കുടിച്ച് തീര്‍ത്തത് ഒന്നര കോടി രൂപയുടെ മദ്യം
വടക്കാഞ്ചേരി: ഓണക്കാലം വീര്യമുള്ള വെള്ളം അകത്താക്കുന്നവര്‍ മദ്യസാഗരത്തിലാറാടിയപ്പോള്‍ വടക്കാഞ്ചേരിയും ഓണം കുടിച്ചാഘോഷിച്ചു. ഒട്ടുപാറയിലെ കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പനശാലയില്‍ മാത്രം തൃക്കേട്ട ദിനമായ പത്ത് മുതല്‍ തിരുവോണ ദിനമായ 14 വരെ വറ്റഴിഞ്ഞത് ഒന്നര കോടി രൂപയുടെ മദ്യമാണ്. ബാറുകളില്‍ വിറ്റഴിഞ്ഞ ബിയറിന്റേയും, വൈനിന്റേയും ഷാപ്പുകളില്‍ വിറ്റ് തീര്‍ത്ത കള്ളിന്റേയും കണക്കെടുത്താല്‍ പിന്നേയും വല്ലാതെ ഞെട്ടും.
സെപ്റ്റംബര്‍ പത്ത് 22,85,965 രൂപയുടേയും പതിനൊന്നിന് 26,71,900 രൂപയുടേയും കച്ചവടം നടന്നു. പൂരാടദിനത്തില്‍ അത് 30,61,110 രൂപയായി ഉയര്‍ന്നപ്പോള്‍ ഉത്രാട ദിനത്തില്‍ 34,19,455 രൂപയുടേയും തിരുവോണദിനത്തില്‍ 21,84,195 രൂപയുടേയും കച്ചവടമാണ് നടന്നത്. ഏറേയും വിറ്റഴിഞ്ഞത് ജനപ്രിയ ബ്രാന്റുകളായിരുന്നു. ഹണീബിയും എം.സി.ബിയുമൊക്കെ ധാരാളം സ്‌റ്റോക്ക് ചെയ്തായിരുന്നു ഓണവിപണിയെ വരവേല്‍ക്കാന്‍ കണ്‍സ്യൂമര്‍ ഫെഡ് ഒരുങ്ങിയത്. ആ തന്ത്രം വിജയം കാണുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."