HOME
DETAILS

തീർഥാടകർക്ക് വാക്സിനേഷൻ നിർബന്ധം; 10 ദിവസത്തെ സമയപരിധി നിശ്ചയിച്ച് സഊദി അറേബ്യ | Hajj 2026

  
May 05, 2026 | 12:34 PM

saudi health ministry hajj vaccination deadline requirements 2026

റിയാദ്: ഹജ്ജ് സീസൺ ആരംഭിക്കുന്നതിന് ചുരുങ്ങിയത് 10 ദിവസം മുമ്പെങ്കിലും വാക്സിനേഷനുകൾ എടുത്തിരിക്കണമെന്ന് സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. തീർഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും രോഗവ്യാപനം തടയുന്നതിനുമുള്ള ആദ്യ പ്രതിരോധ മാർ​ഗമാണിതെന്നും മന്ത്രാലയം ഓർമപ്പെടുത്തി. തലച്ചോറിനെ ബാധിക്കുന്ന പനി തടയാനായി മെനിഞ്ചൈറ്റിസ്, കോവിഡ് വ്യാപനം തടയാൻ കോവിഡ്-19, സാധാരണ പനിയിൽ നിന്നും സംരക്ഷണം നൽകാനായി സീസണൽ ഇൻഫ്ലുവൻസ തുടങ്ങിയവയാണ് മന്ത്രാലയം നിർദേശിച്ചിട്ടുള്ള പ്രധാന വാക്സിനുകൾ.

ജനത്തിരക്ക് പരിഗണിച്ച് രോ​ഗ വ്യാപനം തടയാൻ വാക്സിനുകൾ നിർബന്ധമായും സ്വീകരിക്കണം. സഊദിലുള്ളവർക്ക് 'സീഹത്തി' ആപ്പ് വഴി അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്ത് വാക്സിനുകൾ സ്വീകരിക്കാവുന്നതാണ്. പരിശോധനയ്ക്ക് ശേഷം ഈ വാക്സിനുകൾ ഒറ്റയ്ക്കോ ഒന്നിച്ചോ തീർഥാടകർക്ക് സ്വീകരിക്കാവുന്നതാണ്. ഗർഭിണികൾ ഉൾപ്പെടെയുള്ളവർക്ക് ഈ വാക്സിനുകൾ സുരക്ഷിതമാണ്. എല്ലാ വാക്സിനുകളും കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നവയാണെന്ന് മന്ത്രാലയം ഉറപ്പുനൽകി. തീർഥാടകർക്ക് ആരോഗ്യകരവും സുരക്ഷിതവുമായ തീർഥാടനം ഉറപ്പാക്കാനാണ് ആരോഗ്യ മന്ത്രാലയം ഈ മുൻകരുതലുകൾ സ്വീകരിക്കുന്നത്.

The Saudi Ministry of Health has mandated that all Hajj pilgrims complete their required vaccinations at least 10 days before the start of the season. To ensure a safe and healthy pilgrimage, the ministry recommends vaccines for meningococcal meningitis, COVID-19, and seasonal influenza. These immunizations, which are safe for all groups including pregnant women, can be booked through the Sehhaty app to help prevent the spread of infections during high-density rituals.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ദ്രപ്രസ്ഥത്തിൽ 'സഞ്ജു' തരംഗം; ഡൽഹിയെ തകർത്ത് ചെന്നൈ; പ്ലേ ഓഫ് പ്രതീക്ഷകൾക്ക് ജീവൻ വെച്ച് സൂപ്പർ കിങ്‌സ്

Cricket
  •  2 days ago
No Image

'ആരാധനയല്ല വേണ്ടത്, രാഷ്ട്രീയ ബോധമാണ്'; വിജയ്‌യുടെ വിജയത്തെ വിമർശിച്ച് പ്രകാശ് രാജ്; കാമരാജിനെ ഓർമ്മിപ്പിച്ച് എക്സ് പോസ്റ്റ്

National
  •  2 days ago
No Image

ഗൂഗിൾ എ.ഐ 'യുദ്ധക്കരുവാകുന്നു'; വംശഹത്യയിൽ പങ്കാളികളാകില്ലെന്ന് ജീവനക്കാർ; ഡീപ്‌മൈൻഡിൽ ചരിത്രപരമായ യൂണിയൻ നീക്കം

International
  •  2 days ago
No Image

മലയാളി യുവാവിന്റെ ക്രൂരത; ബെംഗളൂരുവിൽ മർദനമേറ്റ യുവതി മരിച്ചു; ലൈംഗികാതിക്രമം നടന്നുവെന്ന് എഫ്.ഐ.ആർ, പ്രതി ഒളിവിൽ

crime
  •  2 days ago
No Image

തോൽവി സമ്മതിക്കാതെ മമത; രാജിവെക്കില്ലെന്ന് ഉറച്ച നിലപാട്; അധികാരത്തിൽ തുടരാനാകുമോ? ഭരണഘടനയിൽ പറയുന്നത് ഇങ്ങനെ

National
  •  2 days ago
No Image

കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ; രണ്ട് നിരീക്ഷകരെ നിയോഗിച്ച് എ.ഐ.സി.സി

Kerala
  •  2 days ago
No Image

റയലിൽ പോര് മുറുകുന്നു; അർബെലോവയുടെ സ്റ്റാഫുമായി കൊമ്പുകോർത്ത് എംബാപ്പെ; ഡ്രസ്സിംഗ് റൂമിൽ അസ്വസ്ഥത പുകയുന്നു

Football
  •  2 days ago
No Image

ടോസ് ഭാഗ്യമില്ലാത്ത നായകൻ; സഞ്ജുവിനെയും രാഹുലിനെയും പിന്നിലാക്കി ഗെയ്‌ക്‌വാദ്

Cricket
  •  2 days ago
No Image

സുപ്രീംകോടതിയിൽ ഇനി 38 ജഡ്ജിമാർ; അംഗസംഖ്യ വർദ്ധിപ്പിക്കാൻ കേന്ദ്ര ക്യാബിനറ്റ് അംഗീകാരം; ബിൽ ഉടൻ പാർലമെന്റിൽ

Kerala
  •  2 days ago
No Image

ബംഗാൾ, തമിഴ്നാട്, പുതുച്ചേരി: മാറി മറിഞ്ഞ തെരഞ്ഞെടുപ്പ് ഫലങ്ങൾ

National
  •  2 days ago