HOME
DETAILS

ഇന്ധനവില വര്‍ധന: രാജ്യാന്തര സര്‍വിസുകള്‍ വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ; നിരക്കുകള്‍ കൂടും

  
Web Desk
May 03, 2026 | 2:09 AM

Fuel price hike Air India cuts international services fares to increase

ന്യൂഡല്‍ഹി: ഇറാനെ യു.എസും ഇസ്‌റാഈലും ആക്രമിച്ചതിനെത്തുടര്‍ന്ന് പശ്ചിമേഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തെത്തുടര്‍ന്ന് ഇന്ധനവിലയിലുണ്ടായ വന്‍ വര്‍ധനയും ആകാശപാതകളിലെ നിയന്ത്രണങ്ങളും കണക്കിലെടുത്ത് ജൂണ്‍, ജൂലൈ മാസങ്ങളില്‍ രാജ്യാന്തര സര്‍വിസുകള്‍ വെട്ടിക്കുറയ്ക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചു. പല റൂട്ടുകളും സാമ്പത്തികമായി ലാഭകരമല്ലാത്തതിനാലാണ് സര്‍വിസുകള്‍ കുറയ്ക്കുന്നതെന്ന് ജീവനക്കാര്‍ക്കയച്ച ആഭ്യന്തര സന്ദേശത്തില്‍ എയര്‍ ഇന്ത്യ സി.ഇ.ഒ കാംബെല്‍ വില്‍സണ്‍ അറിയിച്ചു. 

യുദ്ധത്തെത്തുടര്‍ന്ന് വ്യോമപാതകള്‍ അടച്ചതും ഇതുമൂലം ദീര്‍ഘദൂര പാതകള്‍ സ്വീകരിക്കേണ്ടി വന്നതും ഇന്ധനച്ചെലവ് കുത്തനെ കൂട്ടി. സാധാരണഗതിയില്‍ പ്രവര്‍ത്തനച്ചെലവിന്റെ 30 - 40 ശതമാനം വരുന്ന ഇന്ധനച്ചെലവ് ഇപ്പോള്‍ 60 ശതമാനത്തോളം ഉയര്‍ന്നിരിക്കുകയാണ്.

ഏപ്രില്‍, മെയ് മാസങ്ങളില്‍ തന്നെ ഭാഗികമായി സര്‍വിസുകള്‍ കുറച്ചിരുന്നു. ജൂണ്‍, ജൂലൈ മാസങ്ങളിലും ഇത് തുടരും. മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ എയര്‍ ഇന്ത്യ ഗ്രൂപ്പിന് ഏകദേശം 22,000 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്. ഇതുകൂടാതെ ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിനുണ്ടായ വിലക്കയറ്റവും രൂപയുടെ മൂല്യത്തകര്‍ച്ചയും തിരിച്ചടിയായി. വ്യോമപാത അടച്ചിട്ടതു കാരണം വിമാനങ്ങള്‍ക്ക് കൂടുതല്‍ ദൂരം ചുറ്റി സഞ്ചരിക്കേണ്ടി വരുന്നത് ഇന്ധന ഉപഭോഗത്തില്‍ വന്‍ വര്‍ധനവ് ആണ് ഉണ്ടാക്കിയത്. 

പുതിയ തീരുമാനം ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ യാത്രക്കാരെയും ജീവനക്കാരുടെ ഷെഡ്യൂളുകളെയും ബാധിക്കും. ഇന്ധനവില കുറയുകയും ആകാശപാതകളിലെ തടസ്സങ്ങള്‍ നീങ്ങുകയും ചെയ്താല്‍ സര്‍വിസുകള്‍ സാധാരണ നിലയിലാക്കുമെന്ന് എയര്‍ ഇന്ത്യ സി.ഇ.ഒ അറിയിച്ചു. 

വിമാന ഇന്ധന വില കുതിച്ചുയരുന്നത് വിമാന നിരക്കുകള്‍ ഇനിയും വര്‍ധിക്കാന്‍ കാരണമാകും. ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ആഭ്യന്തര സര്‍വുസുകള്‍ക്കുള്ള ഇന്ധന വിലയില്‍ മാറ്റം വരുത്തിയിട്ടില്ലെങ്കിലും, അന്താരാഷ്ട്ര സര്‍വിസുകള്‍ക്കുള്ള നിരക്ക് കുത്തനെ കൂട്ടിയിട്ടുണ്ട്. അന്താരാഷ്ട്ര റൂട്ടുകള്‍ക്കുള്ള ഇന്ധന നിരക്ക് കിലോലിറ്ററിന് 1.42 ലക്ഷം രൂപ എന്ന നിലയിലേക്കാണ് ഉയര്‍ന്നത്. ഒരു വിമാനത്തിന്റെ ആകെ പ്രവര്‍ത്തനച്ചെലവിന്റെ 40 ശതമാനവും ഇന്ധനത്തിനായാണ് ചെലവാകുന്നത്. വിലക്കയറ്റം കമ്പനികളുടെ നിലനില്‍പ്പിനെത്തന്നെ ബാധിച്ചിട്ടുണ്ട്. ഇതിനിടെ രൂപയുടെ മൂല്യം കുറഞ്ഞത് വിദേശ സര്‍വിസുകള്‍ നടത്തുന്ന ഇന്ത്യന്‍ വിമാനക്കമ്പനികളുടെ ലിസ് തുകയെയും എയര്‍പോര്‍ട്ട് ചാര്‍ജുകളെയും പ്രതികൂലമായി ബാധിക്കുകയും ചെയ്തത് ഇരട്ട പ്രഹാരമായി.

സമാന സാഹചര്യം തുടര്‍ന്നാല്‍ സര്‍വിസുകള്‍ നിര്‍ത്തിവയ്‌ക്കേണ്ടി വരുമെന്ന് എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ കമ്പനികളുടെ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സ് കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎസ് മണ്ണിൽ ഇറാന്റെ 'തോക്ക് ആഘോഷം'; ലോകകപ്പ് മത്സരത്തിനിടെ മുഹമ്മദ് മൊഹെബിയുടെ വീഡിയോ വൈറൽ, വൻ വിവാദം!

Football
  •  3 days ago
No Image

ഞങ്ങൾ ആരെയും ഭയപ്പെടുന്നില്ല! വിരമിക്കൽ ചർച്ചകൾക്ക് വിരാമമിട്ട് ഇംഗ്ലണ്ടിന് മുന്നറിയിപ്പുമായി ലൂക്ക മോഡ്രിച്ച്

Football
  •  3 days ago
No Image

ഹോര്‍മുസ് ഭാഗികമായി തുറന്നു; വെള്ളിയാഴ്ചയോടെ പൂര്‍ണമായി തുറക്കുമെന്ന് ട്രംപ്

International
  •  3 days ago
No Image

ശ്രീലങ്കൻ താരവുമായി കൈയാങ്കളി; ഇന്ത്യൻ യുവതാരം വൈഭവ് സൂര്യവംശിക്ക്‌ വിലക്ക് ? ഐസിസി നിയമം ഇങ്ങനെ

Cricket
  •  3 days ago
No Image

'പ്രിയദര്‍ശിനി സൗജന്യ യാത്ര'വന്‍ഹിറ്റെന്ന് കണക്കുകള്‍;  ആദ്യദിനം യാത്ര ചെയ്തത് 13 ലക്ഷത്തിലേറെ വനിതകള്‍; ഒറ്റദിനം കൊണ്ട് അഞ്ച് ലക്ഷത്തിലേറെ വര്‍ധന 

Kerala
  •  3 days ago
No Image

ബംഗാളിലെ ആൾക്കൂട്ട കൊലപാതകം: കൊല്ലപ്പെട്ടത് മലയാളിയല്ല; വ്യാജ പ്രചാരണങ്ങൾ തള്ളി പൊലിസ്

crime
  •  3 days ago
No Image

പോരാട്ടവീര്യം ചോരാതെ ഇറാൻ; ന്യൂസിലൻഡിനെതിരെ രണ്ട് തവണ പിന്നിൽ നിന്ന ശേഷം സമനില പിടിച്ചെടുത്ത് ഇറാൻ

Football
  •  3 days ago
No Image

വിദേശ നിക്ഷേപകര്‍ക്ക് 15 വര്‍ഷത്തെ റെസിഡന്‍സി സംവിധാനവുമായി കുവൈത്ത് | Kuwait 15 year residency scheme

Kuwait
  •  3 days ago
No Image

ലോകകപ്പിൽ ചരിത്രമെഴുതിയിട്ടും വിതുമ്പി വോസിൻഹ; യുഎസ് വിസ വില്ലനായി, മകന്റെ അവിസ്മരണീയ പ്രകടനം കാണാനാകാതെ അമ്മ

Football
  •  3 days ago
No Image

92.55 കോടിയുടെ ക്രമക്കേട്; വിദേശ മിഷനറി സംഘടനയ്‌ക്കെതിരേ കേസ്

latest
  •  3 days ago