HOME
DETAILS

ഇന്നലെയും, ഇന്നും, നാളെയും സ്റ്റാലിനോടൊപ്പം; നിലപാട് വ്യക്തമാക്കി മുസ്‌ലിം ലീഗ് 

  
May 06, 2026 | 8:07 AM

muslim league declares full support for stalin even amid congress moves to leave the dmk alliance in tamil nadu

ചെന്നൈ: തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യം വിടാനുള്ള കോണ്‍ഗ്രസ് നീക്കത്തിനിടയിലും സ്റ്റാലിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്. ഇന്നലെയും, ഇന്നും സ്റ്റാലിനൊപ്പമാണ്. നാളെയും മുസ്‌ലിം ലീഗ് സ്റ്റാലിന് ഒപ്പമായിരിക്കും- പാര്‍ട്ടി ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീന്‍ പറഞ്ഞു. തമിഴ്‌നാട് നിയമസഭയില്‍ രണ്ട് സീറ്റുകളിലാണ് ഇത്തവണ ലീഗ് ജയിച്ച് കയറിയത്. 

' ഡിഎംകെയും, മുസ് ലിം ലീഗും തമ്മിലുള്ള ബന്ധം തെരഞ്ഞെടുപ്പ് കാലത്തെ ബന്ധം മാത്രമല്ല. അത് നയപരമായ ഒരു ബന്ധമാണ്. ഡിഎംകെ നേതൃത്വത്തിലുള്ള മതേതര പുരോഗമന സഖ്യം സ്വീകരിക്കുന്ന ഏത് തീരുമാനവും ലീഗ് അനുസരിക്കും,' ഖാദര്‍ മൊയ്തീന്‍ പറഞ്ഞു. 

തമിഴ്‌നാട്ടില്‍ വിജയ് നേടിയ കൂറ്റന്‍ വിജയം മുന്നണികളെ ഞെട്ടിച്ചിരുന്നു. 108 സീറ്റുമായി ഏറ്റവും വലിയ ഒറ്റകക്ഷി ആയെങ്കിലും കേവല ഭൂരിപക്ഷത്തിന് 10 പേരുടെ പിന്തുണ ടിവികെയ്ക്ക് ആവശ്യമുണ്ട്. ഇതിനായി എഡിഎംകെ, കോണ്‍ഗ്രസ്, വിസികെ തുടങ്ങിയ കക്ഷികളുമായി ടിവികെ നേതൃത്വം സംസാരിച്ചിരുന്നു. 

കോണ്‍ഗ്രസ് ടിവികെയുമായി സഹകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസിന്റെ അഞ്ച് എംഎല്‍എമാരും ടിവികെയെ പിന്തുണച്ചേക്കും. ഇന്നലെ അടിയന്തരമായി ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് തീരുമാനം. രണ്ട് മന്ത്രിസ്ഥാനം കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാന ബോര്‍ഡ് കോര്‍പ്പറേഷന്‍ പദവികളും ആവശ്യപ്പെട്ടേക്കും. 

അതിനിടയിലാണ് മുസ് ലിം ലീഗിന്റെ നിലപാടും ചര്‍ച്ചയാവുന്നത്. കോണ്‍ഗ്രസ് മുന്നണി മാറായിലായും ഡിഎംകെയില്‍ ഉറച്ച് നില്‍ക്കുമെന്നാണ് ലീഗിന്റെ നിലപാട്. കോണ്‍ഗ്രസ് മുന്നണി വിട്ടാല്‍ ഇന്‍ഡ്യാ സഖ്യം വിടുമെന്ന് ഡിഎംകെയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

muslim league declares full support for stalin even amid congress moves to leave the dmk alliance in tamil nadu.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്ലസ് വണ്ണിലും സൗജന്യ യാത്രയ്ക്കും മലബാറിൽ സീറ്റില്ല 

Kerala
  •  10 days ago
No Image

'വനിതകള്‍ക്ക് കെഎസ്ആര്‍ടിസി ഫ്രീയാണെങ്കില്‍, പുരുഷന്മാര്‍ക്ക് എന്റെ ബസ് ഫ്രീ'; കൊച്ചിയില്‍ ബസുടമയുടെ വേറിട്ട പ്രതിഷേധം

Kerala
  •  10 days ago
No Image

ഇന്ന് മുഅല്ലിം ഡേ: ഡിജിറ്റൽ അധ്യാപനങ്ങളുമായി മദ്‌റസാ അധ്യാപകർ 

Kerala
  •  10 days ago
No Image

ഉമ്മൻചാണ്ടി സർക്കാരിനേക്കാൾ നാലിരട്ടി ചെലവ്; പത്ത് വർഷത്തിനിടെ അഭിഭാഷകർക്കായി പിണറായി സർക്കാർ പൊടിച്ചത് 44.48 കോടി രൂപ

Kerala
  •  10 days ago
No Image

ജാതി ചിന്തകള്‍ മനസ്സില്‍നിന്ന് തുടച്ചുനീക്കാന്‍ സര്‍ക്കാര്‍ ഇടപെടണം: മദ്രാസ് ഹൈക്കോടതി

Kerala
  •  10 days ago
No Image

ഇസ്തിരിപ്പെട്ടി ഓഫാക്കാൻ മറന്നു; വീടിന് തീപിടിച്ച് രണ്ട് മുറികൾ പൂർണമായി കത്തിനശിച്ചു

Kerala
  •  10 days ago
No Image

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ മുതൽ മഴ മുന്നറിയിപ്പില്ല

Kerala
  •  10 days ago
No Image

തൃശൂരിൽ വാട്ടർ അതോറിറ്റി ജലശുദ്ധീകരണശാലയിൽ അപകടം; ക്ലാരിഫയറിൽ വീണ് ജീവനക്കാരൻ മരിച്ചു

Kerala
  •  10 days ago
No Image

ഇറാൻ - യുഎസ് സമാധാന കരാർ ഇന്ന് ഒപ്പുവെച്ചേക്കും; ഹോർമുസ് കടലിടുക്ക് ഉടനടി തുറക്കുമെന്ന് സൂചന

International
  •  10 days ago
No Image

മലയാളി ഫുട്ബോൾ പ്രേമികൾക്ക് നിരാശ; ലോകകപ്പിൽ തഹ്‌സിന്റെ അരങ്ങേറ്റത്തിന് ഇനിയും കാത്തിരിക്കണം

International
  •  10 days ago