HOME
DETAILS

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്; കൂട്ടിയിടിച്ചത് നാല് കാറും രണ്ട് ബൈക്കും

  
May 08, 2026 | 6:47 AM

multi-vehicle collision at kowdiar claims one life several injured

തിരുവനന്തപുരം: കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. നാല് കാറും രണ്ട് ബൈക്കുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പാലക്കാട് സ്വദേശി നൗഷിജ (24)യാണ് മരിച്ചത്. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്.          

നൗഷിജ, ഭർത്താവ് ആഷിക്, അലി അക്ബർ എന്നിവർ ഫുട്പാത്തിലൂടെ നടന്നുവരുമ്പോഴാണ് അപകടത്തിൽപെട്ടത്. ഫാഷൻ ഡിസൈനിംഗ് ഹാൻഡ് വർക്കർ ആണ് അലി അക്ബർ.

കാറിന്റെ അമിതവേ​ഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. നിയന്ത്രണം തെറ്റിയ കാര്‍ ആദ്യം ഫുട്പാത്തിലേക്ക് കയറി, പിന്നീട് മറ്റ് വാഹനങ്ങളിൽ ഇടിച്ചു, ഒടുവിൽ നിതീഷ് എന്നയാളുടെ കാറിലിടിച്ചാണ് അപകടമുണ്ടാക്കിയ കാര്‍ നിന്നത് ദൃക്സാക്ഷികള്‍ പറയുന്നു. 

അപകടത്തിൽ പരുക്കേറ്റ കാർ ഡ്രൈവർ ഉൾപ്പെടെയുള്ളവർ നിലവിൽ ആശുപത്രിയിലാണ്. ഇവര്‍ക്ക് ഗുരുതരമായി പരുക്ക് പറ്റിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. അതേസമയം, അപകടത്തിൽ ബംഗാള്‍ സ്വദേശിയായ ഒരാള്‍ക്കും പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. 

A major road accident involving four cars and two motorcycles at Kowdiar claimed the life of 24-year-old Noushija. Several others were injured in the collision. Noushija, along with her husband Ashiq and fashion designing handworker Ali Akbar, was reportedly walking along the footpath when the accident occurred.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി; അതൃപ്തിയറിയിക്കാന്‍ മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ എം. ലിജു

Kerala
  •  a day ago
No Image

ഓറഞ്ച് പുഴയൊഴുകിയ ഹൂസ്റ്റണ്‍

Football
  •  a day ago
No Image

തെരുവിലെ യാചകനിൽ നിന്നും ലോകകപ്പിലെ മഹാമേരുവിലേക്ക്; ബെൽജിയത്തെ തളച്ച ഇറാന്റെ 'പേർഷ്യൻ മതിൽ' അലിറേസ ബെയ്‌റൻവാണ്ട്!

Football
  •  a day ago
No Image

ലോകകപ്പിൽ ഒയാർസബാൽ വിസ്മയം; 44 വർഷത്തെ ചരിത്രം തിരുത്തി സ്പാനിഷ് സൂപ്പർ താരം!

Football
  •  a day ago
No Image

കനത്ത സുരക്ഷക്കിടയിലും വന്‍ വീഴ്ച; നീറ്റ് പുനഃപരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ ഒമ്പത് പേര്‍ പിടിയില്‍

National
  •  a day ago
No Image

ക്ഷേമപെന്‍ഷന്‍ 3000 രൂപയാക്കുന്നത് വൈകില്ല; സ്ത്രീ സുരക്ഷാ പെന്‍ഷന്‍ തുടരണോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല: മുഖ്യമന്ത്രി

Kerala
  •  a day ago
No Image

സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം; പാലക്കാട് അങ്കണവാടി ജീവനക്കാരി മരിച്ചു

Kerala
  •  a day ago
No Image

യു.എസ്- ഇറാന്‍ ചര്‍ച്ചകളില്‍ ആശാവഹമായ പുരോഗതിയെന്ന് മധ്യസ്ഥര്‍; അന്തിമ കരാറിന്റെ രൂപരേഖ ഇരുരാജ്യങ്ങളും അംഗീകരിച്ചതായും റിപ്പോര്‍ട്ട്

International
  •  a day ago
No Image

ആദ്യം ഞെട്ടിച്ച് കിവീസ്, പിന്നെ തിരിച്ചടിച്ച് കൂട്ടി ഈജിപ്ഷ്യൻ പട; ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഈജിപ്തിന് തകർപ്പൻ ജയം

Football
  •  a day ago
No Image

ഉറുഗ്വേയെ ഞെട്ടിച്ച് കേപ് വെർദെ; മുൻ ചാമ്പ്യന്മാർക്ക് വീണ്ടും സമനിലക്കുരുക്ക്, ലോകകപ്പ് പ്രതീക്ഷകൾ തുലാസിൽ

Football
  •  a day ago