HOME
DETAILS

രണ്ടില പൊഴിയും കാലം; താങ്ങാനാവാത്ത തോൽവിയിൽ കേരള കോൺഗ്രസ് എമ്മും ജോസ് കെ. മാണിയും

  
നിസാർ കൂമണ്ണ
May 04, 2026 | 9:54 AM

unbearable loss for kerala congress and jose k mani

കോഴിക്കോട്: കേരള കോൺഗ്രസ് എം നിയമസഭാ ഭൂപടത്തിൽനിന്ന് അപ്രത്യക്ഷമായിരിക്കുന്നു. പാർട്ടിയുടെ ഈ തോൽവിക്ക് കാരണങ്ങളേറെയുണ്ട്. മുന്നണി മാറിയപ്പോഴും അഞ്ച് എം.എൽ.എമാരുമായി ഭരണത്തിലെത്താനായ ആശ്വാസത്തിന് അഞ്ചുവർഷത്തിലധികം ആയുസ്സുണ്ടായില്ല. ഇന്നിതാ മത്സരിച്ച 12 ഇടത്തും പരാജയപ്പെട്ട് തോറ്റുതുന്നംപാടിയിരിക്കുന്നു. കേരള നിയമസഭാ ഫലത്തിൽ പാർട്ടികളിൽ കനത്ത നഷ്ടം ജോസ് കെ. മാണി നയിക്കുന്ന കേരള കോൺഗ്രസ് എമ്മിനാണ്.

യു.ഡി.എഫ് മുന്നണി പ്രവേശം ചർച്ചയായ ഘട്ടത്തിലാണ് മൂന്നാം ഇടതു മന്ത്രിസഭാ പ്രതീക്ഷയിൽ നോ പറഞ്ഞത്. അണികളിലേറെ പേരുടെ മനസ്സും യു.ഡി.എഫിനൊപ്പമായിരുന്നുവെന്ന് തിരിച്ചറിയാൻ നേതൃത്വത്തിനായില്ല എന്നുവേണം കരുതാൻ. മന്ത്രി റോഷി അഗസ്റ്റിന്റെ പിടിവാശിക്കുമുന്നിൽ വീണുടഞ്ഞിരിക്കുന്നത് പാർട്ടിയുടെ അതിജീവനത്തിന്റെ മിടിപ്പാണ്.

കെ.എം മാണിയുടെ വിയോഗശേഷം കോട്ടയം ജില്ലാ പഞ്ചായത്തിലെ അധികാരത്തർക്കത്തെ തുടർന്നാണ് കേരള കോൺഗ്രസ് (എം), കോൺഗ്രസുമായി ഇടഞ്ഞ് മുന്നണി വിടുന്നത്. മൂന്നു പതിറ്റാണ്ടുനീണ്ട ഐക്യ ജനാധിപത്യ മുന്നണി ബന്ധമാണ് അതോടെ തകർന്നത്. പിന്നീട് എൽ.ഡി.എഫിൽ കാര്യമായ പരുക്കില്ലാതെ പിടിച്ചുനിന്നെങ്കിലും ഇപ്പോഴിതാ യു.ഡി.എഫ് തരംഗത്തിൽ പാർട്ടിയുടെ അടിവേരു തന്നെ അറ്റിരിക്കുന്നു.

കേരള കോൺഗ്രസ് എമ്മിലെ ഭൂപക്ഷം പേരും ക്രിസ്തീയ സമുദായ അംഗങ്ങളും പാരമ്പര്യമായി യു.ഡി.എഫ് മനസ്സ് കാത്തുസൂക്ഷിക്കുന്നവരുമാണ്. നേരത്തെ മുന്നണി മാറിയ സാഹചര്യത്തിലും അതൃപ്തി പ്രകടമായിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭേദപ്പെട്ടെ പ്രകടനം കാഴ്ചവയ്ക്കാനായെങ്കിലും പാർലമെന്റിലും തുർന്നുവന്ന തദ്ദേശ തെരഞ്ഞെടുപ്പിലും കനത്ത തിരിച്ചടി നേരിട്ടു. പാലാ നഗരസഭ വരെ കൈവിട്ടുപോയി.

ഇത്തവണ ന്യൂനപക്ഷ ഏകീകരണം ഉൾപ്പെടെ യു.ഡി.എഫ് സാധ്യത കൽപ്പിച്ച ഘട്ടത്തിൽ പാർട്ടിയിലെ വലിയൊരു വിഭാഗത്തിന് മുന്നണിയിലേക്ക് മാറാൻ താൽപ്പര്യം ഉണ്ടായിരുന്നു. ഇടതുപക്ഷത്തെ ആനുകൂല്യങ്ങൾ പറ്റിയ കുറച്ചു നേതാക്കളുടെ പിടിവാശിയിലാണ് ഇതു നടക്കാതെ പോയത്. അന്ന് മാറിയിരുന്നെങ്കിലെന്ന് ഇപ്പോൾ ചിന്തിക്കാത്തവരുണ്ടാകില്ല. പാർട്ടിയിലെ പ്രമുഖനേതാവ് മുഹമ്മദ് ഇഖ്ബാൽ കോൺഗ്രസിലേക്ക് ചേക്കേറിയതും തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ്.

എൽ.ഡി.എഫിലെ മൂന്നാമെത്തെ കക്ഷിയായി വിലസിയപ്പോൾ വരാനിരിക്കുന്ന അപകടം പാർട്ടിക്ക് മനസ്സിലാക്കാനായില്ല. യു.ഡി.എഫിലെത്തിയിരുന്നെങ്കിൽ ഈ തരംഗത്തിൽ ശ്രദ്ധേയ സാന്നിധ്യമാകാമായിരുന്നു. വലിയ തോൽവിയുടെ ആഘാത്തിൽനിന്ന് മുക്തമാവാൻ കേരള കോൺഗ്രസ് എമ്മിന് ഇനി വലിയ ഗൃഹപാഠം വേണ്ടിവരും. മുന്നണി മാറ്റമുൾപ്പെടെ അജൻഡ വീണ്ടും പൊടിതട്ടി എടുക്കേണ്ടിവരും. തോൽവിയുടെ വ്യാപ്തി വർധിക്കാതിരിക്കാനും പ്രവർത്തകരെ പിടിച്ചുനിർത്താനുമുള്ള പദ്ധതികളില്ലെങ്കിൽ വളരും തോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്ന കേരള കോൺഗ്രസിലെ മാണി വിഭാഗം മാഞ്ഞുപോകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.സി.ആർ.എച്ച് റിസർച്ച് ഓഫിസർ പരീക്ഷ റദ്ദാക്കി; അപ്രതീക്ഷിത നടപടിയിൽ  പ്രതിസന്ധിയിലായി ഉദ്യോഗാർഥികൾ

Kerala
  •  2 days ago
No Image

തെരഞ്ഞെടുപ്പ് തോൽവി റിപ്പോർട്ട്; നാലിടത്ത് തിരുത്തി സി.പി.ഐ

Kerala
  •  2 days ago
No Image

പോര്‍മുഖം വീണ്ടും തുറക്കുന്നു?; ഇറാന്‍- യു.എസ് ആക്രമണ പ്രത്യാക്രമണങ്ങളില്‍ ആശങ്ക 

International
  •  2 days ago
No Image

വെടിനിര്‍ത്തലിന് പുല്ലുവില: ഇറാനില്‍ വീണ്ടും യു.എസ് ആക്രമണം; ബഹ്‌റൈനിലെയും കുവൈത്തിലെയും യു.എസ് കേന്ദ്രങ്ങളില്‍ ഇറാന്റെ പ്രത്യാക്രമണം

Kuwait
  •  2 days ago
No Image

മാർക്ക് ഏകീകരണ ഫോർമുല തുണച്ചു; റാങ്ക് പട്ടികയിൽ മുന്നേറി കേരള സിലബസുകാരും

Kerala
  •  2 days ago
No Image

വർഗീയത പറഞ്ഞ് സസ്പെൻഷൻ; അനിൽ മുഹമ്മദിനെ ടൂറിസം വകുപ്പിൽ നിയമിക്കാൻ നീക്കം

Kerala
  •  2 days ago
No Image

കളി തോറ്റെന്ന് കരുതിയിടത്തു നിന്നും ഉയിർത്തെഴുന്നേൽപ്പ്; കോംഗോയുടെ കന്നി നോക്കൗട്ട് പ്രവേശം, അടുത്തത് ഇംഗ്ലണ്ടുമായുള്ള വൻപോരാട്ടം

Football
  •  2 days ago
No Image

കീം 2026; ജില്ലകളിൽ മലപ്പുറം ഒന്നാമത്; റോഷൻ രാജുവിനും വിനായക് നാരായണനും ഒന്നാം റാങ്ക്

Kerala
  •  2 days ago
No Image

തോല്‍ക്കാതെ രക്ഷപ്പെട്ട് പോര്‍ച്ചുഗല്‍, കൊളംബിയ ഗ്രൂപ്പ് ചാംപ്യന്മാർ

Football
  •  2 days ago
No Image

ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; വടക്കൻ ജില്ലകളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; ​ജാ​​ഗ്രത പാലിക്കാൻ നിർദേശം 

Kerala
  •  2 days ago