HOME
DETAILS

എത്യോപ്യയിലെ കുരുന്നുകൾക്ക് കൈത്താങ്ങായി യുഎഇ; ഹൃദ്രോഗ ചികിത്സയ്ക്കായി 3 ലക്ഷം ഡോളർ ധനസഹായം പ്രഖ്യാപിച്ച് എമിറേറ്റ്‌സ് റെഡ് ക്രസന്റ്

  
May 03, 2026 | 7:59 AM

uae supports ethiopian children with 300000 dollers heart treatment aid

അഡിസ് അബാബ/ദുബൈ: ലോകമെമ്പാടുമുള്ള ദുർബല വിഭാഗങ്ങൾക്ക് കരുതലേകുന്ന യുഎഇയുടെ മനുഷ്യത്വപരമായ ഇടപെടലുകളുടെ ഭാഗമായി എത്യോപ്യയിലെ ഹൃദ്രോഗബാധിതരായ കുട്ടികൾക്ക് സഹായഹസ്തവുമായി എമിറേറ്റ്‌സ് റെഡ് ക്രസന്റ് (ERC). അഡിസ് അബാബയിലെ 'എത്യോപ്യ കാർഡിയാക് സെന്ററിന്' 300,000 ഡോളറിന്റെ (ഏകദേശം 2.5 കോടി രൂപ) ധനസഹായമാണ് യുഎഇ പ്രഖ്യാപിച്ചത്. ഹൃദയ ശസ്ത്രക്രിയകൾക്കും കുട്ടികളുടെ തുടർചികിത്സയ്ക്കുമായി ഈ തുക വിനിയോഗിക്കും. (uae supports ethiopian children)

അഡിസ് അബാബയിൽ നടക്കാനിരിക്കുന്ന 'സായിദ് ചാരിറ്റി റണ്ണിനോട്' അനുബന്ധിച്ചാണ് യുഎഇ പ്രതിനിധി സംഘം കാർഡിയാക് സെന്റർ സന്ദർശിച്ചത്. എത്യോപ്യയിലെ യുഎഇ അംബാസഡർ മുഹമ്മദ് സലേം അൽ റഷ്ദി, സായിദ് ചാരിറ്റി റൺ സംഘാടക സമിതി അധ്യക്ഷൻ മേജർ ജനറൽ (റിട്ട.) മുഹമ്മദ് ഹിലാൽ അൽ കാബി, എമിറേറ്റ്‌സ് റെഡ് ക്രസന്റ് സെക്രട്ടറി ജനറൽ അഹമ്മദ് സാരി അൽ മസ്രൂയി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേന്ദ്രത്തിലെത്തി സഹായം പ്രഖ്യാപിച്ചത്.

യുഎഇയുടെ സ്ഥാപക പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ കാരുണ്യത്തിന്റെ പൈതൃകം ഉയർത്തിപ്പിടിക്കുന്നതാണ് ഈ നീക്കമെന്ന് അഹമ്മദ് സാരി അൽ മസ്രൂയി പറഞ്ഞു. ലോകത്തിന്റെ ഏത് ഭാഗത്താണെങ്കിലും ഏറ്റവും അർഹരായവർക്ക് മികച്ച ആരോഗ്യസൗകര്യം ലഭ്യമാക്കുക എന്ന യുഎഇ നേതൃത്വത്തിന്റെ കാഴ്ചപ്പാടാണ് ഇതിലൂടെ വ്യക്തമാകുന്നത്. കുരുന്നുകളുടെ ഹൃദയതാളം തിരികെ പിടിക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമങ്ങൾക്ക് ഈ സാമ്പത്തിക സഹായം വലിയ ഊർജ്ജമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎഇ നൽകുന്ന ഈ വലിയ പിന്തുണയ്ക്ക് കാർഡിയാക് സെന്റർ സിഇഒ ഹിരുയ് അലി എൻഡ്രീസ് നന്ദി അറിയിച്ചു. ശസ്ത്രക്രിയകൾക്കും മതിയായ ചികിത്സയ്ക്കും പണമില്ലാതെ ബുദ്ധിമുട്ടുന്ന ഒട്ടേറെ കുടുംബങ്ങൾക്ക് ഈ തീരുമാനം വലിയൊരു പ്രതീക്ഷയാണെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ എത്യോപ്യയിൽ നിന്നും അയൽരാജ്യങ്ങളിൽ നിന്നുമായി പ്രതിദിനം 40-ഓളം രോഗികളാണ് ചികിത്സ തേടി ഇവിടെയെത്തുന്നത്. ഇതുവരെ 24,000-ത്തോളം രോഗികൾക്ക് ആശ്വാസമേകാൻ ഈ കേന്ദ്രത്തിന് കഴിഞ്ഞിട്ടുണ്ട്.

കുട്ടികളിലെ ഹൃദ്രോഗ ചികിത്സാ രംഗത്ത് വലിയ വെല്ലുവിളികൾ നേരിടുന്ന ആഫ്രിക്കൻ രാജ്യങ്ങൾക്ക് യുഎഇയുടെ ഈ നടപടി വലിയ മാതൃകയാവുകയാണ്. ചികിത്സയ്ക്കായി വലിയൊരു വെയിറ്റിംഗ് ലിസ്റ്റ് തന്നെയുള്ള ഈ സാഹചര്യത്തിൽ, കൂടുതൽ ശസ്ത്രക്രിയകൾ വേഗത്തിൽ നടത്താൻ ഈ ധനസഹായം വഴി സാധിക്കും.

uae supports ethiopian children by announcing $300000 in medical aid for heart disease treatment through emirates red crescent. the humanitarian initiative aims to improve healthcare access and provide life-saving support for young patients.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്ത് ചുമ മരുന്നുകളുടെ നേരിട്ടുള്ള വില്‍പ്പന നിരോധിച്ചു; ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധം; ഉത്തരവിറക്കി കേന്ദ്ര സര്‍ക്കാര്‍ 

National
  •  11 days ago
No Image

ലാറ്റിനമേരിക്കയിൽ 'കിഴക്കൻ' കൊടുങ്കാറ്റ്; കാൽപന്തിന്റെ ലോകത്ത് ഇത് ഏഷ്യൻ വസന്തം!

Football
  •  11 days ago
No Image

സെൻസസ് അട്ടിമറിച്ച്, വർ​ഗീയ ധ്രുവീകരണത്തിന് കേന്ദ്ര സർക്കാർ ശ്രമിക്കുന്നു; ജനസംഖ്യാ വ്യതിയാന സമിതിക്കെതിരെ പിണറായി വിജയൻ 

Kerala
  •  11 days ago
No Image

ദളിത് യുവാവിനെ വിവാഹം കഴിച്ചു; യുവതിയെ സഹോദരന്‍ കഴുത്തറുത്ത് കൊന്നു; ഭര്‍ത്താവിന് ഗുരുതര പരിക്ക് 

National
  •  11 days ago
No Image

ഷാർജ-ദുബൈ ഗതാഗതം സുഗമമാക്കാൻ പുതിയ ഭൂഗർഭ തുരങ്കം; പ്രശസ്തമായ അൽ താവൂൻ സ്മാരകം താൽക്കാലികമായി നീക്കം ചെയ്യും

uae
  •  11 days ago
No Image

ഇടുക്കിയിലും ഷിഗെല്ല; രണ്ട് കുട്ടികള്‍ക്ക് രോഗബാധ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 8 പേര്‍ക്ക്

Kerala
  •  11 days ago
No Image

സുബ്ഹി നിസ്കാരത്തിനായി പള്ളിയിലേക്ക് പോയ വയോധികന്‍ ഗുഡ്‌സ് ഓട്ടോ ഇടിച്ച് മരിച്ച സംഭവം; ഒളിവാലിയിരുന്ന പ്രതി പിടിയില്‍ 

Kerala
  •  11 days ago
No Image

ആകാശത്തും അതിവേഗ ഇന്റർനെറ്റ്; യാത്രക്കാർക്ക് 'സൗജന്യ' സ്റ്റാർലിങ്ക് വൈ-ഫൈയുമായി പ്രമുഖ ഗൾഫ് വിമാനക്കമ്പനികൾ

uae
  •  11 days ago
No Image

ട്രംപാണ്, എന്തും സംഭവിക്കാം! ചർച്ചാസംഘത്തിന്റെ സന്ദേശങ്ങൾ രൂപപ്പെടുത്താൻ ഇറാൻ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടി 

International
  •  11 days ago
No Image

കിരീടം നിലനിർത്താൻ മെസ്സി ഇറങ്ങുന്നു; ലോകകപ്പ് ആദ്യ പോരാട്ടത്തിൽ അർജന്റീന നാളെ അൾജീരിയക്കെതിരേ!

Football
  •  11 days ago