HOME
DETAILS

സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം; 15 മിനിറ്റ് മുതല്‍ അരമണിക്കൂര്‍ വരെ നിയന്ത്രണമുണ്ടാകും

  
April 27, 2026 | 7:04 AM

kerala-unannounced-power-cut-load-shedding-kseb-update-2026

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു. 15 മിനിറ്റ് മുതല്‍ അര മണിക്കൂര്‍ വരെയായിരിക്കും വൈദ്യുതി നിയന്ത്രണമുണ്ടാവുക. 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന പേരിലാണ് നിയന്ത്രണം നടപ്പാക്കുന്നത്. വൈദ്യുതി മുടക്കം എസ്.എം.എസ് വഴി മുന്‍കൂട്ടി അറിയിക്കും. വൈദ്യുതി പ്രതിസന്ധി തരണം ചെയ്യാന്‍ ചേര്‍ന്ന കെ.എസ്.ഇ.ബിയുടെ കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. 

പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് 250 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേര്‍ന്നത്. മെയ് പകുതി വരെയുള്ള ആവശ്യകത മുന്‍നിര്‍ത്തി 250 മെഗാവാട്ട് വരെ വൈദ്യുതിയാണ് ഇത്തരത്തില്‍ ലഭ്യമാക്കുക.പവര്‍ എക്‌സ്‌ചേഞ്ചുകളിലെ 'ടേം എ ഹെഡ് മാര്‍ക്കറ്റ്' വഴി വൈദ്യുതി വാങ്ങുമ്പോള്‍ യൂണിറ്റിന് പരമാവധി 10 രൂപ വരെയാകാം. 5 പൈസ ട്രേഡിംഗ് മാര്‍ജിനും അനുവദിച്ചിട്ടുണ്ട്.

കുറഞ്ഞ സമയത്തിനുള്ളില്‍ സുതാര്യമായി വൈദ്യുതി വാങ്ങാന്‍ സഹായിക്കുന്ന ഒടിസി (OTC) പ്ലാറ്റ്‌ഫോം ഉപയോഗിക്കാനും അനുമതിയുണ്ട്. വൈദ്യുതി സംഭരണത്തിന് മേല്‍നോട്ടം വഹിക്കാന്‍ അപെക്‌സ് കമ്മിറ്റി, ഓപ്പറേഷണല്‍ കമ്മിറ്റി എന്നിവ രൂപീകരിക്കും. വൈദ്യുതി വാങ്ങി ഒരാഴ്ചയ്ക്കകം അതിന്റെ പൂര്‍ണ്ണ വിവരങ്ങളും ചെലവായ തുകയും കമ്മീഷനെ ബോധിപ്പിക്കണം.

കടുത്ത വേനലും ഉപഭോഗത്തിലുണ്ടായ വന്‍ വര്‍ധനവുമാണ് അധിക വൈദ്യുതി വാങ്ങാന്‍ ബോര്‍ഡിനെ പ്രേരിപ്പിച്ചത്. വേനല്‍ മഴയുടെ കുറവും ഗ്യാസ് വില വര്‍ധനവ് മൂലം പാചകത്തിന് വൈദ്യുതി ഉപകരണങ്ങള്‍ (Induction Cooker etc.) കൂടുതലായി ഉപയോഗിക്കുന്നതും വൈദ്യുതി ആവശ്യകത റെക്കോര്‍ഡ് ഉയരത്തിലെത്തിച്ചു.

വൈദ്യുതി വാങ്ങുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്നും സംസ്ഥാനത്തെ സാഹചര്യം ദിവസവും ചെയര്‍മാന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി വിലയിരുത്തണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.

 

 

Kerala is currently experiencing unannounced power restrictions ranging from 15 to 30 minutes, primarily during peak hours. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീറ്റ് പുനപരീക്ഷ എഴുതാൻ അനുവദിക്കണം; കോടതിയിൽ ഹരജി നൽകി നീറ്റ് ചോദ്യ പേപ്പർ ചോർച്ചയിലെ പ്രതി 

National
  •  3 days ago
No Image

പ്രശസ്ത തമിഴ് സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

National
  •  3 days ago
No Image

മാസപ്പടി കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വീണ സാവകാശം ചോദിച്ചേക്കും; വിശദമായ ചോദ്യാവലി തയ്യാറാക്കി ഇ.ഡി

Kerala
  •  3 days ago
No Image

തർക്കങ്ങളും ജംബോ പട്ടികകളും; പഴ്‌സനൽ സ്റ്റാഫ് നിയമനം നീളുന്നു

Kerala
  •  3 days ago
No Image

വഴിമുട്ടി ചുരം വികസനം; എന്ന് തീരും ദുരിതയാത്ര; ഗതാഗതക്കുരുക്ക് രൂക്ഷം

Kerala
  •  3 days ago
No Image

'കാഫിര്‍ സ്‌ക്രീന്‍ഷോട്ട്': ആദ്യമായി പ്രത്യക്ഷപ്പെട്ടത് സി.പി.എം അനുകൂല വാട്സാപ്പ് ഗ്രൂപ്പില്‍, അഡ്മിന്‍മാരെ ചോദ്യം ചെയ്യും

Kerala
  •  3 days ago
No Image

ഇറാനില്‍ യു.എസ് വ്യോമാക്രമണം; തിരിച്ചടിച്ച് ഇറാന്‍, മിഡില്‍ ഈസ്റ്റിലെ സൈനികത്താവളങ്ങള്‍ ഉള്‍പെടെ ലക്ഷ്യമിടുമെന്ന് അമേരിക്കക്ക് താക്കീത്, വീണ്ടും യുദ്ധഭീതി

International
  •  3 days ago
No Image

'കാരണഭൂത' നെ കണ്ടെത്തിയില്ല; നേതൃമാറ്റ ആവശ്യം വെട്ടി സി.പി.എം

Kerala
  •  3 days ago
No Image

സ്ത്രീകൾക്ക് സൗജന്യയാത്ര; അന്തിമ തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ

Kerala
  •  3 days ago
No Image

മഴയും കാറ്റും; ജാഗ്രത നിർദേശവുമായി കെ.എസ്.ഇ.ബി; പൊട്ടിവീണ കമ്പികളുടെ സമീപത്തേക്ക് പോകരുത്

Kerala
  •  3 days ago