HOME
DETAILS

വാണിജ്യ സിലിണ്ടറിന് പിന്നാലെ ഗാര്‍ഹിക വിലയും ഉയരുന്നു; ഇരട്ട പ്രഹരമായി പെട്രോള്‍, ഡീസല്‍ വില കൂട്ടാനും നീക്കം

  
May 03, 2026 | 3:38 AM

Domestic prices also rise after commercial cylinders Petrol and diesel prices to be hiked in double whammy

ന്യൂഡല്‍ഹി: രാജ്യത്തെ ഹോട്ടല്‍ ഭക്ഷണത്തിന് പിന്നാലെ വീടുകളിലെ അടുക്കളയും പുകയുന്ന അവസ്ഥയിലേക്കെത്തിച്ച് പാചകവാതക പ്രതിസന്ധി. വാണിജ്യ സിലിണ്ടറുകളുടെ വിലയിലുണ്ടായ വന്‍ വര്‍ധനവിനൊപ്പം, സാധാരണക്കാരന്റെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കി ഈയാഴ്ച തന്നെ ഗാര്‍ഹിക പാചകവാതകത്തിനും വില കൂട്ടാനാണ് നീക്കം. വാണിജ്യാവിശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില ഒറ്റയടിക്ക് 993 രൂപയാണ് വര്‍ധിപ്പിച്ചത്. 

ശനിയാഴ്ച പുലര്‍ച്ചെ നിലവില്‍വന്ന വര്‍ധനവോടെ വാണിജ്യ സിലിണ്ടറിന് കൊച്ചിയിലെ പുതിയ വില 3085 രൂപയായി. തിരുവനന്തപുരത്ത് 3106 രൂപയും കോഴിക്കോട്ട് 3117 രൂപയുമായി. ഡല്‍ഹിയില്‍ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 3071.50 രൂപയായും മുംബൈയില്‍ 3024 രൂപയായും ഉയര്‍ന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മൂന്ന് തവണയായി 1,337 രൂപയാണ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് കൂട്ടിയത്. 

ഭീമമായ തോതില്‍ വിലകൂട്ടിയത് രാജ്യത്തെ ഹോട്ടല്‍, റസ്റ്റോറന്റ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതോടൊപ്പമാണ് ഈയാഴ്ച തന്നെ ഗാര്‍ഹിക സിലിണ്ടറുകള്‍ക്കും വില വര്‍ധിക്കുമെന്ന സൂചന കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കിയത്. കൂടാതെ ഡീസലിന്റെയും പെട്രോളിന്റെയും വിലകൂട്ടാനും നീക്കമുണ്ട്. ഇറാനെ ഇസ്‌റാഈലും യു.എസും ആക്രമിച്ചതിനെത്തുടര്‍ന്ന് പശ്ചിമേഷ്യയില്‍ ഉടലെടുത്ത സംഘര്‍ഷങ്ങള്‍ കാരണം ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. എണ്ണ വിതരണത്തിലുണ്ടാകുന്ന തടസ്സങ്ങളും ഷിപ്പിങ് രംഗത്തെ വെല്ലുവിളികളും വിലയെ ബാധിച്ചു. റീട്ടെയില്‍ വിലയില്‍ മാറ്റമില്ലാത്തതിനാല്‍ എണ്ണക്കമ്പനികള്‍ വലിയ നഷ്ടം നേരിടുകയാണ്. ഇത് പരിഹരിക്കാന്‍ വില വര്‍ധനവ് അനിവാര്യമാണെന്ന കമ്പനികളുടെ ആവശ്യം കേന്ദ്രം അംഗീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

പശ്ചിമേഷ്യന്‍ സാഹചര്യങ്ങളും ആഗോള ഊര്‍ജ്ജ വിപണിയിലെ മാറ്റങ്ങളും സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ വില വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടായേക്കുമെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എണ്ണക്കമ്പനികളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുമ്പോഴും, വില വര്‍ധനവ് സാധാരണക്കാരുടെ കുടുംബ ബജറ്റിനെയും ചരക്കുനീക്കത്തെയും ബാധിക്കാതെയും പണപ്പെരുപ്പത്തിന് കാരണമാകാതെയും നോക്കുക എന്ന വലിയ വെല്ലുവിളിയാണ് കേന്ദ്രത്തിന് മുന്നിലുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

52 വർഷത്തെ കാത്തിരിപ്പും ഒരു ജനതയുടെ പോരാട്ട വീര്യവും; ലോകകപ്പ് സ്റ്റേഡിയത്തെ നിശ്ശബ്ദമാക്കുന്ന കോംഗോളിയൻ വിപ്ലവ സ്മരണ!

Football
  •  4 days ago
No Image

വാഹനങ്ങളിൽ നിന്ന് മാലിന്യം വലിച്ചെറിഞ്ഞാൽ 1000 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റും; മുന്നറിയിപ്പുമായി അബുദബി പൊലിസ്

uae
  •  4 days ago
No Image

അമേരിക്ക-ഇറാന്‍ ധാരണയെ സ്വാഗതം ചെയ്ത് ഖത്തര്‍; സമാധാന ശ്രമങ്ങള്‍ക്ക് പുതിയ പ്രതീക്ഷ

qatar
  •  4 days ago
No Image

കണ്ണൂരില്‍ അധ്യാപികയുടെ ആത്മഹത്യ: സുഹൃത്ത് അറസ്റ്റില്‍, ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

Kerala
  •  4 days ago
No Image

മരുഭൂമിയിലെ മഞ്ഞുലോകം മുതൽ ബുർജ് ഖലീഫ വരെ: ദുബൈയുടെ ചരിത്രം തിരുത്തിയ 11 വൻകിട പദ്ധതികൾ

uae
  •  4 days ago
No Image

യുണൈറ്റഡിൽ പുലി, പോർച്ചുഗലിൽ എത്തുമ്പോൾ എലി; ബ്രൂണോയെ വിമർശിച്ച പോസ്റ്റിന് ലൈക്കടിച്ച് റൊണാൾഡോയുടെ സഹോദരി! വിവാദം പുകയുന്നു

Football
  •  4 days ago
No Image

കാട്ടാക്കടയില്‍ മാനേജറെ തട്ടിക്കൊണ്ടുപോയ സംഭവം; രണ്ടുപേര്‍ പിടിയില്‍

Kerala
  •  4 days ago
No Image

4,000 രൂപയ്ക്ക് നീറ്റ് പുനപരീക്ഷ ചോദ്യപ്പേപ്പര്‍, ടെലഗ്രാമില്‍ വ്യാജന്‍; 19കാരന്‍ അറസ്റ്റില്‍

National
  •  4 days ago
No Image

ബ്രസീൽ രണ്ടടിച്ചാൽ ജർമനിയുടെ ആ 'ഏഴ് ഗോൾ' അഹങ്കാരം നാളെ തീരും? കാനറികളെ കാത്തിരിക്കുന്നത് ലോക റെക്കോർഡ്

Football
  •  4 days ago
No Image

ഒരു കല്ലറയില്‍ രണ്ട് മൃതദേഹം?; സംഭവം കണ്ണൂര്‍ ഇരിട്ടിയിലെ സെമിത്തേരിയില്‍, ദുരൂഹത

Kerala
  •  4 days ago