HOME
DETAILS

'പിടിച്ചടക്കലുകള്‍...കൂട്ടക്കൊലകള്‍...1967ന് ശേഷമുള്ള ഏറ്റവും ക്രൂരമായ ചെയ്തികള്‍' വെസ്റ്റ് ബാങ്കില്‍ നടത്തുന്ന ഭീകരാക്രമണങ്ങള്‍ വെളിപെടുത്തി ഇസ്‌റാഈല്‍ സൈനിക മേധാവി

  
Web Desk
May 06, 2026 | 10:22 AM

israels west bank operations Israeli Army Chiefs Big Remark

വെസ്റ്റ്ബാങ്കില്‍ ഇസ്‌റാഈല്‍ സൈന്യംനടത്തുന്ന അതിക്രമങ്ങളെ 'വീര സാഹസിക' കൃത്യമായി അവതരിപ്പിച്ച് ഇസ്‌റാഈല്‍ സൈനിക മേധാവി. 1967 മുതല്‍ കാണാത്തത്ര മാരകമായ ബലപ്രയോഗമാണ് വെസ്റ്റ് ബാങ്കില്‍  സൈനികര്‍ നടത്തുന്നതെന്ന് സൈനിക കമാന്‍ഡര്‍ പറഞ്ഞു.

സൈന്യത്തിന്റെ കേന്ദ്ര കമാന്‍ഡിന്റെ തലവനായ മേജര്‍ ജനറല്‍ അവി ബ്ലൂത്തിന്റേതാണ് പരാമര്‍ശം. '1967 ന് ശേഷം ചെയ്യാത്തത്രയും കൊലപാതകങ്ങള്‍' ഇങ്ങനെയാണ് കമാന്‍ഡറുടെ പ്രതികരണം.  കല്ലെറിയുന്ന ഫലസ്തീനികളെ തങ്ങള്‍ മാരകമായി വെടിവച്ചതായും ഇയാള്‍ സ്ഥിരീകരിച്ചുവെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നക്‌സ എന്നറിയപ്പെടുന്ന 1967 ല്‍ ഇസ്‌റാഈല്‍ നടത്തിയ കടന്നുകയറ്റത്തെയാണ് സൈനിക മേധാവി ഉദ്ദേശിക്കുന്നത്.  ഒരു 'ജൂത രാഷ്ട്രം' സൃഷ്ടിക്കുക എന്ന ദൗത്യത്തില്‍ സയണിസ്റ്റ് സേന ഏകദേശം 750,000 പലസ്തീനികളെ അവരുടെ മാതൃരാജ്യത്ത് നിന്ന് പുറത്താക്കുകയും അവരുടെ ഗ്രാമങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. ഇസ്‌റാഈലും അയല്‍ രാജ്യങ്ങളും തമ്മിലുള്ള ആറ് ദിവസത്തെ യുദ്ധമായിരുന്നു അത്. വെസ്റ്റ് ബാങ്ക്, ഗാസ സ്ട്രിപ്പ്, ഗോലാന്‍ കുന്നുകള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ഇസ്‌റാഈല്‍ കൈവശപ്പെടുത്തി.

'ആരെങ്കിലും ഞങ്ങളെ കൊല്ലാന്‍ വന്നാല്‍ ആദ്യം അവരെ കൊല്ലുക എന്നതാണ് പതിവ്'  ൃബ്ലൂത്ത് പറഞ്ഞു, കഴിഞ്ഞ വര്‍ഷം വെസ്റ്റ് ബാങ്കില്‍ 42 ഫലസ്തീനികളെ വെടിവച്ചതായും അയാള്‍ കൂട്ടിച്ചേര്‍ത്തു. ഫലസ്തീന്‍ ഗ്രാമങ്ങളില്‍ ധാരാളം 'മുടന്തന്‍ സ്മാരകങ്ങള്‍' ഉണ്ട്. വെടിവെപ്പില്‍ പരുക്കേറ്റവരെ ഉദ്ദേശിച്ച് അയാള്‍ പറഞ്ഞു. അതിര് കടക്കാന്‍ ശ്രമിച്ചവരാണ് അവര്‍.   അതിനാല്‍ അതിന് വില നല്‍കേണ്ടിവന്നുവെന്നും ബ്ലൂത്ത് കൂട്ടിച്ചേര്‍ത്തു.

വെസ്റ്റ് ബാങ്കിനും ഇസ്‌റാഈലിനും ഇടയിലുള്ള അതിര്‍ത്തിയായ 'സീം ലൈന്‍'-ലേക്ക് എത്തിയാല്‍ ഫലസ്തീനികളുടെ കാലുകളില്‍ വെടിവയ്ക്കാന്‍ സൈനികര്‍ക്ക് അനുവാദമുണ്ടെന്ന് ബ്ലൂത്ത് ചൂണ്ടിക്കാട്ടി. അനുവാദമില്ലാതെ ഇസ്‌റാഈലിലേക്ക് കടക്കുന്ന ഏതൊരു ഫലസ്തീനിയും ' ഭീകരന്‍' ആയിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് ബ്ലൂത്ത് പറയുന്നത്. 

ഒക്ടോബര്‍ ഏഴിലെ ആക്രമണങ്ങളെത്തുടര്‍ന്ന് കൂടുതല്‍ ഫലസ്തീനികള്‍ അനുമതിയില്ലാതെ ഇസ്‌റാഈലിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഈ പരാമര്‍ശങ്ങള്‍. ഗസ്സയില്‍ യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്‌റാഈല്‍ ഒരു ലക്ഷത്തിലധികം വര്‍ക്ക് പെര്‍മിറ്റുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.

2023 ഒക്ടോബര്‍ ഏഴ് മുതല്‍ വെസ്റ്റ് ബാങ്കില്‍ 1,080 ല്‍ അധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടുണ്ടെന്നാണ് യു.എന്‍ ഓഫിസ് ഫോര്‍ ദി കോര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്സില്‍ നിന്നുള്ള ഡാറ്റയില്‍ പറയുന്നത്. ഇതില്‍ കുറഞ്ഞത് 235 കുട്ടികളും ഉള്‍പ്പെടുന്നു. 2026 ന്റെ തുടക്കം മുതല്‍ 35 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഡാറ്റ വിശദീകരിക്കുന്നു. 

israel’s military chief avi bluth calls west bank operations since october 7 ‘most lethal since 1967,’ confirming shootings of palestinians and warning of strict enforcement along border areas.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാര്‍ഷിക സര്‍വകലാശാല വി.സി ബി. അശോകിനെ മാറ്റി ബി.ജെ.പി അധ്യാപക സംഘടന നേതാവിനെ നിയമിക്കാന്‍ ലോക്ഭവന്‍ നീക്കം

Kerala
  •  6 days ago
No Image

ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്ക് ഛര്‍ദിയും വയറിളക്കവും; തൃപ്പൂണിത്തുറ ആയുര്‍വേദ കോളജ് അടച്ചു 

Kerala
  •  6 days ago
No Image

എബോളയെന്ന് സംശയം; സുഡാനില്‍ നിന്നെത്തിയ 52 വയസ്സുകാരി നിരീക്ഷണത്തില്‍, ചികിത്സയിലുള്ളത് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍

Kerala
  •  6 days ago
No Image

മര്‍ദ്ദന പരാതി നല്‍കിയ ഭാര്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തി; തൃശൂരില്‍ ബി.ജെ.പി നേതാവിനെതിരെ വീണ്ടും കേസ്, ഗുണ്ട അറസ്റ്റില്‍

Kerala
  •  6 days ago
No Image

ഒടുവില്‍ സമാധാന വാതില്‍ തുറക്കുന്നു; ട്രംപും പെസെഷ്‌കിയാനും കരാറില്‍ ഒപ്പുവെച്ചു; ഹോര്‍മുസ് ഉടന്‍ തുറക്കും  

International
  •  6 days ago
No Image

സംസ്ഥാനത്ത് ഈ മാസം 30 വരെ ഭാഗിക വൈദ്യുതി നിയന്ത്രണം; പ്രതിസന്ധി രൂക്ഷമെന്ന് കെ.എസ്.ഇ.ബി

Kerala
  •  6 days ago
No Image

മാസപ്പടി കേസ്: പിണറായി വിജയന്റെ മകള്‍ ടി. വീണയെ ഇ.ഡി എട്ടര മണിക്കൂര്‍ ചോദ്യം ചെയ്തു

Kerala
  •  6 days ago
No Image

പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ യു.ഡി.എഫ് സര്‍ക്കാര്‍; മുന്‍ സര്‍ക്കാര്‍ ഒപ്പുവെച്ചതിനാല്‍ പിന്മാറ്റം അസാധ്യമെന്ന് മുഖ്യമന്ത്രി

Kerala
  •  6 days ago
No Image

ഇറാന്‍-യു.എസ് കരാര്‍: എണ്ണവില കുറയുന്നു; വിതരണ ശൃംഖല പൂര്‍വസ്ഥിതിയിലാകാന്‍ മാസങ്ങള്‍ എടുക്കും

International
  •  6 days ago
No Image

പി.എം ശ്രീ; ഒരു പൈസ പോലും എല്‍ഡിഎഫ് സര്‍ക്കാര്‍ വാങ്ങിയിട്ടില്ല; വി ശിവന്‍കുട്ടി 

Kerala
  •  6 days ago