HOME
DETAILS

വോട്ടിങ് ശതമാനം ഉയർത്തി മുസ്‌ലിം ലീ​ഗ്; 2.74 ശതമാനത്തിന്റെ വർധന 

  
May 06, 2026 | 2:13 AM

indian union muslim league increased its vote share a rise

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ 11.01 ശതമാനം (23,78,053) വോട്ടിന്റെ നേട്ടവുമായി മുസ്‌ലിം ലീഗ്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ 2.74 ശതമാനം വോട്ടുകളാണ് ലീഗ് ഇത്തവണ വർധിപ്പിച്ചത്. കഴിഞ്ഞതവണ 8.27 ശതമാനം വോട്ടുകളാണ് ലീഗിന് ലഭിച്ചത്. കോൺഗ്രസ് കഴിഞ്ഞാൽ ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടുകൾ വർധിപ്പിച്ച പാർട്ടി മുസ്‌ലിം ലീഗാണ്. സി.പി.എമ്മിന് 3.6 ശതമാനത്തിന്റെ വോട്ട് ചോർച്ചയുണ്ടായപ്പോഴാണ് ലീഗ് വോട്ടിങ് നില ഉയർത്തിയത്. ലീഗ് ആകെ മത്സരിച്ച 27 സീറ്റിൽ ഒരു വനിത ഉൾപ്പെടെ 22 പേർ വിജയിച്ചു. ഇതോടെ കോൺഗ്രസും സി.പി.എമ്മും കഴിഞ്ഞാൽ നിയമസഭയിൽ ഏറ്റവുമധികം അംഗങ്ങളുള്ള പാർട്ടിയായി മുസ്‌ലിം ലീഗ് മാറി.
   
പേരാമ്പ്രയിലെ ഫാത്തിമ തഹിലിയയിലൂടെ ആദ്യമായൊരു വനിതയെ നിയമസഭയിലെത്തിച്ച ലീഗിന് ആറ് സീറ്റുകളിൽ അരലക്ഷത്തിനു മുകളിൽ ഭൂരിപക്ഷവും നേടാനായി. കഴിഞ്ഞതവണ ജയിച്ച 15 സീറ്റുകളും നിലനിർത്തിയ ലീഗ് താനൂർ, കോഴിക്കോട് സൗത്ത്, കുറ്റ്യാടി, തിരുവമ്പാടി, പേരാമ്പ്ര, കുന്ദമംഗലം, കളമശേരി എന്നീ ഏഴ് സീറ്റുകളാണ് ഇത്തവണ പിടിച്ചെടുത്തത്. പേരാമ്പ്രയിൽ ആദ്യമായാണ് പാർട്ടി ജയിക്കുന്നത്. മറ്റ് ആറ് സീറ്റുകളും ഒരിടവേളക്കുശേഷം തിരിച്ചുപിടിക്കാനുമായി. മന്ത്രി വി. അബ്ദുറഹ്‌മാൻ രണ്ടുതവണ പാർട്ടിയിൽ നിന്ന് പിടിച്ചെടുത്ത താനൂർ മണ്ഡലം ഇത്തവണ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിലൂടെ ലീഗ് പിടിച്ചെടുത്തു.

ഒന്നാം നിയമസഭ മുതൽ പ്രാതിനിധ്യമുള്ള ലീഗിന് 2011ൽ  20 അംഗങ്ങളാണുണ്ടായിരുന്നത്. ഈ റെക്കോഡാണ് ഇക്കുറി 22ലേക്കുയർത്തിയത്.
1957ലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ് ലിംലീഗിന് എട്ട് എം.എൽ.എമാരാണുണ്ടായിരുന്നത്.1960ൽ ഇത് 11 ആയി വർധിച്ചു.1965ൽ ആറായി ചുരുങ്ങിയെങ്കിലും 1967ൽ 14 ആയി ഉയർന്നു.1970ൽ 14,1982-14, 1987-15,1991-19,  1996-13, 2001-17, 2006-8, 2011-20, 2016-18, 2021-15 എന്നിങ്ങനെയാണ് ലീഗിന് സീറ്റുകളുണ്ടായിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പന്തീരാങ്കാവിൽ 21കാരൻ സ്വയം വെടിവെച്ചു മരിച്ചു; തോക്ക് റൈഫിൾ ക്ലബ് അംഗത്തിന്റേതെന്ന് പ്രാഥമിക വിവരം, പൊലിസ് അന്വേഷണം ആരംഭിച്ചു

crime
  •  13 days ago
No Image

ഭക്തി സാന്ദ്രം, ശുഭ്ര സാഗരം അറഫാത്; ആത്മ നിർവൃതിയിൽ തീർത്ഥാടക ലക്ഷങ്ങൾ

Saudi-arabia
  •  13 days ago
No Image

കർണാടക കോൺഗ്രസിൽ വൻ രാഷ്ട്രീയ അഴിച്ചുപണി: നേതൃമാറ്റത്തിന് ഹൈക്കമാൻഡ് പച്ചക്കൊടി കാട്ടിയെന്ന് സൂചന; വ്യാഴാഴ്ച സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചേക്കും

National
  •  13 days ago
No Image

മുക്കത്ത് പെരുന്നാൾ വിപണിയെച്ചൊല്ലി വൻ സംഘർഷം; തെരുവുകച്ചവടക്കാരും വസ്ത്ര വ്യാപാരികളും തെരുവിൽ ഏറ്റുമുട്ടി, പൊലിസ് ഇടപെട്ടു

crime
  •  13 days ago
No Image

അന്ന് മുംബൈയോട് ചെയ്തത് ഇന്ന് ഗുജറാത്തിന് തിരിച്ചുകിട്ടി! സ്വന്തം റെക്കോർഡ് സ്വന്തം മണ്ണിൽ തകരുന്നത് കണ്ട് ടൈറ്റൻസ്

Cricket
  •  13 days ago
No Image

ആലപ്പുഴ രക്ഷാപ്രവർത്തന കേസ്: എസ്‌.ഐ.ടി പ്രതി ചേർത്ത മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മുൻകൂർ ജാമ്യാപേക്ഷ നൽകി; കോടതി ജൂൺ രണ്ടിന് പരിഗണിക്കും

crime
  •  13 days ago
No Image

മുഹമ്മദ് ഷമിയുടെ നെഞ്ച് തകർത്ത് റെക്കോർഡ് വേട്ട; ഒരൊറ്റ മത്സരത്തിൽ റബാഡ സ്വന്തമാക്കിയത് രണ്ട് ലോക റെക്കോർഡുകൾ!

Cricket
  •  13 days ago
No Image

ട്രംപിന്റെ നീക്കങ്ങളിൽ നെതന്യാഹുവിന് ആശങ്ക; 'വാഷിംഗ്ടണിൽ സ്വാധീനമില്ലെന്ന്' സമ്മതിച്ച് ഇസ്റാഈൽ പ്രധാനമന്ത്രി, അടിയന്തര സുരക്ഷാ യോഗം വിളിച്ചു

International
  •  13 days ago
No Image

റയൽ മാഡ്രിഡിനോട് ഇത്രയും വലിയ ചതിയോ? ലോകകപ്പ് ടീം പ്രഖ്യാപിച്ചതിന് പിന്നാലെ സ്പെയിൻ കോച്ചിനെതിരെ തിരിഞ്ഞ് ആരാധകർ!

Football
  •  13 days ago
No Image

ഈദിന് മുന്നോടിയായി 226 തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ച് ബഹ്‌റൈന്‍ രാജാവ്

bahrain
  •  13 days ago