HOME
DETAILS

ഹന്റാവൈറസ് ഭീതി വേണ്ട; സഊദിയിൽ പടരാനുള്ള സാധ്യത കുറവെന്ന് പബ്ലിക് ഹെൽത്ത് അതോറിറ്റി

  
May 09, 2026 | 1:28 PM

saudi weqaya hantavirus monitoring cruise ship risk

റിയാദ്: അറ്റ്‌ലാന്റിക് സമുദ്രത്തിലെ ക്രൂയിസ് കപ്പലിൽ റിപ്പോർട്ട് ചെയ്ത ഹന്റാവൈറസ് ഭീഷണി സഊദി അറേബ്യയിൽ പടരാൻ സാധ്യത കുറവാണെന്ന് പബ്ലിക് ഹെൽത്ത് അതോറിറ്റി (വിഖായ) അറിയിച്ചു. രാജ്യത്തെ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്നും അതോറിറ്റി അറിയിച്ചു. മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ, പകർച്ചവ്യാധി നിരീക്ഷണ ഉപകരണങ്ങൾ, അതിർത്തികളിലെ പരിശോധനകൾ, ഭക്ഷ്യ-പരിസ്ഥിതി ആരോഗ്യ നിയന്ത്രണങ്ങൾ എന്നിവ വഴി നിരന്തരം നിരീക്ഷിച്ചു വരികയാണ്. ഇതിനായി  അന്താരാഷ്ട്ര ആരോഗ്യ സംഘടനകളുമായി ഏകോപനം നടത്തുന്നുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി. 

ഹന്റാവൈറസ്: നിങ്ങൾ അറിഞ്ഞിരിക്കേണ്ടവ

*ചില സന്ദർഭങ്ങളിൽ ഗുരുതരമായേക്കാവുന്ന അപൂർവ്വമായ ഒരു വൈറൽ രോഗമാണിത്.

*രോഗബാധയുള്ള എലികളുടെ മൂത്രം, സ്രവം, കാഷ്ഠം എന്നിവയുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ ശ്വസിക്കുന്നതിലൂടെയോ വൈറസ് പകരാം. 

*മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത് വളരെ അപൂർവമാണ്. ചില പ്രത്യേക ഇനം വൈറസുകൾ വഴി വളരെ അടുത്ത സമ്പർക്കത്തിലൂടെ മാത്രമാണ് ഇത്തരത്തിലുള്ള വ്യാപനം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

യാത്രക്കാർക്കുള്ള നിർദേശങ്ങൾ

*യാത്രയ്ക്ക് മുമ്പ് ഔദ്യോഗിക ആരോഗ്യ നിർദേശങ്ങളും പ്രതിരോധ മാനദണ്ഡങ്ങളും പരിശോധിക്കുക.
*ഭക്ഷണം, വെള്ളം എന്നിവയുടെ സുരക്ഷ ഉറപ്പാക്കുക, വ്യക്തിശുചിത്വം പാലിക്കുക.
*എലികളുമായോ അവയുടെ സമ്പർക്കമുള്ള ഇടങ്ങളുമായോയുള്ള സമ്പർക്കം ഒഴിവാക്കുക.
*യാത്രകളിൽ ആവശ്യമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക.

തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്നും വിവരങ്ങൾക്കായി ഔദ്യോഗിക അറിയിപ്പുകളെ മാത്രം ആശ്രയിക്കണമെന്നും അതോറിറ്റി പൊതുജനങ്ങളോട് അഭ്യർഥിച്ചു. 

The Saudi Public Health Authority (Weqaya) is monitoring reports of Hantavirus linked to a cruise ship in the Atlantic, stating that the risk to the Kingdom is very low. Authorities highlighted the strength of Saudi Arabia's early warning systems and provided essential preventive guidelines for travelers during the summer season.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി ജയിലുകളിൽ മലയാളികളടക്കം ഇന്ത്യൻ കുറ്റകൃത്യക്കാരുടെ എണ്ണം വർധിക്കുന്നു; ചില കേസുകളിൽ മോചനം തന്നെ അസാധ്യം

Saudi-arabia
  •  20 days ago
No Image

ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ താരത്തേക്കാൾ 26 വയസ്സ് കുറവ്; പെലെയും, എംബാപ്പെയും വീഴ്ത്തി ലോകകപ്പ് ചരിത്രം തിരുത്തിക്കുറിച്ച് അത്ഭുത ബാലൻ

Football
  •  20 days ago
No Image

ദമ്പതികള്‍ക്കിടയില്‍ അകാരണമായി ലൈംഗിക ബന്ധം നിഷേധിക്കുന്നത് വിവാഹ മോചനത്തിനുള്ള മതിയായ കാരണം; സുപ്രീം കോടതി 

National
  •  20 days ago
No Image

ബംഗാള്‍ മുഖ്യമന്ത്രിക്ക് വേണ്ടി ബീഫ് പാകം ചെയ്ത് വീഡിയോ പോസ്റ്റ് ചെയ്തു; മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് യുവതിക്കെതിരെ കേസ് 

National
  •  20 days ago
No Image

'ഇറാനെതിരായ ആക്രമണം തീർന്നിട്ടില്ല, ട്രംപുമായി ചർച്ചകൾ തുടരുന്നു'; വൻ വെളിപ്പെടുത്തലുമായി നെതന്യാഹു

International
  •  20 days ago
No Image

സ്കൈ യുഗം അവസാനിച്ചു; ഇനി ടീമിലേക്ക് അടുപ്പിക്കില്ല! ഇന്ത്യയുടെ അടുത്ത ടി20 നായകൻ ആര്?

Cricket
  •  20 days ago
No Image

യുഎഇയിൽ ശനിയാഴ്ച വരെ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ദൃശ്യപരത കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

uae
  •  20 days ago
No Image

എബോള ഭീതി; യുഎഇ സുരക്ഷിതം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം

uae
  •  20 days ago
No Image

മാനന്തവാടിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവ് നിരന്തരം പീഡിപ്പിച്ചിരുന്നതായി പരാതി 

Kerala
  •  20 days ago
No Image

കിം ജോങ് ഉന്നിനൊപ്പം വികാരാധീനരായി താരങ്ങൾ; വിലക്കുകൾ കാറ്റിൽപ്പറത്തി ചരിത്രം കുറിച്ച് വനിതാ താരങ്ങൾ, വിജയാഘോഷ വീഡിയോ വൈറൽ!

Football
  •  21 days ago