'മക്ക റൂട്ട്' പദ്ധതി; മൊറോക്കോയിൽ നിന്നുള്ള ആദ്യ തീർഥാടക സംഘം മദീനയിലെത്തി
മദീന: സഊദിയുടെ 'മക്ക റൂട്ട്' പദ്ധതിയുടെ ഗുണഭോക്താക്കളായ മൊറോക്കോയിൽ നിന്നുള്ള ആദ്യ തീർഥാടക സംഘം മദീനയിലെത്തി. തീർഥാടകർക്ക് അവരുടെ സ്വന്തം രാജ്യങ്ങളിൽ വച്ചുതന്നെ ഹജ്ജ് നടപടിക്രമങ്ങൾ ലളിതമായി പൂർത്തിയാക്കാൻ ഈ പദ്ധതി വഴി സാധിക്കും. താമസസ്ഥലത്തെ ക്രമീകരണങ്ങൾക്കനുസരിച്ച് ലഗേജുകൾ പ്രത്യേകമായി കോഡ് നൽകി തരംതിരിക്കുന്നതിലൂടെ തീർഥാടകർക്ക് എയർപോർട്ടിൽ കാത്തുനിൽക്കാതെ തന്നെ ഇവ പങ്കാളിത്ത ഏജൻസികൾ വഴി അവരുടെ താമസസ്ഥലങ്ങളിൽ എത്തിച്ചു നൽകാൻ സാധിക്കും.
വിമാനത്താവളത്തിലെത്തിയ ഉടൻ തന്നെ ബസ്സുകളിൽ മക്കയിലേക്കോ മദീനയിലേക്കോയുള്ള താമസസ്ഥലങ്ങളിലേക്ക് ഇവരെ മാറ്റും. 2017ലാണ് സഊദി ആഭ്യന്തര മന്ത്രാലയം മക്ക റൂട്ട് പദ്ധതിക്ക് തുടക്കമിടുന്നത്. അന്നുമുതൽ ഇതുവരെ 1,254,994 തീർഥാടകർ ഈ സേവനം പ്രയോജനപ്പെടുത്തി കഴിഞ്ഞു. തീർഥാടകർക്ക് ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള സേവനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ സർക്കാർ ഏജൻസികളുടെ സഹകരണത്തോടെ ഈ പദ്ധതി നടപ്പിലാക്കുന്നത്.
The first flight of Moroccan pilgrims participating in the Makkah Route Initiative has arrived at Prince Mohammed bin Abdulaziz International Airport in Madinah. This Saudi Ministry of Interior program, launched in 2017, streamlines the Hajj process by completing biometric data, visa issuance, and baggage sorting in the pilgrims' home countries. To date, the initiative has served over 1.25 million pilgrims, ensuring they travel directly to their accommodations upon arrival in the Kingdom.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."