺകുട്ടിക്ക് പീഡനം; അമ്മയ്ക്ക് പിന്നാലെ മകനും പിടിയിൽ

crime
  •  2 hours ago
No Image

'ഞാൻ തോറ്റു പപ്പാ.. നിങ്ങൾ ജയിച്ചു, ഇങ്ങനെയൊരു പിതാവിനെ ആർക്കും കിട്ടാതിരിക്കട്ടെ'; പിതാവിന്റെ പീഡനങ്ങളിൽ മനംനൊന്ത് യുവ അഭിഭാഷകൻ ആത്മഹത്യ ചെയ്തു

National
  •  2 hours ago
No Image

ബഹ്‌റൈനിൽ താപനില കുറയുന്നു; കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

bahrain
  •  2 hours ago
No Image

കസ്റ്റഡി മർദന ആരോപണങ്ങൾക്കിടയിലും സ്ഥാനക്കയറ്റം; ഡിവൈഎസ്പി മധു ബാബുവിനെ എസ്പിയാക്കാൻ ശുപാർശ

Kerala
  •  2 hours ago
No Image

'പഞ്ചാബികളെ ബിജെപി വീണ്ടും വഞ്ചിച്ചു'; എംപിമാരുടെ കൂറുമാറ്റത്തിൽ ആഞ്ഞടിച്ച് കെജ്‌രിവാൾ

National
  •  3 hours ago
No Image

പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം; സംശയാസ്പദമായ വസ്തുക്കൾ കണ്ടാൽ അറിയിക്കണമെന്ന് ബഹ്‌റൈൻ സൈന്യം

bahrain
  •  3 hours ago
No Image

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കണം; 73 എംപിമാർ രാജ്യസഭാ സെക്രട്ടറി ജനറലിന് നോട്ടിസ് നൽകി

National
  •  3 hours ago