HOME
DETAILS

ഹാന്റ വൈറസ് ഭീതി: രോ​ഗം സ്ഥിരികരിച്ച എം.വി ഹോണ്ടിയസ് കപ്പലിൽ രണ്ട് ഇന്ത്യക്കാരും

  
May 08, 2026 | 5:01 AM

hantavirus outbreak reported on mv hondius cruise ship in atlantic waters

അംസ്റ്റര്‍ഡാം: അറ്റ്‌ലാന്റിക് സമുദ്രത്തിൽ കുടുങ്ങിയ വിനോദസഞ്ചാര കപ്പൽ എം.വി ഹോണ്ടിയസിൽ ഹാന്റ വൈറസ് (Hantavirus) പടരുന്നു. ഇതിനകം തന്നെ കപ്പലിലെ മൂന്ന് യാത്രക്കാർ മരണപ്പെട്ടതായും കപ്പലിലുള്ള രണ്ട് ഇന്ത്യക്കാരടക്കം 149 പേർ നിരീക്ഷണത്തിലാണെന്നും ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, കപ്പലിലെ യാത്രക്കാരിൽ എട്ടുപേർക്ക് വൈറസ് ബാധിച്ചതായി ലോകാരോഗ്യ സംഘടന (WHO) സ്ഥിരീകരിച്ചു. ഇതിൽ മൂന്ന് കേസുകൾ സ്ഥിരീകരിച്ചവയും അഞ്ചെണ്ണം ലക്ഷണങ്ങളുള്ളവയുമാണ്. രോഗബാധ ഗുരുതരമായ നാല് യാത്രക്കാരെ കപ്പലിൽ നിന്നും വിദഗ്ധ ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്.

കപ്പലിലുണ്ടായിരുന്ന പല യാത്രക്കാരും ഇതിനകം വിമാനമാർഗ്ഗം യുകെ, ദക്ഷിണാഫ്രിക്ക, നെതർലന്റ്‌സ്, യുഎസ്, സ്വിറ്റ്‌സർലൻഡ് എന്നീ രാജ്യങ്ങളിലേക്ക് മടങ്ങിയത് ആശങ്ക വർധിപ്പിക്കുന്നു. ഇവരെ കണ്ടെത്താനും നിരീക്ഷണത്തിലാക്കാനും അന്താരാഷ്ട്ര തലത്തിൽ വിപുലമായ പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്ന് ഈ കപ്പലില്‍ നേരത്തെ സഞ്ചരിച്ചവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കപ്പലില്‍ നിന്ന് എത്തിയ മൂന്നു പേരെ തങ്ങള്‍ നിരീക്ഷിക്കുകയാണെന്ന് അമേരിക്കയിലെ അരിസോണ സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് വ്യക്തമാക്കി. 

കൊവിഡ് പോലെ പടര്‍ന്നു പിടിക്കില്ലെന്ന് ഡബ്ല്യു.എച്ച്.ഒ

ഹാന്റ വൈറസ് കൊവിഡ് പോലെ ഭീതിജനകമായതല്ലെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനോം ഗബ്രിയേസസ്. അന്താരാഷ്ട്ര തലത്തില്‍ ഹാന്റ വൈറസ് ഭീതിയെ തുടര്‍ന്ന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മരണ നിരക്ക് കൂടുതലാണെങ്കിലും കൊവിഡ് പോലെ പടര്‍ന്നു പിടിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ലോകാരോഗ്യ സംഘടന രോഗപ്രതിരോധ നടപടികള്‍ നിരീക്ഷിക്കുന്നുണ്ട്.

A suspected Hantavirus outbreak has been reported aboard the expedition cruise ship MV Hondius in the Atlantic Ocean, according to reports citing the BBC. The report states that three passengers have died so far, while 149 people, including two Indian nationals, are currently under medical observation onboard. Health monitoring and containment measures are underway as concerns grow over the spread of the disease Hantavirus in the confined environment of the vessel.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ വൻ അഴിച്ചുപണി; പുതിയ സൂപ്രണ്ടുമാരെ നിയമിച്ചു

Kerala
  •  3 days ago
No Image

ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം? ഐഎസ്എൽ ക്ലബ്ബുകൾ അടച്ചു പൂട്ടലിന്റേ വക്കിലെത്താനുള്ള കാരണങ്ങൾ...

Football
  •  3 days ago
No Image

റോഡിൽ സ്റ്റേജ് കെട്ടി ഗതാഗതം തടസ്സപ്പെടുത്തി; ഫ്ലക്സിൽ മേയറുടെ പടം, തള്ളിപ്പറഞ്ഞ് മേയർ; ഒടുവിൽ സംഘടനയ്‌ക്കെതിരെ കേസ്

Kerala
  •  3 days ago
No Image

സർക്കാർ ശമ്പളം 3 ലക്ഷം, സ്വകാര്യ ആശുപത്രിയിൽ നിന്ന് 7 ലക്ഷം! കള്ളക്കളി പൊക്കി വിജിലൻസ്; ഡോക്ടർക്കെതിരെ കേസെടുക്കും

crime
  •  3 days ago
No Image

സച്ചിൻ ടെണ്ടുൽക്കറുടെ ആ 'അമാനുഷിക' റെക്കോർഡിന് തൊട്ടരികിൽ ജോ റൂട്ട്; ലോർഡ്സിൽ പിറന്നത് പുതു ചരിത്രം!

Cricket
  •  3 days ago
No Image

ഒറിജിനലിനെ വെല്ലുന്ന ലോഗോ, എഐ ഡിസൈൻ; ലോകകപ്പ് ലഹരിയിൽ യുഎഇയിലെ ഫുട്ബോൾ പ്രേമികളെ പാട്ടിലാക്കാൻ സൈബർ ക്രിമിനലുകൾ

uae
  •  3 days ago
No Image

ബിജെപി വിട്ട അണ്ണാമലൈയ്ക്ക് വൻ ജനപിന്തുണ; 'വി ദ ലീഡേഴ്‌സി'ൽ മണിക്കൂറുകൾക്കകം എട്ട് ലക്ഷം വളണ്ടിയർമാർ

National
  •  3 days ago
No Image

ശമ്പളം വൈകിയാൽ പിടിവീഴും; യുഎഇയിലെ കമ്പനികൾക്ക് മുന്നറിയിപ്പുമായി മന്ത്രാലയം, ഘട്ടം ഘട്ടമായി കടുത്ത നടപടികൾ

uae
  •  3 days ago
No Image

മഴ മുന്നറയിപ്പ്; കണ്ണൂരും അവധി; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കില്ല; പരീക്ഷകള്‍ക്കും, അഭിമുഖങ്ങള്‍ക്കും മാറ്റമില്ല

Kerala
  •  3 days ago
No Image

ഡോളറിന് 100 രൂപയായാൽ എന്താണ്? അതൊരു വെറും സംഖ്യ മാത്രം"; ആശങ്കകൾ തള്ളി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക

National
  •  3 days ago