HOME
DETAILS

'അവര്‍ നമ്മളെ കൊന്നൊടുക്കാന്‍ രണ്ടാഴ്ച കൂടിയേ ബാക്കിയുള്ളൂ, അതിന് അനുവദിക്കില്ല; യു.എസ് ഇല്ലായിരുന്നെങ്കില്‍ അവര്‍ ഇതിനകം എല്ലാം ഇല്ലാതാക്കിയേനെ'  ഇറാനെതിരായ യുദ്ധത്തെ കുഞ്ഞുങ്ങള്‍ക്ക് മുന്നില്‍ ന്യായീകരിച്ച് ട്രംപ്

  
Web Desk
May 06, 2026 | 9:55 AM

Donald Trump describes Iran war horrors to children

വാഷിങ്ടണ്‍: ഇറാനെതിരായ യുദ്ധത്തെ വീണ്ടും ന്യായീകരിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊച്ചു കുട്ടികളോടാണ് ഇത്തവണ ട്രംപ് തന്റെ പ്രവൃത്തികളെ ന്യായീകരിച്ചത്. ചൊവ്വാഴ്ച വൈറ്റ് ഹൗസില്‍ നടന്ന ഒരു പരിപാടിയില്‍ ഒരു കൂട്ടം സ്‌കൂള്‍ കുട്ടികളോടായിരുന്നു ട്രംപിന്റെ പ്രതികരണമെന്ന് Mirror.co.uk റിപ്പോര്‍ട്ട് ചെയ്യുന്നു. 'ഇറാന്‍ നമ്മളെ കൊല്ലാന്‍ രണ്ടാഴ്ച കൂടിയേ ബാക്കിയുള്ളൂ' കുഞ്ഞുങ്ങളോട് ട്രംപ് പറഞ്ഞതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

വൈറ്റ് ഹൗസിലെ ഒരു കായിക പരിപാടിയിലാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തുന്നത്. കുട്ടികളോടൊപ്പം രാജ്യത്തെ കായിക താരങ്ങളും സന്നിഹിതരായിരുന്നു.  അമേരിക്ക 250 ,  ലോകകപ്പ് ടിക്കറ്റ് കണക്കുകള്‍ എന്നിവ  ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുണ്ടായിട്ടും അദ്ദേഹം യുദ്ധത്തെ കുറിച്ചാണ് സംസാരിച്ചത്. 

'ആണവായുധം കൈവശം വയ്ക്കാന്‍ ഇറാന്‍ നമ്മള്‍ അനുവദിക്കില്ല... നിങ്ങള്‍ വളരെ ചെറുപ്പമായിരിക്കാം... പക്ഷേ ആണവായുധം കൈവശം വെക്കാനോ ലോകത്തെ തന്നെ കുഴപ്പത്തിലാക്കാനോ ഒരു കൂട്ടം ഭ്രാന്തന്മാരെ നിങ്ങളും അനുവദിക്കില്ല.' ട്രംപ് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രംപിന് ചുറ്റും വിദ്യാര്‍ഥികള്‍ നില്‍ക്കുന്ന ദൃശ്യങ്ങളും എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. പിന്നീട് തന്റെ പ്രസംഗത്തില്‍ഇറാനെതിരായ സൈനിക നടപടികളും ട്രംപ് വിശദീകരിച്ചു. 'അവരുടെ ആണവായുധം എടുക്കാന്‍ നമ്മള്‍ ഇറാനിലേക്ക് ഒരു യാത്ര പോകണം' ട്രംപ് പറഞ്ഞു.

'ഞങ്ങള്‍ ആ മനോഹരമായ B2 ബോംബര്‍ അയച്ചു. അവരുടെ ആണവ ശേഷി ഞങ്ങള്‍ തകര്‍ത്തു. അത് ഇല്ലാതാക്കി. ട്രംപ് കുട്ടികളോട് പറഞ്ഞു. ഇറാന്റെ ആണവ ശേഷി 'നശിപ്പിക്കപ്പെട്ടു' എന്നും യു.എസ് പ്രസിഡന്റ് കുട്ടികളോട് പറഞ്ഞു. ആക്രമണം വളരെ ഫലപ്രദമായിരുന്നു. എത്രത്തോളമെന്നാല്‍ ഇറാനിയന്‍ സേനയ്ക്ക് അത് കുഴിച്ചെടുക്കാന്‍ പോലും 'ആഴ്ചകള്‍' വേണ്ടിവരും-ട്രംപ് അവകാശപ്പെട്ടു.

'എന്നാല്‍ ഞങ്ങള്‍ അവരെ കുഴിക്കാന്‍ അനുവദിക്കില്ല. എല്ലായ്പ്പോഴും ഞങ്ങളുടെ ശ്രദ്ധ അവിടെയുണ്ട്. അത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. അല്ലെങ്കില്‍ ഇതിനകം ആണവായുധമുള്ള ഒരു ഇറാന്‍ ഉണ്ടാകുമായിരുന്നു. ഒരുപക്ഷേ നമ്മളാരും ഇപ്പോള്‍ ഇവിടെ ഉണ്ടാകുമായിരുന്നില്ല.'- കുറച്ചു കൂടി തീവ്രമായ ഭാഷയില്‍ ട്രംപ് പറഞ്ഞു. 

'എനിക്ക് നിങ്ങളോട് ഉറപ്പിച്ച് പറയാന്‍ കഴിയും. അമേരിക്കയുടെ ശ്രദ്ധ ഇല്ലായിരുന്നെങ്കില്‍ മിഡില്‍ ഈസ്റ്റ് തന്നെ ഇല്ലാതാകുമായിരുന്നു. ഇസ്‌റാഈല്‍ ഇല്ലാതാകുമായിരുന്നു. യൂറോപ്പ് ആയിരുന്നു അവരുടെ ആദ്യ ലക്ഷ്യം. പിന്നീട് നമ്മളിലേക്കായിരുന്നു അവര്‍ കേന്ദ്രീകരിക്കുക. കാരണം അവര്‍ മാനസിക രോഗികളാണ്.ആണവായുധങ്ങള്‍ കൈവശം വയ്ക്കാന്‍  ഭ്രാന്തന്മാരെ ഞങ്ങള്‍ അനുവദിക്കില്ല. അത് സംഭവിക്കാന്‍ പോകുന്നില്ല,' ട്രംപ് തുടര്‍ന്നു. 


പരിപാടിയില്‍ കാബിനറ്റ് സെക്രട്ടറിമാരായ ലിന്‍ഡ മക്മഹോണ്‍, പീറ്റ് ഹെഗ്‌സെത്ത്, റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയര്‍ എന്നിവരും ഉണ്ടായിരുന്നു.
ട്രംപിന്റെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കുട്ടികള്‍ക്കു മുന്നില്‍ നടത്തിയ വിഷലിപ്തമായ സംസാരത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരു്‌നനത്. 

donald trump explains ongoing conflict with iran to children, claiming us intervention has prevented full-scale devastation and emphasizing two-week timeline for potential escalation.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെല്‍അവീവ് കേന്ദ്രമായുള്ള ഇസ്‌റാഈല്‍ ഭരണകൂടം മാനവരാശിക്ക് ഭീഷണി; മേഖലയെ യുദ്ധത്തില്‍ തളച്ചിടാനാണ് നെതന്യാഹു ഉദ്ദേശിക്കുന്നത്; അബ്ബാസ് അരാഗ്ച്ചി 

International
  •  5 days ago
No Image

യാത്രാസമയം 12 മിനിറ്റിൽ നിന്ന് 3 മിനിറ്റായി കുറയും; ശൈഖ് സായിദ് റോഡിൽ പുതിയ പാലം തുറന്ന് ആർടിഎ

uae
  •  5 days ago
No Image

നീറ്റ് യുജി പുനപരീക്ഷ 21ന്; നാളെ രാജ്യവ്യാപക മോക്ഡ്രില്‍; വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കി എന്‍ടിഎ 

National
  •  5 days ago
No Image

വ്യോമയാന മേഖലയിൽ മുന്നേറാൻ അബുദബി; അത്യാധുനിക എയർ മൊബിലിറ്റി പദ്ധതികൾ പ്രഖ്യാപിച്ചു

uae
  •  5 days ago
No Image

കൊൽക്കത്ത വിമാനത്താവളത്തിൽ ഇൻഡി​ഗോ വിമാനത്തിന് മിന്നലേറ്റ് അപകടം; വെെദ്യുതി നിലച്ചു; യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു 

National
  •  5 days ago
No Image

രണ്ട് വർഷത്തിനകം പകുതി സർക്കാർ സേവനങ്ങളും 'ഏജന്റ് എഐ'യിലേക്ക്; വിപ്ലവകരമായ പ്രഖ്യാപനവുമായി യുഎഇ

uae
  •  5 days ago
No Image

ഷൂ വാങ്ങിയപ്പോള്‍ നല്‍കിയ പേപ്പര്‍ ബാഗിന് 10 രൂപ ഈടാക്കി; റെഡ് ടേപ്പിന് 8010 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി; മൂന്നുവര്‍ഷം നീണ്ട നിയമപോരാട്ടത്തിന് അന്ത്യം

National
  •  5 days ago
No Image

ബിഹാറില്‍ ക്ഷേത്ര ഉത്സവത്തിനിടെ മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവാക്കളെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു; നീതിതേടി കുടുംബം

National
  •  5 days ago
No Image

ഡോളർ കരുത്താർജ്ജിച്ചു, സ്വർണ്ണവില താഴേക്ക്; യുഎഇയിൽ തുടർച്ചയായ മൂന്നാം ആഴ്ചയും വിലയിൽ ഇടിവ്

uae
  •  5 days ago
No Image

ഭീതി ഒഴിയുന്നു; നിപ ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട മൂന്നുപേര്‍ കൂടി ആശുപത്രി വിട്ടു

Kerala
  •  5 days ago