HOME
DETAILS

അദാനിയുമായി ബന്ധം ആരോപിച്ച് വി.ഡി. സതീശനെതിരെ കോഴിക്കോട് ഡിസിസി ഓഫീസിന് മുന്നിൽ ബാനർ; ഫ്ലെക്സിൽ കരിഓയിൽ പ്രയോഗം

  
Web Desk
May 09, 2026 | 12:20 PM

banner against vd satheesan in front of kozhikode dcc office alleging adani links black oil poured on flex boards

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിനുള്ളിൽ പോര് മുറുകുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ ഗുരുതര ആരോപണങ്ങളുന്നയിക്കുന്ന ബാനറുകൾ കോഴിക്കോട് ഡിസിസി ഓഫീസിന് മുന്നിൽ പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം സതീശൻ അനുകൂലികൾ സ്ഥാപിച്ച ഫ്ലക്സുകളിൽ കരിഓയിൽ ഒഴിച്ച നിലയിലുമാണ്.

അദാനി ഗ്രൂപ്പുമായി വി.ഡി. സതീശന് രഹസ്യബന്ധമുണ്ടോ എന്ന ചോദ്യമാണ് ബാനറിലൂടെ പ്രധാനമായും ഉയർത്തിയിരിക്കുന്നത്.  അദാനി ഗ്രൂപ്പ് പ്രസിഡന്റ് കിഷോർ അൽവയുമായി സതീശൻ എന്തിന് രഹസ്യ കൂടിക്കാഴ്ച നടത്തി? സതീശന്റെ പിആർ പ്രവർത്തനങ്ങൾക്ക് ഫണ്ട് നൽകുന്നത് അദാനി ഗ്രൂപ്പോ, ജമാഅത്തെ ഇസ്ലാമിയോ അതോ എസ്ഡിപിഐയോ?

ഡിസിസി ഓഫീസിന് മുന്നിൽ സ്ഥാപിച്ച ബാനർ പിന്നീട് ഓഫീസ് സെക്രട്ടറി ഇടപെട്ട് അഴിച്ചുമാറ്റി. കൂടാതെ, ഐഎച്ച്ആർഡി കോളേജ് ജങ്ഷനിൽ സ്ഥാപിച്ചിരുന്ന സതീശന്റെ ഫ്ലക്സ് കരിഓയിൽ ഒഴിച്ച് നശിപ്പിച്ച നിലയിലാണ്.

വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച കോഴിക്കോട് നഗരത്തിൽ പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു. പരസ്യമായ ഇത്തരം നീക്കങ്ങൾക്കെതിരെ കെപിസിസി കർശന വിലക്ക് ഏർപ്പെടുത്തിയിരുന്നെങ്കിലും, അത് അവഗണിച്ചുകൊണ്ടായിരുന്നു പ്രവർത്തകരുടെ തെരുവിലിറങ്ങൽ. ഇതിന് പിന്നാലെയാണ് ഇപ്പോൾ സതീശനെതിരെ മറുവിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരെന്ന് നിശ്ചയിക്കുന്നതിനുള്ള നിർണായക ചർച്ചകൾ എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ തുടരുന്നു വൈകുന്നേരം നാല് മണിയോടെയാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ കേരള ഹൗസിൽ നിന്നും മല്ലികാർജുൻ ഖാർഗെയുടെ വസതിയിലേക്ക് തിരിച്ചത്.

എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരും ചർച്ചകളിൽ പങ്കാളികളാകും. നേതാക്കളെ ഒറ്റയ്ക്കും കൂട്ടായും കണ്ട് ഹൈക്കമാൻഡ് അഭിപ്രായം തേടും. തീരുമാനം ഹൈക്കമാൻഡ് പ്രഖ്യാപിക്കും, നിലവിൽ കൂടിക്കാഴ്ചയ്ക്കായി പോകുന്നു" എന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചപ്പോൾ, വി.ഡി. സതീശൻ മാധ്യമങ്ങളോട് സംസാരിക്കാൻ തയ്യാറായില്ല.. ആദ്യഘട്ടത്തിൽ വിട്ടുനിൽക്കുമെന്ന് കരുതിയെങ്കിലും, നാടകീയ നീക്കങ്ങൾക്കൊടുവിൽ രാഹുൽ ഗാന്ധി നേരിട്ട് യോഗത്തിനെത്തിയതോടെ ചർച്ചകൾക്ക് ചൂടുപിടിച്ചു. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർക്കിടയിൽ സമവായമുണ്ടാക്കാനാണ് ഹൈക്കമാൻഡ് ശ്രമം.

 

Tensions have escalated within the Congress party as protest banners against Opposition Leader V.D. Satheesan appeared in front of the Kozhikode DCC office.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ തള്ളി കോടതി, രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

Kerala
  •  6 days ago
No Image

നെടുമങ്ങാട് ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരേ വീണ്ടും ചികിത്സാ പിഴവ് പരാതി; ഒരു വര്‍ഷത്തിനിടെ യുവതി ആറുതവണ ശസ്ത്രക്രിയയ്ക്ക് വിധേയമായി

Kerala
  •  6 days ago
No Image

ഗവിയില്‍ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി; പ്രതിയെന്ന് സംശയിക്കുന്ന ഒരാള്‍ അറസ്റ്റില്‍ 

Kerala
  •  6 days ago
No Image

നിയമസഭയുടെ ആദ്യസമ്മേളനം തമിഴ് തായ് വാഴ്ത്ത് ആലപിച്ച് തുടങ്ങി വിജയ് സര്‍ക്കാര്‍; വന്ദേമാതരം ഒഴിവാക്കി 

National
  •  6 days ago
No Image

കൊലക്കേസ് പ്രതിയെ തിരക്കഥാകൃത്താക്കി പി.എസ്.സി ! ; രാജേഷ് തില്ലങ്കേരിക്ക് പകരം നല്‍കിയത് ആകാശ് തില്ലങ്കേരിയുടെ ചിത്രം

Kerala
  •  6 days ago
No Image

വിവാഹിതയായിട്ട് വെറും 48 ദിവസം,  ചുറ്റും സി.സി ടിവി, അയല്‍ക്കാരിയോട് സംസാരിച്ചതിന് ക്രൂരമര്‍ദ്ദനം; ഡോക്ടറായ ഭര്‍ത്താവിന്റെ ക്രൂരതയില്‍ നവവധു ജീവനൊടുക്കി

National
  •  6 days ago
No Image

ശിവസേനയിലെ പിളർപ്പ്; എൻ.സി.പിയിലും ആശങ്ക, എം.പിമാരുടെ യോഗം വിളിച്ച് ശരദ്പവാർ

National
  •  6 days ago
No Image

ചായ അമിതമായി തിളപ്പിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: കടുപ്പം കൂടുമ്പോള്‍ നഷ്ടപ്പെടുന്നത് ആരോഗ്യം

Kerala
  •  6 days ago
No Image

കാര്‍ഷിക സര്‍വകലാശാല വി.സി ബി. അശോകിനെ മാറ്റി ബി.ജെ.പി അധ്യാപക സംഘടന നേതാവിനെ നിയമിക്കാന്‍ ലോക്ഭവന്‍ നീക്കം

Kerala
  •  6 days ago
No Image

ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്ക് ഛര്‍ദിയും വയറിളക്കവും; തൃപ്പൂണിത്തുറ ആയുര്‍വേദ കോളജ് അടച്ചു 

Kerala
  •  6 days ago