പെർമിറ്റില്ലാതെ മക്കയിൽ പ്രവേശിക്കാൻ ശ്രമം; പത്ത് വിദേശികൾ പിടിയിൽ
മക്ക: ഹജ്ജ് പെർമിറ്റില്ലാതെ മക്കയിൽ പ്രവേശിക്കാനും താമസിക്കാനും ശ്രമിച്ച പത്ത് വിദേശികൾ ഹജ്ജ് സുരക്ഷാ സേനയുടെ പിടിയിൽ. സുദാൻ, ഈജിപ്ത്, യമൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരാണ് പിടിയിലായത്. ഇവർക്കെതിരേ നിയമനടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ഈ വർഷത്തെ ഹജ്ജ് സീസണിനോട് അനുബന്ധിച്ചുള്ള സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായാണ് പരിശോധന കർശനമാക്കിയത്. ഹജ്ജ് നിബന്ധനകൾ കർശനമായി പാലിക്കണമെന്ന് സഊദി പൗരന്മാരോടും പ്രവാസികളോടും പൊതുസുരക്ഷാ ഡയരക്ടറേറ്റ് അഭ്യർഥിച്ചു.
നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ ഉള്ളവർ 911 എന്ന നമ്പറിലും, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഉള്ളവർ 999 എന്ന നമ്പറിലും അധികൃതരെ വിവരമറിയിക്കണം. തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ അധികൃതരുമായി പൂർണമായും സഹകരിക്കണമെന്ന് പൊതുസുരക്ഷാ വിഭാഗം ഓർമിപ്പിച്ചു.
Ten expatriates from Sudan, Egypt, and Yemen were arrested in Makkah for attempting to enter and stay without valid Hajj permits. Authorities have initiated legal proceedings and urged all citizens and residents to strictly follow Hajj regulations. To report violations, call 911 (Makkah, Madinah, Riyadh, Eastern Province) or 999 (other regions).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."