HOME
DETAILS

യുപിയില്‍ നാല് കുട്ടികളെ വീടിനുള്ളില്‍ അതിക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍; മാതാവിനെ കാണാനില്ല

  
Web Desk
May 03, 2026 | 5:39 AM

four children found  dead in ambedkar nagar up mother missing

ലക്‌നോ: യുപിയില്‍ ഒരു വീടിനുള്ളില്‍ നാല് കുട്ടികളെ വീടിനുള്ളില്‍ അതിക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍. ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗറിലാണ് നാടിനെ നടുക്കിയ സംഭവം. ഒരേ കുടുംബത്തിലെ നാല് കുട്ടികളെയാണ് ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുട്ടികളുടെ മാതാവിനെ കാണാനില്ല എന്നത് സംഭവത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഷഫീഖ് (14), സൗദ് (10), ഉമര്‍ (എട്ട്), സാദിയ (ഏഴ്) എന്നിവരാണ് കൊല്ലപ്പെട്ടത്. അക്ബര്‍പൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ മിറാന്‍പൂര്‍ പ്രദേശത്ത് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയായിരുന്നു സംഭവം നടന്നത്. കുട്ടികളുടെ പിതാവ് നിയാസ് (42) വര്‍ഷങ്ങളായി സഊദി അറേബ്യയില്‍ ജോലി ചെയ്യുകയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ഇദ്ദേഹം നാട്ടില്‍ വന്നിട്ടില്ലെന്ന് പൊലിസ് പറഞ്ഞു. മാതാവ് നസിയ ഖാത്തൂണിനൊപ്പമാണ് (37) ഇവര്‍ താമസിച്ചിരുന്നത്.

വീട് അടച്ചിട്ട നിലയില്‍, അയല്‍ക്കാരുടെ സംശയം പുറത്തു കൊണ്ടുവന്നത് അതിക്രൂരകൊലപാതകം
രാവിലെ മുതല്‍ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട അയല്‍വാസികള്‍ പൊലിസില്‍ അറിയിച്ചു. തുടര്‍ന്ന് പൊലിസ് സ്ഥലത്തെത്തി വീട് തുറന്നപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറംലോകമറിഞ്ഞത്. ഇഷ്ടികയും മൂര്‍ച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ച് അതിക്രൂരമായാണ് കുട്ടികളെ കൊലപ്പെടുത്തിയിരിക്കുന്നത്. 

മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റിയിരിക്കുകയാണ്. പരിശോധന ഫലം വന്നതിന് ശേഷമേ മരണകാരണത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കൂ എന്ന് പൊലിസ് പറഞ്ഞു.

മാതാവിനെ കാണാത്തതില്‍ ദുരൂഹത
കൊലപാതകം പുറത്തറിഞ്ഞതിന് പിന്നാലെ മാതാവ് നസിയയെ കാണാതായത് പൊലിസിനെ കുഴക്കുന്നു. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. കൊലപാതകത്തില്‍ ഇവര്‍ക്ക് പങ്കുണ്ടോ അതോ മറ്റാരെങ്കിലും ഇവരെ തട്ടിക്കൊണ്ടുപോയതാണോ എന്നത് പൊലിസ് അന്വേഷിക്കുന്നുണ്ട്. 
സംഭവസ്ഥലത്ത് മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. വീട് പൊലിസ് സീല്‍ ചെയ്തിരിക്കുകയാണ്.

 

four children from the same family were found dead inside their home in ambedkar nagar, uttar pradesh, while their mother remains missing, prompting an intense police investigation

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വില നോക്കിയാണോ താരങ്ങളെ ടീമിലിറക്കുന്നത്?; സിഎസ്കെ മാനേജ്‌മെന്റിനെതിരെ തുറന്നടിച്ച് മുൻ സിഎസ്കെ താരം

Cricket
  •  2 hours ago
No Image

ദുബൈയുടെ വികസനക്കുതിപ്പിന് പുതിയ വേഗത; മെട്രോ ബ്ലൂ ലൈൻ ടണൽ നിർമ്മാണം ഉദ്ഘാടനം ചെയ്ത് ശൈഖ് മുഹമ്മദ്

uae
  •  3 hours ago
No Image

സ്‌കൂട്ടറുകളില്‍ കടത്തിയ 40 കുപ്പി മദ്യം പിടിച്ചെടുത്തു; ഇലക്ഷന്‍ വിജയാഘോഷവുമായി ബന്ധപ്പെട്ട് കൊണ്ടുവന്നതെന്ന് നിഗമനം

Kerala
  •  3 hours ago
No Image

മദ്യപിക്കാൻ വെള്ളം നൽകാൻ വിസമ്മതിച്ചു; ഒമ്പത് വയസുകാരനെ ബന്ധു വെടിവെച്ച് കൊന്നു

Kerala
  •  3 hours ago
No Image

മെഡിക്കൽ സ്വപ്നങ്ങളുമായി പ്രവാസലോകത്തെ വിദ്യാർഥികൾ; യുഎഇയിൽ നീറ്റ് പരീക്ഷ എഴുതുന്നത് 1800-ഓളം പേർ

uae
  •  3 hours ago
No Image

പശ്ചിമേഷ്യയിൽ അമേരിക്കയ്ക്ക് കനത്ത പ്രഹരം; 16 സൈനിക താവളങ്ങൾ തകർത്തു, കോടികളുടെ നഷ്ടമെന്ന് റിപ്പോർട്ട്

International
  •  4 hours ago
No Image

3 വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി: മൃതദേഹവുമായി ദേശീയപാത ഉപരോധിച്ച് വൻ പ്രതിഷേധം, ഗതാഗതം 4 മണിക്കൂർ സ്തംഭിച്ചു

crime
  •  4 hours ago
No Image

എത്യോപ്യയിലെ കുരുന്നുകൾക്ക് കൈത്താങ്ങായി യുഎഇ; ഹൃദ്രോഗ ചികിത്സയ്ക്കായി 3 ലക്ഷം ഡോളർ ധനസഹായം പ്രഖ്യാപിച്ച് എമിറേറ്റ്‌സ് റെഡ് ക്രസന്റ്

uae
  •  4 hours ago
No Image

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം മാര്‍ച്ചില്‍ ഗണ്യമായി കുറഞ്ഞതായി റിപ്പോര്‍ട്ട്

National
  •  4 hours ago
No Image

'ഹാർദിക് ഒറ്റപ്പെട്ടു, കൂടെ നിൽക്കാൻ ആരുമില്ല'; മുംബൈ ക്യാപ്റ്റനെതിരെ ആഞ്ഞടിച്ച് മുൻ താരം

Cricket
  •  5 hours ago