പ്രശസ്ത തമിഴ് സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു
ചെന്നൈ: പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഭാരതിരാജ അന്തരിച്ചു. 84 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.
സ്റ്റുഡിയോ സെറ്റുകളില്‍ നിന്ന് യഥാര്‍ത്ഥ മനുഷ്യരുടെ ജീവിതങ്ങളിലേക്ക് തമിഴ് സിനിമയെ ഇറക്കിക്കൊണ്ടുവന്ന സംവിധാകനാണ് ഭാരതിരാജ. 16 വയതിനിലെ (1977), കിഴക്കേ പോകും റെയില്‍ (1978), സിഗപ്പു റോജക്കള്‍ (1978), നിഴല്‍കള്‍ (1980), അലൈകള്‍ (1980) തുടങ്ങിയവ അദ്ദേഹത്തിന്റെ സിനിമകള്‍ തമിഴ് ഇന്‍ഡസ്ട്രിയില്‍ തന്നെ നാഴികക്കല്ലുകളായിരുന്നു.
(1981), ഒരു കൈദിയിന്‍ ഡയറി (1985), മുതല്‍ മറിയത്തൈ (1985), കിഴക്ക് ചീമയിലെ (1993) തുടങ്ങിയവയും അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്. രജനീകാന്ത്, കമല്‍ഹാസന്‍, ശിവാജി ഗണേശന്‍ തുടങ്ങി തമിഴ് സിനിമയിലെ പ്രമുഖ താരങ്ങള്‍ ഭാരതിരാജയുടെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. രാധിക, കാര്‍ത്തിക്, രാധ, രേവതി, വിജയശാന്തി തുടങ്ങി നിരവധി പ്രമുഖ താരങ്ങള്‍ അദ്ദേഹത്തിന്റെ കീഴില്‍ വെള്ളിത്തിരയിലെത്തി.
2020ല്‍ പുറത്തിറങ്ങിയ ' മീണ്ടും ഒരു മരിയാത്തൈ' ആണ് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. ഭാരതിരാജ അഭിനേതാവായും സജീവമായിരുന്നു. മോഹന്‍ലാലും ശോഭനയും അഭിനയിച്ച തരുണ്‍ മൂര്‍ത്തിയുടെ തുടരും (2025) എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.
acclaimed tamil filmmaker and actor bharathiraja passed away at the age of 84 in chennai due to age-related illness.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."