HOME
DETAILS

മക്ക-മദീന യാത്ര ഇനി അതിവേഗം; ഹജ്ജ് സീസണിൽ ഓരോ 25 മിനിറ്റിലും ട്രെയിൻ സർവിസ്

  
May 09, 2026 | 12:27 PM

haramain high speed railway hajj season 2026 madinah makkah

മദീന: 1447ാമത് ഹജ്ജ് സീസണിനോടനുബന്ധിച്ച് മക്കയ്ക്കും മദീനയ്ക്കും ഇടയിലുള്ള തീർഥാടകരുടെ യാത്ര സുഗമമാക്കാൻ ഹറമൈൻ അതിവേഗ റെയിൽവേ സജ്ജമായി. കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളവുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ള ഈ റെയിൽ ശൃംഖല, തീർഥാടകർക്ക് സഊദിയിൽ എത്തുന്നതുമുതൽ തിരിച്ചുപോകുന്നതുവരെ മികച്ച യാത്രാ സൗകര്യം ഉറപ്പാക്കും.

ഈ ഹജ്ജ് സീസണിൽ 5,300ലധികം സർവിസുകൾ നടത്തും. ഇതിനായി 2.21 ദശലക്ഷത്തിലധികം സീറ്റുകൾ സജ്ജമാക്കിയിട്ടുണ്ട്. ഒരു ട്രെയിനിൽ ഒരേസമയം 417 പേർക്ക് യാത്ര ചെയ്യാൻ സാധിക്കും. 35 ട്രെയിനുകൾ അടങ്ങുന്നതാണ് ഹറമൈൻ റെയിൽവേയുടെ ഈ വർഷത്തെ ഫ്ലീറ്റ്. 

ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ട്രെയിനുകളിൽ ഒന്നാണ് തീർഥാടകർക്കായി ഒരുക്കിയിരിക്കുന്നത്. മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ ഈ ട്രെയിൻ സഞ്ചരിക്കും. ഹജ്ജ് സീസണായതിനാൽ റെയിൽവേ സ്റ്റേഷനുകളിൽ ഇപ്പോൾ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് നിയന്ത്രിക്കാൻ പ്രതിദിനം140ലധികം സർവിസുകൾ നടത്തുമെന്ന് സഊദി അറേബ്യ റെയിൽവേ വക്താവ് ഖാലിദ് അൽ ഫർഹാൻ അറിയിച്ചു. ഇതുപ്രകാരം ഓരോ 25 മുതൽ 30 മിനിറ്റിലും ട്രെയിനുകൾ എത്തുന്ന തരത്തിലാണ് ഷെഡ്യൂളുകൾ ക്രമീകരിച്ചിരിക്കുന്നത്. തീർഥാടകരുടെ എണ്ണത്തിലുണ്ടായ വർധനവ് കണക്കിലെടുത്ത് സുരക്ഷിത യാത്ര ഉറപ്പാക്കാൻ അതോറിറ്റി വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയത്. 

The Haramain High-Speed Railway prepares for the 1447 AH Hajj season with over 5,300 trips and 2.21 million seats to facilitate pilgrim movement between Makkah and Madinah at speeds of 300 km/h.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഈ പരിപാടി നിര്‍ത്തണം, തുടര്‍ന്നാല്‍ ഞങ്ങള്‍ പിടിക്കും'; ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി

Kerala
  •  3 days ago
No Image

കരിപ്പൂരിൽ ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ മിശ്രിതം പിടികൂടി

Kerala
  •  3 days ago
No Image

ഒറ്റ മത്സരത്തില്‍ 1000,100 തികച്ച് ഫുട്ബോൾ ചരിത്രത്തിൽ 'സാമുറായ് ബ്ലൂ' വിസ്മയം

Football
  •  3 days ago
No Image

വെറും 11 പന്തിൽ ഇതിഹാസ ചരിത്രം; വൈഭവ് ഇനി ലോകത്തിൽ ഒന്നാമൻ!

Cricket
  •  3 days ago
No Image

വോട്ടര്‍ ഐടി തട്ടിപ്പ് കേസ്; പ്രകാശ് രാജിനെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

National
  •  3 days ago
No Image

പയ്യാമ്പലത്ത് കടലില്‍ തിരയില്‍പ്പെട്ട്  കാണാതായ ബംഗളൂരു സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  3 days ago
No Image

നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു; ഇരുപതോളം പേർക്ക് പരുക്ക്

Kerala
  •  3 days ago
No Image

ഹൈവേ പട്രോളിങിനിടെ കാറിടിച്ച് പരുക്കേറ്റ പൊലിസുകാരുടെ കാലുകള്‍ മുറിച്ചുനീക്കിയ സംഭവം; ചികിത്സാചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കും

Kerala
  •  3 days ago
No Image

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു; രോഹിത്, കോഹ്ലി, ബുംറ ടീമില്‍, ജയ്സ്വാൾ പുറത്ത്

Cricket
  •  3 days ago
No Image

22 ലക്ഷം വിദ്യാര്‍ഥികള്‍ 5,440 സെന്ററുകള്‍, ഒരു ലക്ഷം കാമറ ..കനത്ത സുരക്ഷയില്‍ നീറ്റ് പുനഃപരീക്ഷ 

National
  •  3 days ago