HOME
DETAILS

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷാവിധി മരവിപ്പിക്കണമെന്ന അപ്പീല്‍ തള്ളി

  
Web Desk
April 27, 2026 | 5:52 AM

kerala-hc-rejects-antony-raju-plea-thondimuthal-case-disqualification

ന്യൂഡല്‍ഹി:  തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് വീണ്ടും തിരിച്ചടി. ശിക്ഷാവിധിക്കെതിരെ ആന്റണി രാജു നല്‍കിയ അപ്പീല്‍ സുപ്രിംകോടതി തള്ളി. ഹൈക്കോടതി പരാമര്‍ശങ്ങള്‍ നീക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. ജസ്റ്റിസ് ദീപാങ്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. 

ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് നേരത്തെ ആന്റണി രാജു ഹൈക്കോടതിയേയും സമീപിച്ചിരുന്നു. എന്നാല്‍ ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതോടെ ആന്റണി രാജുവിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായിരുന്നില്ല.

നേരത്തെ ആന്റണി രാജുവിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി നെടുമങ്ങാട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മൂന്ന് വര്‍ഷത്തെ തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു.

മൂന്നുവര്‍ഷത്തെ തടവ് അദ്ദേഹത്തെ എം.എല്‍.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 8(3) പ്രകാരം അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു. തുടര്‍ന്ന് മജിസ്‌ട്രേറ്റ് കോടതി വിധിയെ ചോദ്യംചെയ്ത് ആന്റണി രാജു തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കി. അയോഗ്യത പ്രാബല്യത്തില്‍ വരുന്നത് തടയാന്‍ ശിക്ഷ സ്റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം.

സെഷന്‍സ് കോടതി അപ്പീല്‍ വാദം കേള്‍ക്കാന്‍ സ്വീകരിച്ചെങ്കിലും ഫെബ്രുവരി 17ന് പുറപ്പെടുവിച്ച ഉത്തരവ് വഴി ശിക്ഷ സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചു. ഇതേത്തുടര്‍ന്നാണ് തന്റെ ഇടക്കാല ഹരജി തള്ളിയ സെഷന്‍സ് കോടതിയുടെ ഉത്തരവിനെതിരേ ആന്റണി രാജു ഹൈക്കോടതിയെ സമീപിച്ചത്. 

 

 

The Kerala High Court has dismissed the petition filed by former Transport Minister and MLA Antony Raju, seeking a stay on his conviction in the 1990 evidence tampering case



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരിലേക്ക് എത്തിയ ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; വിമാനം ഐസൊലേഷന്‍ റണ്‍വേയില്‍

Kerala
  •  3 days ago
No Image

മഴക്കാലമാണ്: വാഹനങ്ങളുടെ കാര്യത്തില്‍ വേണം പ്രത്യേക ശ്രദ്ധ

Kerala
  •  3 days ago
No Image

രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിക്ക് അയോഗ്യതയെന്ന ചട്ടം ഒഴിവാക്കി മധ്യപ്രദേശ് സര്‍ക്കാര്‍

National
  •  3 days ago
No Image

ലൈസന്‍സ് ഇല്ലാതെ വിമാനം പറത്തിയത് 17 വര്‍ഷം; 900 ത്തിലധികം വിമാനങ്ങള്‍, എയര്‍ കാനഡ പൈലറ്റ് അറസ്റ്റില്‍

Kerala
  •  3 days ago
No Image

ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ കൂട്ടവെടിവെപ്പ്; 12 പേര്‍ കൊല്ലപ്പെട്ടു, 9 പേര്‍ക്ക് ഗുരുതര പരുക്ക്

International
  •  3 days ago
No Image

ലോകകപ്പ് ആവേശം; ബ്രസീല്‍ ഗോളടിച്ചാല്‍ മഞ്ഞള്‍പ്പൊടി, അര്‍ജന്റീനക്ക് പായസം മിക്‌സ്, ഉപഭോക്താക്കള്‍ക്ക് വേറിട്ട ഓഫറുകളുമായി സപ്ലൈകോ

Kerala
  •  3 days ago
No Image

വയനാട്ടില്‍ 5 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു; രോഗബാധിതര്‍ എട്ടായി

Kerala
  •  3 days ago
No Image

മമതക്ക് വീണ്ടും തിരിച്ചടി;  രാജ്യസഭാംഗം സുഷ്മിത ദേവ് രാജിവെച്ചു

National
  •  3 days ago
No Image

ഇന്ത്യയ്ക്ക് ഇരട്ട തിരിച്ചടി; ഹാര്‍ദിക് പാണ്ഡ്യയും അഫ്ഗാന്‍ പരമ്പരയില്‍ നിന്ന് പുറത്ത്

Cricket
  •  3 days ago
No Image

നാളെയും മറ്റന്നാളും മഴ കനക്കും; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍

Kerala
  •  3 days ago