ഡല്‍ഹിയില്‍ വന്‍തീപിടിത്തം; ഒമ്പത് മരണം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വന്‍ തീപിടിത്തം. ഒമ്പത് പേര്‍ മരിച്ചു. ഡല്‍ഹിയിലെ വിവേക് വിഹാര്‍ പ്രദേശത്ത് നാലുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. രണ്ട്‌പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പുലര്‍ച്ചെ നാല് മണിയോടെ കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീപിടുത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 14 ഓളം അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും ആരംഭിച്ചു. സ്ഥലത്തെത്തിയപ്പോള്‍ തന്നെ കെട്ടിടത്തിന്റെ മൂന്നാമത്തെയും നാലാമത്തെയും നിലകളിലേക്ക് തീ പടര്‍ന്നിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കെട്ടിടത്തില്‍ നിന്ന് ഒരു ഡസനിലധികം ആളുകളെ രക്ഷപ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.പരുക്കേറ്റവരെ ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് മണിക്കൂറിനുശേഷം രാവിലെ 6 മണിയോടെ തീ നിയന്ത്രണവിധേയമാക്കി. കെട്ടിടത്തിന്റെ പല ഭാഗങ്ങളും കത്തിനശിച്ചിട്ടുണ്ട്. കിഴക്കന്‍ ഡല്‍ഹിയിലെ ഒരു പ്രധാന സ്ഥലമാണ് വിവേക് വിഹാര്‍.
എ.സി പൊട്ടിത്തെറിച്ചതെന്ന് സംശയം
തീപിടിത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല. എന്നാല്‍ എസി പൊട്ടിത്തെറിച്ചതാണ് തീപിടുത്തത്തിന് കാരണമെന്ന് ഒരു താമസക്കാരന്‍ സംശയം പ്രകടിപ്പിച്ചു.
'എസിയിലുണ്ടായ സ്‌ഫോടനമാണ് തീപിടുത്തത്തിന് കാരണമായത്. ഏകദേശം 12-15 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അതേസമയം, 4-5 പേരെ ഇപ്പോഴും കാണാനില്ല,' അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു. രണ്ട് കുടുംബങ്ങള്‍ ഇപ്പോഴും കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് മറ്റൊരു താമസക്കാരനും പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
a massive fire broke out in a four-storey building in vivek vihar, delhi, killing nine people and injuring others, with firefighters rescuing several residents and bringing the blaze under control
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."