HOME
DETAILS

വി.ഡി.സതീശനായി തെരുവില്‍ പ്രതിഷേധം; നടുറോഡില്‍ പെട്രോളൊഴിച്ച് ലൈറ്ററുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍

  
Web Desk
May 08, 2026 | 6:05 AM

congress-protest-vd-satheesan-self-immolation-attempt-kerala-politics

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി പ്രവര്‍ത്തകര്‍. സംസ്ഥാനത്ത് ഒന്നാകെ വി.ഡി സതീശനും ചെന്നിത്തലയ്ക്കും കെസി വേണുഗോപാലിനുമായി ഫഌക്‌സുകള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതിനു പിന്നാലെ, വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യാഭീഷണിയുമായി പ്രവര്‍ത്തകന്‍ രംഗത്തെത്തി. കോട്ടയം കുറുപ്പന്തറയിലാണ് സംഭവം. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഫ്രാന്‍സിസ് ആണ് ആത്മഹത്യാശ്രമം നടത്തിയത്. വെള്ളിയാഴ്ച്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. പൊലിസുകാര്‍ ഇടപെട്ട് ഇയാളെ അനുനയിപ്പിച്ച് പിന്തിരിപ്പിക്കുകയായിരുന്നു.

അതേസമയം, കെ.പി.സി.സി ആസ്ഥാനത്ത് സ്ഥാപിച്ച കെ.സി വേണുഗോപാലിന്റെ ഫഌക്‌സ് ബോര്‍ഡ് കരിഓയില്‍ ഒഴിച്ച് വികൃതമാക്കിയിട്ടുണ്ട്. ഇന്നലെ ഇതേ ഫള്കസില്‍ കെ.സി അനുകൂലികള്‍ പാലഭിഷേകം നടത്തിയിരുന്നു.

ഇന്നലെ, എറണാകുളത്തെ വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ 'പട നയിച്ചവന്‍ നാട് നയിക്കട്ടെ' എന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിഷേധപ്രകടനം നടത്തി. വി.ഡി സതീശന്റെ ജന്മനാടായ നെട്ടൂരിലെ ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.

കണ്ണൂരില്‍ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എയുടെ മണ്ഡലത്തിലും കെ.സി വേണുഗോപാലിന്റെ ജന്‍മനാട് ഉള്‍പ്പെടുന്ന കല്ല്യാശേരി മണ്ഡലത്തിലെ പഴയങ്ങാടിയിലും പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ഉമ്മന്‍ചാണ്ടിയും വി.ഡി സതീശനും ഒരുമിച്ചുള്ള പോസ്റ്റുകള്‍ ഉയര്‍ത്തിയാണ് ഒരു സംഘം പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്.

കൊടുങ്ങല്ലൂരില്‍ സതീശനെ അനുകൂലിച്ചു നഗരത്തില്‍ വന്‍പ്രകടനം നടന്നു. ഗിരീഷ്‌കുമാര്‍ അനുസ്മരണ സമ്മേളനത്തിനെത്തിയ ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങുകയായിരുന്നു. ഇന്നലെ വൈകീട്ട് ആറരയ്ക്കു നഗരം ചുറ്റി നടന്ന പ്രകടനത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടിൽ നിന്ന് ഒഴിപ്പിക്കാൻ നിയമപോരാട്ടം; വിധിപ്പകർപ്പുമായി മടങ്ങവേ പിതാവിനെ മകൻ കുത്തിക്കൊന്നു; തടയാൻ ശ്രമിച്ച സഹോദരിക്കും പരുക്ക്

National
  •  11 days ago
No Image

പെട്രോള്‍ പമ്പുകളില്‍ 'ബള്‍ക്ക് പര്‍ച്ചേസിന്' നിയന്ത്രണം; വ്യവസായ സ്ഥാപനങ്ങള്‍ ഇന്ധനം വാങ്ങുന്നത് തടഞ്ഞ് കേന്ദ്രം, സെയില്‍ പോയിന്റുകളില്‍ നിന്ന് നേരിട്ട് വാങ്ങാന്‍ നിര്‍ദ്ദേശം

National
  •  11 days ago
No Image

പരുക്കേറ്റ ബലേർഡിക്ക് പകരം മാർക്കോസ് സെനേസി അർജന്റീന ലോകകപ്പ് സ്ക്വാഡിൽ

International
  •  11 days ago
No Image

മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ ചേർത്ത സംഭവം: വഖഫ് ബോർഡിന് കേന്ദ്ര സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ്

Kerala
  •  11 days ago
No Image

കേരളത്തിലെ വവ്വാലുകളിൽ 28 ശതമാനം നിപ വൈറസ് സാന്നിധ്യം; സാമ്പിളുകൾ ശേഖരിച്ചത് കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്ന്

Kerala
  •  11 days ago
No Image

മാസപ്പടി കേസ്: വീണയെ വിടാതെ ഇ.ഡി; വീണ്ടും സമന്‍സ്, ബുധനാഴ്ച ഹാജരാകണം 

Kerala
  •  11 days ago
No Image

ഷിഗെല്ല ഭീതിയില്‍ വയനാട്; ഏഴ് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു

Kerala
  •  11 days ago
No Image

അന്ന് ക്രിസ്റ്റ്യനോയെ വീഴ്ത്തി, ഇന്ന് ആഫ്രിക്കയെയും തീർത്തു- ആരാണ് ജൂലിയൻ ക്വിനോനസ്

International
  •  11 days ago
No Image

ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു

National
  •  11 days ago
No Image

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം;  കുക്കി വിഭാഗക്കാരുടെ ചര്‍ച്ച് ഭാരവാഹികളെ വെടിവെച്ച് കൊന്നു, പള്ളിയും വീടുകളും തീയിട്ടു

National
  •  11 days ago