HOME
DETAILS

ലൈംഗികാതിക്രമക്കേസുകൾ ഒത്തുതീർക്കാൻ ന്യൂയോർക്ക് അതിരൂപത; 7592 കോടി രൂപ നൽകും, ആസ്ഥാന മന്ദിരം വിറ്റു

  
May 03, 2026 | 5:09 PM

new york archdiocese to pay 800 million to settle clergy abuse cases sells headquarters to fund payout

ന്യൂയോർക്ക്: വൈദികരും ജീവനക്കാരും ഉൾപ്പെട്ട ലൈംഗികാതിക്രമ കേസുകൾ ഒത്തുതീർപ്പാക്കാൻ നീക്കവുമായി ന്യൂയോർക്ക് അതിരൂപത. ഏകദേശം 7592 കോടി രൂപ (80 കോടി ഡോളർ) നഷ്ടപരിഹാരമായി നൽകാനാണ് അതിരൂപത തീരുമാനിച്ചിരിക്കുന്നത്. അതിരൂപതയുടെ കീഴിലുള്ള 1,300 ഓളം കേസുകൾ പരിഹരിക്കുന്നതിനാണ് ഈ ഭീമമായ തുക ചെലവഴിക്കുന്നത്.

നഷ്ടപരിഹാരത്തുക കണ്ടെത്താനായി ന്യൂയോർക്കിലെ അതിരൂപതാ ആസ്ഥാനം ഉൾപ്പെടെയുള്ള പ്രധാന സ്വത്തുക്കൾ അതിരൂപത വിറ്റഴിച്ചു. ആസ്ഥാന മന്ദിരം മാത്രം 10 കോടി ഡോളറിനാണ് വിറ്റത്. കൂടാതെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജീവനക്കാരുടെ എണ്ണത്തിലും വലിയ വെട്ടിക്കുറയ്ക്കൽ വരുത്തിയിട്ടുണ്ട്. 

നഷ്ടപരിഹാരമായി ഓരോ പരാതിക്കാരനും ശരാശരി 2,50,000 ഡോളർ വീതം ലഭിക്കും. രണ്ട് ഘട്ടങ്ങളായാണ് ഇത്രയും തുക വിതരണം ചെയ്യുന്നത്. ആദ്യഘട്ടത്തിൽ 61.5 കോടി ഡോളറും, ബാക്കിയുള്ള 18.5 കോടി ഡോളർ 15 മാസത്തിനുള്ളിലും വിതരണം ചെയ്യാനാണ് തീരുമാനം.

കുറ്റാരോപിതരായ വൈദികരുടെ പട്ടിക ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയും കൃത്യമായ ഇടവേളകളിൽ ഇത് പുതുക്കുകയും ചെയ്യും. അതിക്രമങ്ങളുമായി ബന്ധപ്പെട്ട നിർണ്ണായക രേഖകൾ സുതാര്യതയുടെ ഭാഗമായി അയോണ യൂണിവേഴ്സിറ്റിക്ക് കൈമാറണം. ഇൻഷുറൻസ് കമ്പനികളിൽ നിന്ന് അധിക നഷ്ടപരിഹാരം തേടാനും ഇരകൾക്ക് അവസരമുണ്ടാകും. ഈ നടപടി ഇരകൾക്ക് ആശ്വാസവും നീതിയും സമാധാനവും നൽകുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത് എന്ന് ആർച്ച് ബിഷപ്പ് റൊണാൾഡ് എ. ഹിക്സ് വ്യക്തമാക്കി

അന്തിമ തീരുമാനം ഇരകളുടെ കൈയിൽ

നേരത്തെ ലോസ് ആഞ്ചലസ് അതിരൂപതയിൽ സമാനമായ രീതിയിൽ 88 കോടി ഡോളറിന്റെ ഒത്തുതീർപ്പ് ചർച്ചകൾക്ക് നേതൃത്വം നൽകിയ റിട്ട. ജഡ്ജി ഡാനിയൽ ജെ. ബക്ലിയാണ് ഇവിടെയും മധ്യസ്ഥത വഹിച്ചത്. മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് ഈ ധാരണയിലെത്തിയത്. എന്നാൽ, ഈ ഒത്തുതീർപ്പ് കരാർ നടപ്പിലാകണമെങ്കിൽ പരാതി നൽകിയ 1,300 പേരും ഏകകണ്ഠമായി ഇതിനെ അംഗീകരിക്കേണ്ടതുണ്ട്. ആരെങ്കിലും ഇതിനെ എതിർത്താൽ നിലവിലെ ഒത്തുതീർപ്പ് ധാരണ പരാജയപ്പെട്ടേക്കാം.

കത്തോലിക്കാ സഭ നേരിടുന്ന ഏറ്റവും വലിയ ലൈംഗികാതിക്രമ കേസുകളിലൊന്നാണ് ഇതോടെ ഒത്തുതീർപ്പിലേക്ക് നീങ്ങുന്നത്. 2016-ൽ കർദിനാൾ ഡോളൻ സ്ഥാപിച്ച പ്രത്യേക വിഭാഗം (IRCP) വഴി മുൻപും ഇരകൾക്ക് സഹായങ്ങൾ നൽകിയിരുന്നു.

 

The Archdiocese of New York has agreed to a historic $800 million (approx. ₹7,592 crore) settlement to resolve around 1,300 lawsuits involving sexual abuse by clergy and staff. To fund this massive payout, the Archdiocese has sold its iconic headquarters for $100 million and liquidated several other properties.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാസ്‌പോര്‍ട്ടും പൗരത്വവും: ഇത് ഇന്നലെ എടുത്ത തീരുമാനമല്ല; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍

National
  •  27 minutes ago
No Image

ഹോട്ടലുകാര്‍ക്ക് ആശ്വാസം;  വാണിജ്യ എല്‍.പി.ജി സിലിണ്ടറുകള്‍ക്കുള്ള നിയന്ത്രണം നീക്കി

National
  •  42 minutes ago
No Image

പഞ്ചായത്ത് ഫണ്ടില്‍ നിന്ന് 20 ലക്ഷം അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റി; ഡി.വൈ.എഫ്.ഐ നേതാവായ താല്‍ക്കാലിക ജീവനക്കാരന്‍ കസ്റ്റഡിയില്‍

Kerala
  •  an hour ago
No Image

'സോറി അമ്മാ...' നീറ്റ് പുനഃപരീക്ഷക്ക് പിന്നാലെ ജീവനൊടുക്കി 18കാരന്‍ 

National
  •  an hour ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; കക്ഷിചേര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഹരീഷിന്റെ ജാമ്യം റദ്ദാക്കാന്‍ പൊലിസ്

Kerala
  •  an hour ago
No Image

പെരുമ്പാവൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട; 18 കോടി രൂപ വിലവരുന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി, യുവാവ് അറസ്റ്റില്‍

Kerala
  •  2 hours ago
No Image

ലാത്തിയും തോക്കുമുള്ള പൊലിസിന് ബ്ലേഡിന്റെ ആവശ്യമില്ല; എസ്.എഫ്.ഐ സമരത്തില്‍ ബ്ലേഡ് കൊണ്ടുവന്നതാരെന്ന് അന്വേഷിക്കുമെന്ന് ചെന്നിത്തല

Kerala
  •  2 hours ago
No Image

ആര്‍. സുഗതന്റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സംഘര്‍ഷം;  മേയര്‍ക്ക് കാലിന് പരുക്ക്, 16 പേര്‍ ആശുപത്രിയില്‍

Kerala
  •  2 hours ago
No Image

സെല്‍ഫി എടുക്കുന്നതിനിടെ നദിയില്‍ വീണു; രക്ഷിക്കാനിറങ്ങിയ കുടുംബാംഗങ്ങള്‍ ഉള്‍പെടെ അഞ്ചുപേര്‍ മുങ്ങിമരിച്ചു

National
  •  2 hours ago
No Image

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവം; തൊള്ളായിരംചിറ ഷാപ്പിന്റേതുള്‍പ്പെടെ ഏഴ് ഷാപ്പുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  3 hours ago