HOME
DETAILS

തൃശൂരിൽ വാട്ടർ അതോറിറ്റി ജലശുദ്ധീകരണശാലയിൽ അപകടം; ക്ലാരിഫയറിൽ വീണ് ജീവനക്കാരൻ മരിച്ചു

  
June 14, 2026 | 2:25 AM

thrissur water authority employee dies after falling into clarifier plant

തൃശൂർ: വാട്ടർ അതോറിറ്റിയുടെ ജലശുദ്ധീകരണശാലയിലുണ്ടായ ദാരുണ അപകടത്തിൽ പ്ലാന്റ് ഓപ്പറേറ്റർ മരിച്ചു. മേലൂർ സ്വദേശി ജോസഫ് (46) ആണ് മരിച്ചത്. തൃശൂർ കാടുകുറ്റി വൈന്തലയിൽ പ്രവർത്തിക്കുന്ന ജലശുദ്ധീകരണശാലയിൽ ഇന്നലെ രാത്രിയായിരുന്നു അപകടം സംഭവിച്ചത്. ജോലി സമയത്ത് കാൽതെറ്റി ക്ലാരിഫയറിലേക്ക് വീണതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

രാത്രി ഡ്യൂട്ടിക്കിടെ സഹപ്രവർത്തകർ ഒന്നിച്ച് ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴാണ് ജോസഫിന്റെ അസാന്നിധ്യം ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് പ്ലാന്റിൽ നടത്തിയ തിരച്ചിലിലും കണ്ടെത്താനാകാതെ വന്നതോടെ ജീവനക്കാർ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.

ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി നടത്തിയ വിശദമായ തെരച്ചിലിനൊടുവിലാണ് ക്ലാരിഫയറിനുള്ളിൽ ജോസഫിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

thrissur: a water authority employee tragically lost his life after accidentally falling into a clarifier tank at the local water treatment plant. emergency services rushed to the spot, but he could not be saved.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാൻ - യുഎസ് സമാധാന കരാർ ഇന്ന് ഒപ്പുവെച്ചേക്കും; ഹോർമുസ് കടലിടുക്ക് ഉടനടി തുറക്കുമെന്ന് സൂചന

International
  •  5 hours ago
No Image

മലയാളി ഫുട്ബോൾ പ്രേമികൾക്ക് നിരാശ; ലോകകപ്പിൽ തഹ്‌സിന്റെ അരങ്ങേറ്റത്തിന് ഇനിയും കാത്തിരിക്കണം

International
  •  5 hours ago
No Image

നിപ പ്രതിരോധം: ആരോഗ്യമന്ത്രി ഇന്ന് കോഴിക്കോട്ട്; കലക്ട്രേറ്റിൽ അടിയന്തര യോഗം

Kerala
  •  5 hours ago
No Image

കാനറി കോട്ടയെ പിടിച്ചുകുലുക്കി മൊറോക്കൻ പടയോട്ടം; ആവേശപ്പോരാട്ടം സമനിലയിൽ

International
  •  6 hours ago
No Image

വ്യോമസേന വിമാന ദുരന്തം: ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  6 hours ago
No Image

ഡ്യൂട്ടിക്കിടെ സ്റ്റേഷനിലിരുന്ന് മദ്യപാനം; ഗ്രേഡ് എസ്ഐ ഉൾപ്പെടെ മൂന്ന് പൊലിസുകാർ മിന്നൽ പരിശോധനയിൽ കുടുങ്ങി!

Kerala
  •  13 hours ago
No Image

ചരിത്രവും കണക്കുകളും കാനറിപ്പടയ്‌ക്കൊപ്പം; ആൻസലോട്ടിയുടെ 'ഫ്രണ്ട് ഫോർ' ബ്രസീലിന് ആറാം കിരീടം സമ്മാനിക്കുമോ?

Football
  •  13 hours ago
No Image

പാർലമെന്റിൽ മോദിയെ കെട്ടിപ്പിടിക്കാം, പിണറായിയെ പറ്റില്ലല്ലേ? ഇന്ത്യ സഖ്യത്തിൽ രാഹുലിനെതിരെ കടുത്ത അമർഷം; 'ബ്രിട്ടാസിന്റെ' മറുപടി പുറത്ത്!

National
  •  14 hours ago
No Image

വിമർശകരുടെ വായടപ്പിച്ച് ഹിറ്റ്മാൻ! ആറ് റണ്ണിൽ ചരിത്രനേട്ടം കുറിച്ച് രോഹിത്

Cricket
  •  14 hours ago
No Image

മൊറോക്കോയെ പൂട്ടാൻ ബ്രസീലിന്റെ 'റിസ്റ്റ് ബാൻഡ്' തന്ത്രം; പരീക്ഷണത്തിന് പച്ചക്കൊടി കാട്ടി കാർലോ ആൻസലോട്ടി!

Football
  •  15 hours ago