HOME
DETAILS

കേരളത്തില്‍ അഞ്ചു വര്‍ഷത്തിനിടെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത് 77,000 പാമ്പുകളെ

  
May 04, 2026 | 2:50 AM

77000 Snakes Rescued in Kerala Over 5 Years via SARPA App

 

തൃശ്ശൂര്‍: സംസ്ഥാനത്തെ ജനവാസമേഖലകളില്‍ നിന്ന് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ 77,000 പാമ്പുകളെ വനംവകുപ്പിന്റെ സര്‍പ്പ (SARPA) വൊളന്റിയര്‍മാര്‍ പിടികൂടി. പാമ്പുകളെ ശാസ്ത്രീയമായി രക്ഷപ്പെടുത്തി വനത്തിലേക്ക് തുറന്നുവിടുന്നതിനും പാമ്പുകടി മൂലമുള്ള അപകടങ്ങള്‍ കുറയ്ക്കുന്നതിനുമായി സജ്ജമാക്കിയ 'സര്‍പ്പ' ആപ്പ് വഴിയുള്ള കണക്കുകളാണിത്. 2021 മുതല്‍ 2026 വരെയുള്ള കാലയളവിലെ വിവരങ്ങള്‍ പ്രകാരം ഏറ്റവും കൂടുതല്‍ പിടികൂടിയത് മൂര്‍ഖന്‍ പാമ്പുകളെയാണ് (28,000).

മറ്റു കണക്കുകള്‍- പെരുമ്പാമ്പ്: 19,000, ചേര: 13,000, അണലി: 4,000, വെള്ളിക്കെട്ടന്‍: 1,000, മറ്റുള്ളവ: 12,000

2020ല്‍ പ്രവര്‍ത്തനമാരംഭിച്ച സര്‍പ്പ ആപ്പ്, 2024 മുതലാണ് പൊതുജനങ്ങള്‍ക്കിടയില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടത്. നിലവില്‍ ഡോക്ടര്‍മാര്‍ മുതല്‍ സാധാരണ തൊഴിലാളികള്‍ വരെയുള്ള 3,600 പരിശീലനം ലഭിച്ച സന്നദ്ധപ്രവര്‍ത്തകര്‍ ഈ ശൃംഖലയുടെ ഭാഗമാണ്. 24 മണിക്കൂറും സൗജന്യമായി സേവനം നല്‍കുന്ന ഈ വിഭാഗം, സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഓഫിസര്‍മാരുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

 ശ്രദ്ധിക്കുക
വേനല്‍ക്കാലത്തിന് പുറമെ ഏപ്രില്‍, മെയ് മാസങ്ങള്‍ പാമ്പുകളുടെ പ്രജനന സമയം കൂടിയായതിനാല്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, രാത്രിയില്‍ ടോര്‍ച്ച് ഉപയോഗിക്കുക, കുട്ടികളുടെ കളിയോടൊപ്പം മുതിര്‍ന്നവരുടെ ശ്രദ്ധ ഉറപ്പാക്കുക എന്നിവ പാമ്പുകടി ഒഴിവാക്കാന്‍ അനിവാര്യമാണ്.

 

Over the last five years, Kerala's SARPA volunteers have rescued and relocated 77,000 snakes from residential areas to forests to ensure public safety and wildlife conservation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാൻകൂവറിൽ ഗോൾമഴയും ചുവപ്പ് കാർഡുകളും; 9 പേരുമായി ചുരുങ്ങി ഖത്തർ, കാനഡയ്ക്ക് വമ്പൻ ജയം

International
  •  9 days ago
No Image

ഇന്ദിരാ ഗ്യാരന്റിയും പെൻഷൻ വർധനയും വരുമോ? ധനപ്രതിസന്ധിക്കിടെ സതീശൻ സർക്കാരിന്റെ ബജറ്റ് ഇന്ന്

Kerala
  •  9 days ago
No Image

ചെക്ക് റിപ്പബ്ലിക്കിന് പെനാൽറ്റി ഷോക്ക് ; ദക്ഷിണാഫ്രിക്കയോട് സമനില

Football
  •  10 days ago
No Image

ഹിന്ദുഭൂരിപക്ഷ മേഖലയിൽ ഇറച്ചി വലിച്ചെറിഞ്ഞ സംഭവം: ബുർഖ ധരിച്ചെത്തിയത് ഹിന്ദു യുവതിയെന്ന് പൊലിസ്; പിന്നിൽ വൻ ഗൂഢാലോചനയെന്ന് സൂചന

National
  •  10 days ago
No Image

ഹാട്രിക്കിന് പിന്നാലെ മെസ്സിക്ക് ആശംസകളുമായി ലോക ടെന്നിസ് ഇതിഹാസം

Football
  •  10 days ago
No Image

പള്ളികൾക്കും മദ്രസകൾക്കും ഒരു ദിവസത്തെ ഒഴിപ്പിക്കൽ നോട്ടീസ്; രാജസ്ഥാൻ സർക്കാരിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം

National
  •  10 days ago
No Image

'ഭാവിയിൽ ആവർത്തിക്കരുത്'; ഉദ്യോഗസ്ഥ യോഗം വിളിച്ചതിൽ ഗവർണറോട് കടുത്ത അതൃപ്തി അറിയിച്ച് സംസ്ഥാന സർക്കാർ

Kerala
  •  10 days ago
No Image

ഡി.ആർ കോംഗോയ്‌ക്കെതിരെയുള്ള കളി മറന്നേക്കു; ഉസ്ബെക്കിസ്ഥാനെതിരെ സിആർ7-നെ കാത്തിരിക്കുന്നത് ഒന്നല്ല, രണ്ട് ഐതിഹാസിക റെക്കോർഡുകൾ!

Football
  •  10 days ago
No Image

അഞ്ചാമത് ഖോർഫക്കാൻ മാമ്പഴോത്സവം ജൂൺ 26 മുതൽ; കാർഷിക വിപണനത്തിനും മത്സരങ്ങൾക്കുമായി ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  10 days ago
No Image

ലഹരിവേട്ട തുടരുന്നു: നെടുമങ്ങാട്ട് 150 ഗ്രാം കഞ്ചാവുമായി അറസ്റ്റിലായ ക്ഷേത്ര പൂജാരിയെ ജാമ്യത്തിൽ വിട്ടു

Kerala
  •  10 days ago