HOME
DETAILS

ശുചിമുറികൾ മുതൽ സെൻട്രൽ കിച്ചൺ വരെ; മക്കയിൽ അത്യാധുനിക സൗകര്യങ്ങളുമായി കിദാന

  
May 07, 2026 | 1:07 PM

kidana completes hajj infrastructure preparations makkah 2026

മക്ക: ഹജ്ജ് തീർഥാടകർക്ക് മികച്ച സൗകര്യങ്ങളൊരുക്കാൻ മക്കയിലെ പുണ്യസ്ഥലങ്ങളുടെ വികസനച്ചുമതലയുള്ള കിദാന കമ്പനി ഒരുക്കങ്ങൾ പൂർത്തിയാക്കി. ‌മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലൊരുക്കിയ 1.7 ലക്ഷത്തിലേറെ സൗകര്യങ്ങളാണ് കമ്പനി നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തുന്നത്. അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളാണ് പുണ്യസ്ഥലങ്ങളിൽ ഇവർ ഒരുക്കിയിരിക്കുന്നത്. ജമരാത്ത് കോംപ്ലക്സിലെ 74 എസ്‌കലേറ്ററുകളും 340 എസ്‌കലേറ്ററുകളും പ്രവർത്തനസജ്ജമാക്കിയതോടെ തീർഥാടകർക്ക് വലിയൊരു ആശ്വാസമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്.

74,000ത്തിലധികം ലൈറ്റിങ് യൂനിറ്റുകളും ചൂടിൽ നിന്ന് രക്ഷനേടാൻ 456 കൂളിങ് എയർ കണ്ടീഷനിങ് യൂനിറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. 35 ലക്ഷം ചതുരശ്ര മീറ്ററിലായി വ്യാപിച്ചുകിടക്കുന്ന താമസസൗകര്യത്തിൽ 45,000ത്തിലധികം കൂടാരങ്ങളും 46 സെൻട്രൽ കിച്ചണുകളും സജ്ജമാക്കിയിട്ടുണ്ട്. 3,400ലധികം സ്ഥിരം ശുചിമുറി സമുച്ചയങ്ങളും 212 മൊബൈൽ യൂനിറ്റുകളും ശുചീകരണ പ്രവർത്തനങ്ങൾക്കായി 2,500ലധികം ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.

 അടിയന്തരമായുണ്ടാകുന്ന പ്രശ്നങ്ങൾ ഉടനടി പരിഹരിക്കുന്നതിനായി 195 ഫീൽഡ് മെയിന്റനൻസ് സെന്ററുകളും തയ്യാറാണ്. തീർഥാടകരുടെ സുരക്ഷയ്ക്കും സേവന നിലവാരത്തിനും മുൻഗണന നൽകുന്ന അത്യാധുനിക സംവിധാനമാണ് ഈ വർഷം ഒരുക്കിയിട്ടുള്ളതെന്ന് കിദാന ഡെവലപ്‌മെന്റ് കമ്പനി വ്യക്തമാക്കി.

Kidana Development Company has finalized extensive preparations across the holy sites of Mina, Arafat, and Muzdalifah to serve Hajj pilgrims. The upgrades include over 400 escalators at the Jamarat complex, 45,000 tents, and 456 cooling units to combat the heat. With 195 field maintenance centers and over 2,500 cleaning staff, Kidana is ensuring the highest standards of safety and comfort for millions of worshippers this year.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്റെ മിസൈൽ ആക്രമണം: ഗൾഫ് രാജ്യങ്ങൾ ഒന്നിച്ച് നിൽക്കണമെന്ന് യുഎഇ; ഭീഷണികൾ ഒറ്റയ്ക്ക് നേരിടേണ്ടതില്ലെന്ന് അൻവർ ഗർഗാഷ്

uae
  •  4 days ago
No Image

2050ഓടെ കാര്‍ബണ്‍ ന്യൂട്രല്‍ രാജ്യമാകാന്‍ ഒമാന്‍; ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുന്നു

oman
  •  4 days ago
No Image

മലയിടം തുരുത്ത് കുടിയൊഴിപ്പിക്കല്‍: ഈ മാസം ഒമ്പതിനകം നടപ്പാക്കണമെന്ന് മുന്‍സിഫ് കോടതി, ഹൈക്കോടതിയെ സമീപിച്ച് സര്‍ക്കാര്‍

Kerala
  •  4 days ago
No Image

ആദ്യ ചാമ്പ്യന്മാരായ ഉറുഗ്വേ മുതൽ മെസിയുടെ അർജന്റീന വരെ; വെല്ലാനാരുമില്ലാതെ അഞ്ച് കിരീടവുമായി കാനറിപ്പട ഭരിക്കുന്ന സാമ്രാജ്യം

Football
  •  4 days ago
No Image

സംഘര്‍ഷം വ്യാപിപ്പിക്കരുത്; കുവൈത്തിലും ബഹ്‌റൈനിലും നടന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഖത്തര്‍

qatar
  •  4 days ago
No Image

ചരിത്രമെഴുതാൻ ആറാം ലോകകപ്പിന് മെസി വീണ്ടുമെത്തുന്നു; റൊണാൾഡോയ്ക്ക് സ്വപ്നം കാണാൻ പോലുമാകാത്ത ആ റെക്കോഡ് ഇതാ!

Football
  •  4 days ago
No Image

ഖത്തറില്‍ ഈ ആഴ്ചയില്‍ ശക്തമായ കാറ്റിന് സാധ്യത; പൊടിക്കാറ്റിനും മുന്നറിയിപ്പ്

qatar
  •  4 days ago
No Image

യുഎഇയിൽ സ്വർണ്ണം വാങ്ങാൻ ആ​ഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം: വില കുത്തനെ താഴേക്ക്; 22 കാരറ്റ് ഗ്രാമിന് 495.50 ദിർഹം

uae
  •  4 days ago
No Image

വടകര കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട്; എസ്.ഐ.ടി അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്

Kerala
  •  4 days ago
No Image

ബഹ്‌റൈന് നേരെ ഇറാൻ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ; പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു

uae
  •  4 days ago