മാലിന്യമുക്തമാകാന്‍ ഒരുങ്ങി മഞ്ചേരി
മഞ്ചേരി: രൂക്ഷമാകുന്ന മാലിന്യപ്രശ്‌നത്തിനു പരിഹാരം കാണാന്‍ മഞ്ചേരി മാലിന്യ നിര്‍മാര്‍ജന സമിതിയുടെ നേതൃത്വത്തില്‍ വിപുലമായ പദ്ധതികളൊരുക്കുന്നു. മാലിന്യപ്രശ്‌നം രൂക്ഷമായ ടൗണ്‍ കേന്ദ്രീകരിച്ചുള്ള വാര്‍ഡുകളുടെ കൗണ്‍സിലര്‍മാരുടെയും മറ്റു ബഹുജനങ്ങളുടേയും പങ്കാളിത്തത്തോടെയാണ് മാലിന്യമുക്ത മഞ്ചേരി പദ്ധതിക്കു രൂപം നല്‍കിയിരിക്കുന്നത്.
വിവിധ സംഘടനകളുടെ സാങ്കേതികസഹായവും തേടിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി രണ്ടിന് ടൗണ്‍ കേന്ദ്രീകരിച്ചുള്ള വാര്‍ഡുകളിലെ വീടുകളിലെയും തെരുവുകളിലേയും മാലിന്യങ്ങള്‍ തരംതിരിച്ചു പുനചംക്രമണ കേന്ദ്രങ്ങളിലെത്തിക്കും. ഇതിനായി കര്‍ണാടകയിലെ മാലിന്യം റിസൈക്ലിങ് ചെയ്യുന്ന കമ്പനിയുടെ സഹായം തേടിയിട്ടുണ്ട്.
പാഴ്‌വസ്തുക്കള്‍ തരംതിരിച്ച് ശേഖരിക്കുന്നതിനായി ഒരോ കുടുംബത്തിലേയും അംഗങ്ങള്‍ക്കു പ്രത്യേക പരിശീലനം നല്‍കും.
നാളെ ബോയ്‌സ് സ്‌കൂളില്‍ വച്ചായിരിക്കും പരിശീലന പരിപാടി. 19 മുതല്‍ 24 വരെ വാര്‍ഡ് വികസനസമിതിയുടെ നേതൃത്വത്തില്‍ അയല്‍സഭാ തലത്തില്‍ മുഴുവന്‍ കുടുംബങ്ങളിലും പരിശീലനം പൂര്‍ത്തിയാക്കും. 25ന് ഉറവിട മാലിന്യസംസ്‌കരണത്തിന്റെ പ്രസക്തി വിളിച്ചറിയിക്കുന്ന ലഘുലേഖ വിതരണം, വിളംബര ജാഥകള്‍, പോസ്റ്റര്‍ പ്രദര്‍ശനങ്ങള്‍ എന്നിവ നടക്കും.
രണ്ടിന് പ്രസ്തുത വാര്‍ഡുകളിലെ വീടുകളിലും പൊതുനിരത്തുകളിലും ശേഖരിച്ചു വച്ച മാലിന്യങ്ങള്‍ തരം തിരിച്ചു കലക്ഷന്‍ കേന്ദ്രങ്ങളിലെത്തിക്കും. ഇത്തരത്തില്‍ ആറുമാസത്തിലൊരിക്കല്‍ മാലിന്യങ്ങള്‍ ശേഖരിച്ച് പുനചംക്രമണ കേന്ദ്രത്തിലെത്തിച്ചുപാഴ് വസ്തുക്കളെ വീണ്ടും ഉപയോഗപ്പെടുത്തുന്നതിനുതകുന്ന മികച്ച പദ്ധതിയാണ് ഇതുവഴി ഒരുങ്ങുക.
പത്രസമ്മേളനത്തില്‍ മാലിന്യ സംസ്‌കരണ സമിതി ചെയര്‍മാന്‍ അഡ്വ. കെ ഫിറോസ് ബാബു, കെ.കെ ഉബൈദ്, കെ.പി രാവുണ്ണി, കെ.കെ പുരുഷോത്തമന്‍, സാജിത് കോലോട്ട് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."