HOME
DETAILS

ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസത്തിന്റെ കുലപതി രഘു റായ് അന്തരിച്ചു; വിടവാങ്ങിയത് ഭോപാല്‍ ദുരന്തമുള്‍പെടെ നിരവധി 'കാഴ്ച' കളിലേക്ക് ഫ്‌ളാഷ് മിന്നിച്ച ഫോട്ടോഗ്രാഫര്‍ 

  
Web Desk
April 26, 2026 | 7:40 AM

raghu rai legendary indian photojournalist passes away at 83

ന്യൂഡല്‍ഹി:  ഇന്ത്യന്‍ ഫോട്ടോ ജേണലിസത്തിന്റെ കുലപതി എറിയപ്പെടു ഫോട്ടോഗ്രാഫര്‍ രഘു റായ് (83) അന്തരിച്ചു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം.  കാന്‍സറിനെത്തുടര്‍ന്നു ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. 

'രണ്ട് വര്‍ഷം മുമ്പാണ് പിതാവിന് പ്രോസ്റ്റേറ്റ് കാന്‍സര്‍ ഉണ്ടെ് കണ്ടെത്തിയത്. എന്നാല്‍ അദ്ദേഹം അതില്‍ നിന്ന് സുഖം പ്രാപിച്ചിരുന്നു'  റായിയുടെ മകന്‍ പറഞ്ഞു. 

 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Raghu Rai (@raghurai.official)

 

എന്നാല്‍ പിന്നീട് കാന്‍സര്‍ വയറ്റിലേക്ക് പടര്‍ന്നുവെന്നും ചികിത്സക്കിടെ കാന്‍സര്‍ അദ്ദേഹത്തിന്റെ തലച്ചോറിലേക്കും പടര്‍ന്നതായി കണ്ടെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ വാര്‍ദ്ധക്യസഹജമായ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു,' മകന്‍ പിടിഐയോട് പറഞ്ഞു.

അരനൂറ്റാണ്ടിലേറെ നീണ്ട ഫോട്ടോഗ്രാഫി ജീവിതത്തിനിടെ ഇന്ത്യയുടെ ചരിത്രവും ആത്മാവും പകര്‍ത്തിയെടുത്തു അദ്ദേഹം. 1984ലെ ഭോപ്പാല്‍ വാതക ദുരന്തത്തെ കുറിച്ചോര്‍ക്കുമ്പോള്‍ ഏവരുടേയും മനസ്സില്‍ ആദ്യമെത്തുന്ന ആ ചിത്രം തുറന്നു പിടിച്ച കണ്ണുകളുമായി ഒരു കുഞ്ഞുമുഖം. മറക്കാനാവാത്ത ആ രംഗം. 'അജ്ഞാതനായ കുട്ടിയുടെ ശവസംസ്‌കാരം'. ഭോപ്പാല്‍ വാതക ദുരന്തത്തിന്റെ ഭീകരത ലോകത്തിനു മുന്നിലെത്തിച്ച ചിത്രമായിരുന്നു അത്.  അദ്ദേഹത്തിന്റെ ഈ ചിത്രം രാജ്യാന്തര തലത്തില്‍ തന്നെ നൊമ്പരമായി മാറി. 

1942 ഡിസംബര്‍ 18 ന് ഝാങ്ങില്‍ (ഇപ്പോള്‍ പാകിസ്ഥാനിലുള്ള) ആണ് അദ്ദേഹത്തിന്റെ ജനനം. ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള ഏറ്റവും ആദരണീയനായ ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളായി മാറി അദ്ദേഹം. 1960 കളുടെ മധ്യത്തിലാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിക്കുത്. പിന്നീട്, ദി സ്റ്റേറ്റ്സ്മാനില്‍ സ്റ്റാഫ് ഫോട്ടോഗ്രാഫറായി ചേര്‍ന്നു.

ragu rai2.jpg

1976ല്‍ അദ്ദേഹം പത്രം വിട്ട് ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായി ജോലി ആരംഭിച്ചു. 1982 മുതല്‍ 1992 വരെ അദ്ദേഹം ഇന്ത്യാ ടുഡേയില്‍ ഫോട്ടോഗ്രാഫി ഡയറക്ടറായി പ്രവര്‍ത്തിച്ചു. 1990 നും 1997 നും ഇടയില്‍ വേള്‍ഡ് പ്രസ് ഫോട്ടോയുടെ ജൂറി അംഗമായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 1977ല്‍ ലോകപ്രശസ്ത ഫോട്ടോഗ്രഫിക് ഏജന്‍സിയായ 'മാഗ്‌നം ഫോട്ടോസി'ല്‍ അംഗമായി. ഇതില്‍ അംഗമാകുന്ന ആദ്യ ഇന്ത്യക്കാരനെ നേട്ടവും അദ്ദേഹത്തിനു സ്വന്തമാണ്. 1972ല്‍ രാജ്യം അദ്ദേഹത്തിനു പത്മശ്രീ നല്‍കി ആദരിച്ചു. ബംഗ്ലാദേശ് വിമോചന യുദ്ധകാലത്തെ ചിത്രങ്ങള്‍ക്കായിരുന്നു പുരസ്‌ക്കാരം. 1992-ല്‍, യു.എസില്‍ അദ്ദേഹത്തെ 'ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍' ആയി തെരഞ്ഞെടുത്തു.

rai ragu.jpg

ഫോട്ടോഗ്രാഫിയുമായി ബന്ധപ്പെട്ട് അദ്ദേഹം പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.'ഇന്ത്യ: റിഫ്‌ലക്ഷന്‍സ് ഇന്‍ കളര്‍', 'റിഫ്‌ലക്ഷന്‍സ് ഇന്‍ 'ബ്ലാക്ക് ആന്‍ഡ് വൈറ്റ്' എന്നിവയാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതികള്‍.

renowned indian photojournalist raghu rai dies at 83 after battling cancer. known for iconic images like the bhopal gas tragedy, his work shaped visual storytelling in india.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂരില്‍ പൊലിസ് ജീപ്പിടിച്ച് വിദ്യാര്‍ഥി മരിച്ച സംഭവം;  നരഹത്യയ്ക്ക് കേസ്

Kerala
  •  12 days ago
No Image

ഒന്‍പതാം ക്ലാസ് പാഠപുസ്തകത്തില്‍ ഇനി 'അടിയന്തരാവസ്ഥ'യും; ചരിത്രത്തിലാദ്യമായി പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി എന്‍.സി.ഇ.ആര്‍.ടി

National
  •  12 days ago
No Image

ജ്യേഷ്ഠന്റെ വിവാഹത്തിനായി തിരിച്ചു, നാട്ടിലെത്തിയില്ല; 62 ദിവസത്തെ തിരച്ചിലിനൊടുവില്‍ മലയാളി യുവാവിനെ കണ്ടെത്തിയത് മോര്‍ച്ചറിയില്‍

Kerala
  •  12 days ago
No Image

ദക്ഷിണ കൊറിയയെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക റൗണ്ട് ഓഫ് 32-ൽ; മെക്‌സിക്കോ ഗ്രൂപ്പ് ചാമ്പ്യന്മാർ

Football
  •  12 days ago
No Image

ഗൂഗിള്‍ മാപ്പ് നോക്കിപ്പോയ ടോറസ് ലോറി കൊടും വളവില്‍ കുടുങ്ങി; സംസ്ഥാന പാതയില്‍ ഏഴ് മണിക്കൂര്‍ ഗതാഗതക്കുരുക്ക്

Kerala
  •  12 days ago
No Image

ഹെയ്തിയുടെ പോരാട്ടവീര്യത്തെ തകർത്ത് മൊറോക്കോയ്ക്ക് തകർപ്പൻ ജയം

Football
  •  12 days ago
No Image

പകര്‍ച്ചപ്പനിയില്‍ വിറച്ച് കേരളം;  ദിനംപ്രതി ചികിത്സ തേടുന്നവര്‍ പതിനായിരത്തിലേറെ

Kerala
  •  12 days ago
No Image

ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണ സംഭവം: സുരക്ഷാ വീഴ്ചയെന്ന് ആക്ഷേപം, അന്വേഷണത്തിന് ഉത്തരവ്

Kerala
  •  12 days ago
No Image

മാസപ്പടി കേസ്: വീണ വീണ്ടും ഇ.ഡിക്ക് മുന്നില്‍; ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഓഫിസില്‍

Kerala
  •  12 days ago
No Image

തൊണ്ടിമുതല്‍ കേസ്:  ശിക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ആന്റണി രാജു നല്‍കിയ അപ്പീല്‍ ഇന്ന് കോടതിയില്‍

Kerala
  •  12 days ago