HOME
DETAILS

പശ്ചിമ ബംഗാളിലെ ഫൽത്ത മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കി; മെയ് 21-ന് റീപോളിംഗ്

  
May 02, 2026 | 6:23 PM

polling cancelled in west bengals falta repolling on may 21

കൊൽക്കത്ത:പശ്ചിമ ബംഗാളിൽ ഇന്ന് നടന്ന റീപോളിംഗിനിടെ വ്യാപകമായ ക്രമക്കേടുകളും അക്രമ സംഭവങ്ങളും റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഫൽത്ത നിയമസഭാ മണ്ഡലത്തിലെ വോട്ടെടുപ്പ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ റദ്ദാക്കി. മണ്ഡലത്തിലെ 285 ബൂത്തുകളിലും മെയ് 21-ന് വീണ്ടും വോട്ടെടുപ്പ് നടത്താൻ കമ്മിഷൻ ഉത്തരവിട്ടു. മെയ് 24-ന് ഫൽത്തയിലെ വോട്ടെണ്ണൽ നടക്കും.

മറ്റ് 293 മണ്ഡലങ്ങളിലെയും വോട്ടെണ്ണലും ഫലപ്രഖ്യാപനവും നിശ്ചയിച്ച പ്രകാരം മറ്റന്നാൾ നടക്കും. എന്നാൽ ഫൽത്തയിലെ ഫലം പിന്നീട് മാത്രമേ പുറത്തുവരൂ. തൃണമൂൽ കോൺഗ്രസ് നേതാക്കൾ വോട്ടർമാരെ ഭീഷണിപ്പെടുത്തിയെന്ന വനിതകളുടേതടക്കമുള്ള പരാതികൾ കണക്കിലെടുത്താണ് കമ്മിഷന്റെ അസാധാരണ നടപടി. 

പശ്ചിമ ബംഗാളിലെ വിവിധയിടങ്ങളിൽ ഇന്ന് റീപോളിംഗ് നടന്നിരുന്നു. എന്നാൽ പലയിടത്തും വൻ സംഘർഷമാണ് അരങ്ങേറിയത്. സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഫൽത്തയിൽ തൃണമൂൽ - ബിജെപി പ്രവർത്തകർ പരസ്പരം തെരുവിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഭവത്തിൽ മൂന്ന് പേരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബിജെപിക്ക് വോട്ട് ചെയ്താൽ വീട് തീവെച്ച് നശിപ്പിക്കുമെന്ന് തൃണമൂൽ പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവിഭാ​ഗവും സംഘർഷത്തിലേക്ക് നീങ്ങിയത്.

ഏപ്രിൽ 29-ലെ വോട്ടെടുപ്പിനിടെയുണ്ടായ ഗുരുതരമായ പിഴവുകൾ കാരണമാണ് മഗ്രാഹത്ത് പശ്ചിം, ഡയമണ്ട് ഹാർബർ എന്നീ മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ഇന്ന് റീപോളിംഗ് നടന്നത്. വോട്ടിംഗ് മെഷീനിൽ ടേപ്പ് ഒട്ടിച്ച് ബിജെപി, സിപിഎം സ്ഥാനാർഥികളുടെ ചിഹ്നങ്ങൾ മറച്ചതായി പരാതി ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് ഇന്ന് റീപോളിംഗ് നടന്നത്.

നിലവിൽ സാഹചര്യം നിയന്ത്രണവിധേയമാണെന്നും പരാതികളിൽ കർശനമായ അന്വേഷണം നടക്കുകയാണെന്നും എഎസ്പി അഭിഷേക് അറിയിച്ചു. നിരീക്ഷകരുടെയും റിട്ടേണിംഗ് ഓഫീസറുടെയും റിപ്പോർട്ടുകൾ പരിശോധിച്ച ശേഷമാണ് കമ്മിഷൻ നിർണായക തീരുമാനമെടുത്തത്.

 

The Election Commission of India has declared the voting held on April 29 in West Bengal's Falta constituency void, ordering a fresh poll across all 285 booths on May 21.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വെള്ളയും നീലയും നിറത്തിലുള്ള ബസ്സെല്ലാം ഓര്‍ഡിനറിയല്ല, ബസുകള്‍ മാറി പോകാതിരിക്കാനാണ് സ്റ്റിക്കര്‍ പതിപ്പിച്ചത്'; സിറ്റി ഫാസ്റ്റില്‍ വീണ്ടും വിശദീകരണവുമായി കെ.എസ്.ആര്‍.ടി.സി

Kerala
  •  a day ago
No Image

ഇന്‍ഷുറന്‍സ് തട്ടിയെടുക്കാന്‍ മുന്‍ സൈനികനെ ആശുപത്രിയില്‍വെച്ച് കൊലപ്പെടുത്തി; ഭാര്യയും കാമുകനും അടക്കം ഒമ്പത് പേര്‍ അറസ്റ്റില്‍

National
  •  a day ago
No Image

കരാറുണ്ടാക്കിയത് യു.എസ്; ഗസ്സ, ലബനാന്‍, സിറിയ സൈനിക പിന്മാറ്റമില്ലെന്ന് നെതന്യാഹു; അധിനിവേശം ഇസ്‌റാഈലിന്റെ സുരക്ഷക്കെന്ന് ന്യായീകരണം

International
  •  a day ago
No Image

''ദൃഢ'വും 'ഭൂതകാല'വും എന്റെ ചെറുകഥകള്‍'; ഷെയിന്‍ നിഗം സിനിമകള്‍ക്കെതിരെ മോഷണ ആരോപണവുമായി ആര്‍ ശ്രീലേഖ

Kerala
  •  a day ago
No Image

ലോക കായികരംഗത്തെ ഭരിക്കുന്ന 100 പേർ; റൊണാൾഡോയ്ക്കും, മെസിക്കുമൊപ്പം പട്ടികയിൽ ഇടംപിടിച്ച് ഇന്ത്യൻ ക്രിക്കറ്റ് വൈസ് ക്യാപ്റ്റൻ

Cricket
  •  a day ago
No Image

ചുമക്കുള്ളത് ഉൾപെടെ സിറപ്പുകൾക്ക് ഡോക്ടർമാരുടെ കുറിപ്പടി നിർബന്ധമാക്കി കേന്ദ്രം

National
  •  a day ago
No Image

'എല്‍.ഡി.എഫ് അല്ലാതെ മറ്റാരുണ്ട് എന്ന മുദ്രാവാക്യം ശരിയായില്ല, ജനങ്ങള്‍ക്കിടയില്‍ മറ്റൊരു ബോധം സൃഷ്ടിച്ചു'; പി. രാജീവ്

Kerala
  •  a day ago
No Image

നീറ്റ്: ഒരു വിദ്യാര്‍ഥി കൂടി ജീവനൊടുക്കി; രാജസ്ഥാനിലെ സീക്കറില്‍, മാസത്തിനിടെ രണ്ടാമത്തെ സംഭവം 

National
  •  a day ago
No Image

രാഹുൽ ദ്രാവിഡിന്റെ റെക്കോർഡ് തകർക്കാൻ രോഹിത്; കളത്തിലിറങ്ങിയാൽ ഹിറ്റ്മാനെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

Cricket
  •  a day ago
No Image

ഗാലറിയിൽ 'മിനാബ് 168' പ്രകമ്പനം; അമേരിക്കൻ ക്രൂരതയിൽ മരണപ്പെട്ട കുരുന്നുകളെ മറക്കാതെ ലോകകപ്പ് വേദിയിൽ ഇറാൻ, വൈകാരിക പ്രതിരോധം

Football
  •  a day ago