HOME
DETAILS

ചിട്ടയായ പ്രവർത്തനം, കൃത്യമായ പ്ലാനിങ്; ചരിത്രനേട്ടവുമായി കോൺഗ്രസ്

  
Web Desk
May 05, 2026 | 5:05 AM

systematic action precise planning congress achieves a historic feat

കോഴിക്കോട്:ചിട്ടയായ പഠനം നടത്തി കഠിനപ്രയത്‌നത്തിലൂടെ പരീക്ഷ ജയിച്ച വിദ്യാർഥിയെ പോലെ ആഹ്ലാദിക്കുകയാണ് കോൺഗ്രസ്. കൃത്യമായ പ്ലാനിങ്ങോടെയാണ് ഇത്തവണ കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. നേതാക്കളെല്ലാം ഒരേ ലക്ഷ്യത്തോടെ നീങ്ങി. ചെറിയ പിണക്കങ്ങൾ പറഞ്ഞുതീർത്തു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വീഴ്ചകളിൽനിന്നു പാഠം ഉൾക്കൊണ്ട നേതൃത്വം സംഘടനാ തലത്തിൽ നടത്തിയ അഴിച്ചുപണികളും പരിഷ്‌കാരങ്ങളും വിജയക്കുതിപ്പിലേക്ക് നയിച്ചു. 

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുന്നണിയുടെയും കെ.സുധാകരൻ കെ.പി.സി.സിയുടെയും നേതൃത്വം ഏറ്റെടുത്തതോടെ പാർട്ടി പ്രവർത്തകർ നിരാശയിൽ നിന്ന് മോചിതരായി. പിന്നീട് പോരാട്ട നാളുകളായിരുന്നു. പാർട്ടിക്കൊപ്പം യുവജന, വിദ്യാർഥി സംഘടനകളും സർക്കാരിനെതിരായ യുദ്ധത്തിൽ തെരുവിലിറങ്ങി. 

ശിൽപശാലകളും ചിന്തൻ ശിബിരങ്ങളുമായി സംഘടനാ സംവിധാനം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ തുടങ്ങി. താഴെത്തട്ടിൽ പുനഃസംഘടന പൂർത്തിയാക്കി പ്രവർത്തകരെ സജ്ജമാക്കി. ഇതിന്റെ പിൻബലത്തിലാണ് പിന്നീടു നടന്ന ഉപതെരഞ്ഞെടുപ്പുകളിലും ലോക്സഭാ, തദ്ദേശതെരഞ്ഞെടുപ്പുകളിലും യു.ഡി.എഫിനും കോൺഗ്രസിനും വലിയനേട്ടം കൊയ്യാൻ കഴിഞ്ഞത്. തദ്ദേശ തെരഞ്ഞെടുപ്പിൽ മുൻപേ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുൻപില്ലാത്ത തരത്തിൽ പ്രചാരണത്തിനിറങ്ങാൻ കോൺഗ്രസിനായി. 

തദ്ദേശ വിജയത്തിന്റെ ആവേശം ചേർന്നുപോകാതെ നിയമസഭാ തെരഞ്ഞെടുപ്പിലും ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവും വലിയ പ്രശ്നങ്ങളില്ലാതെ നിർവഹിച്ചു മുന്നോട്ടുപോകാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിഞ്ഞു. ബൂത്ത് പ്രസിഡന്റുമാരെ കെ.പി.സി.സിയിൽ നിന്ന് നേരിട്ട് വിളിച്ച് കാര്യങ്ങൾ വിലയിരുത്തുന്നതിലേക്ക് സംഘടനാ സംവിധാനം മെച്ചപ്പെട്ടു.

 

Through well-organized efforts and strategic planning, the Congress party has accomplished a major historic milestone. This achievement highlights the effectiveness of their systematic approach and dedicated groundwork.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹത്ത മലനിരകളിൽ വഴിതെറ്റി വിനോദസഞ്ചാരി; രക്ഷകരായി ദുബൈ പൊലിസ്; സന്ദർശകർക്ക് കർശന സുരക്ഷാ നിർദ്ദേശം

uae
  •  7 days ago
No Image

ഒമാനില്‍ ഹിജ്‌റ പുതുവത്സര അവധി പ്രഖ്യാപിച്ചു; ജീവനക്കാര്‍ക്ക് ലോങ് വീക്കെന്‍ഡ്

oman
  •  7 days ago
No Image

ടി-20 കരിയറിൽ പുതു ചരിത്രം കുറിക്കാൻ സഞ്ജു സാംസൺ; ഐതിഹാസിക നേട്ടം കയ്യകലെ

Cricket
  •  7 days ago
No Image

ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന ഹബ്ബ്; ദുബൈ അൽ മക്തൂം വിമാനത്താവള വികസനത്തിന്റെ ഒന്നാം ഘട്ടം 2032-ൽ യാഥാർത്ഥ്യമാകും

uae
  •  7 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ളയില്‍ പാര്‍ട്ടി നടപടി; എ.പത്മകുമാറിന് സസ്‌പെന്‍ഷന്‍

Kerala
  •  7 days ago
No Image

യുഎസ്-ഇറാൻ കരാറിന് പിന്നാലെ ആഗോള എണ്ണവിലയിൽ ഇടിവ്; അടുത്ത മാസം യുഎഇയിൽ പെട്രോൾ വില കുറഞ്ഞേക്കും

uae
  •  7 days ago
No Image

ക്രിക്കറ്റിലെ 'സ്നിക്കോ' ഫുട്ബോളിൽ വില്ലനായി, പിന്നെ ഹീറോയുമായി; സ്വാൻബെർഗിന്റെ ചരിത്ര ഗോൾ പിറന്നതിങ്ങനെ

Football
  •  7 days ago
No Image

യുഎസ്-ഇറാൻ ധാരണാപത്രം പൂർണ്ണമായും പാലിക്കണം: യുഎഇ

uae
  •  7 days ago
No Image

റൊണാള്‍ഡോയുടെ ചരിത്ര റെക്കോർഡിൽ കണ്ണുവെച്ച് ഇതിഹാസങ്ങള്‍

Football
  •  7 days ago
No Image

റബര്‍ ബോര്‍ഡിന്റെ തലപ്പത്ത് രാഷ്ട്രീയ നിയമനം; ബിജെപി നേതാവ് എന്‍ ഹരിയെ ചെയര്‍മാനാക്കി കേന്ദ്ര സര്‍ക്കാര്‍

Kerala
  •  7 days ago

No Image

കൂട്ടുകാര്‍ക്കൊപ്പമെത്തി, ഭാഷ അറിയാത്തതിനാല്‍ ആള്‍ക്കൂട്ടത്തിന് മറുപടി നല്‍കാനായില്ല; പശ്ചിമ ബംഗാളില്‍ മലയാളി യുവാവിനെ തല്ലിക്കൊന്നത് മോഷ്ടാവെന്ന് ആരോപിച്ച്  

National
  •  7 days ago
No Image

'ശുദ്ധ തെമ്മാടിത്തരം വച്ചുപൊറുപ്പിക്കില്ല, പണി വരുന്നുണ്ട് അവറാച്ചാ'; റോഡിലെ ബസ് അടിയ്‌ക്കെതിരെ കടുത്ത മുന്നറിയിപ്പുമായി എംവിഡി

Kerala
  •  7 days ago
No Image

ഇന്ദിരാ​ ​ഗാന്ധി ഉണ്ടായിരുന്നെങ്കിൽ ബി.ജെ.പിയെ നിരോധിക്കുമായിരുന്നു: ​അശോക് ഗെഹ്‌ലോട്ട്

National
  •  7 days ago
No Image

മൂന്ന് രാജ്യങ്ങൾക്ക് വേണ്ടി കളിക്കാമായിരുന്നു, പക്ഷെ തിരഞ്ഞെടുത്തത് സ്വീഡനെ; കന്നി ലോകകപ്പിൽ ഇരട്ട ഗോൾ നേടിയിട്ടും യാസിൻ അയാരി ആഘോഷങ്ങളിൽ നിന്ന് വിട്ടുനിന്നത് എന്തുകൊണ്ട്?

International
  •  7 days ago