HOME
DETAILS

വേനല്‍ച്ചൂടില്‍ തളരാതിരിക്കാനും ശരീരത്തെ തണുപ്പിക്കാനും ഈ അഞ്ച് പാനീയങ്ങള്‍ ശീലമാക്കാം

  
May 11, 2026 | 6:08 AM

best summer drinks to stay hydrated and beat the heat naturally

 

ചൂട് കഠിനമായി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നമ്മുടെ ആരോഗ്യകാര്യത്തിലും പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നത് തടയാനും ഉന്മേഷം നിലനിര്‍ത്താനും ധാരാളം വെള്ളം കുടിക്കേണ്ടതും അത്യാവശ്യമാണ്. എന്നാല്‍ പച്ചവെള്ളം കുടിക്കുന്നതിനു പുറമെ വേനല്‍ക്കാലത്ത് കഴിക്കേണ്ട ചില മികച്ച ആരോഗ്യപാനീയങ്ങള്‍ ഏതൊക്കെയാണെന്നു നോക്കാം.

 

ela.jpg

ഇളനീര്‍ 

വീടുകളിലും കടകളിലുമൊക്കെ നമുക്ക് സുലഭമായി തന്നെ കിട്ടുന്ന ഒന്നാണ് ഇളനീര്‍. പ്രകൃതിദത്തമായ ഇലക്ട്രോലൈറ്റുകളുടെ കലവറയുമാണ് ഇളനീര്‍. ശരീരത്തിന് പെട്ടെന്ന് ഊര്‍ജ്ജം നല്‍കാനും ചൂട് കുറയ്ക്കാനും ഇളനീര്‍ സഹായിക്കുന്നു. പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിലെ ലവണാംശം നിലനിര്‍ത്താന്‍ ഇളനീര്‍ ഉത്തമമാണ്.

 

 

mor.jpg

സംഭാരം അഥവാ മോരുംവെള്ളം 

വീടുകളിലൊക്കെ വേനല്‍കാലമായാല്‍  തന്നെ അമ്മമാര്‍ ഉണ്ടാക്കി വന്ന ഒന്നാണ് മോരും വെള്ളം. കുട്ടികള്‍ കളിച്ചു ദാഹിച്ചു വരുമ്പോള്‍ ഇവയാണ് കുടിക്കുക. അതായത്, മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട വേനല്‍ക്കാല പാനീയം തന്നെയാണ് സംഭാരം.

ദഹനപ്രക്രിയ സുഗമമാക്കാനും വയറിനുണ്ടാകുന്ന അസ്വസ്ഥതകള്‍ കുറയ്ക്കാനും ഇതിലെ പ്രോബയോട്ടിക് ഗുണങ്ങള്‍ സഹായിക്കും. ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ക്കുന്നത് ഇതിന്റെ ഗുണം ഇരട്ടി വര്‍ധിപ്പിക്കും.

 

avani.jpg

നാരങ്ങാവെള്ളം

നാരങ്ങ ഇല്ലാത്ത വീടുകള്‍ തന്നെ  കുറവായിരിക്കും. പ്രത്യേകിച്ചു വേനല്‍ കാലത്ത്. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയ നാരങ്ങാവെള്ളം പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്. പഞ്ചസാരയ്ക്ക് പകരം തേനോ ഉപ്പോ ചേര്‍ത്ത് കുടിക്കുന്നത് ശരീരത്തിലെ ഷുഗര്‍ ലെവല്‍ ബാലന്‍സ് ചെയ്യാനും സഹായിക്കും.

തണ്ണിമത്തന്‍ ജ്യൂസ്

90 ശതമാനത്തിലധികം ജലാംശമുള്ള പഴമാണ് തണ്ണിമത്തന്‍. വേനല്‍ക്കാലത്ത് തണ്ണിമത്തന്‍ ജ്യൂസായി കഴിക്കുന്നത് ശരീരത്തിലെ ചൂട് പെട്ടെന്ന് കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. ഇതിലെ ലൈക്കോപീന്‍ ചര്‍മ്മത്തിന്റെ സംരക്ഷണത്തിനും വളരെ നല്ലതാണ്.

ജീരകവെള്ളവും നന്നാറി സര്‍ബത്ത്

രക്തം ശുദ്ധീകരിക്കാനും ദഹനം മെച്ചപ്പെടുത്താനും ജീരകവെള്ളം ഉത്തമമാണ്. അതുപോലെ തന്നെ നന്നാറി   ചേര്‍ത്തുണ്ടാക്കുന്ന സര്‍ബത്തുകള്‍ വേനല്‍ക്കാലത്ത് ശരീരത്തിന് വലിയ ആശ്വാസം നല്‍കും.

ശ്രദ്ധിക്കുക, അമിതമായി തണുപ്പിച്ച വെള്ളവും സോഫ്റ്റ് ഡ്രിങ്കുകളും ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. പുറത്തുപോകുമ്പോള്‍ എപ്പോഴും ഒരു കുപ്പി വെള്ളം കൈയില്‍ കരുതുക.

 

As temperatures soar, staying hydrated is crucial; here are five natural drinks like tender coconut and buttermilk to keep your body cool this summer.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാർ നീക്കം ഏകപക്ഷീയം; പൊതുഗതാഗത സംവിധാനം തകരും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര, പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ

Kerala
  •  an hour ago
No Image

'പട നയിച്ചവൻ നാട് നയിക്കട്ടെ'; ഹൈക്കമാൻഡ് നിർദേശം തള്ളി പുനലൂരിൽ വിഡി സതീശൻ അനുകൂല ഫ്ലക്സ്

Kerala
  •  2 hours ago
No Image

'മയ്യിത്തുകള്‍ക്ക് പോലും സമാധാനം നല്‍കാത്ത സയണിസ്റ്റ് ഭീകരര്‍' ഇസ്‌റാഈല്‍ കുടിയേറ്റക്കാര്‍ ഫലസ്തീനികളുടെ ഖബറുകള്‍ കുഴിക്കുന്നു

International
  •  2 hours ago
No Image

'ഭരണപരാജയം മറയ്ക്കാൻ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു'; മോദിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

National
  •  2 hours ago
No Image

പ്രതിശ്രുത വരന്‍ വാഹനാപകടത്തില്‍ മരിച്ചു; മനംനൊന്ത് യുവതി ജീവനൊടുക്കി; മൃതദേഹം തൊട്ടടുത്ത് സംസ്‌കരിക്കണമെന്ന് കുറിപ്പ്

Kerala
  •  3 hours ago
No Image

കേരളത്തിന്റെ അമരത്തേക്ക് കെ.സി? മുഖ്യമന്ത്രി പ്രഖ്യാപനം അന്തിമഘട്ടത്തിലേക്ക്; നടപടികൾ വേ​ഗത്തിലാക്കി ഹൈക്കമാൻഡ്

Kerala
  •  3 hours ago
No Image

നിര്‍ദ്ദേശങ്ങളല്ല, ഭരണപരാജയത്തിന്റെ തെളിവ്; മോദിയുടെ ആഹ്വാനങ്ങള്‍ക്കെതിരെ രാഹുല്‍ഗാന്ധി

National
  •  3 hours ago
No Image

ഹന്റാ വൈറസ്: ക്രൂയിസ് കപ്പലിലെ രണ്ട് ഇന്ത്യക്കാര്‍ സുരക്ഷിതര്‍, രോഗലക്ഷണങ്ങളില്ല

International
  •  3 hours ago
No Image

കേരളത്തിൽ വി.ഡി. സതീശൻ തരംഗം; എംഎൽഎമാരുടെ പിന്തുണയല്ല, ജനപിന്തുണ നോക്കണമെന്ന് ഹൈക്കമാൻഡിന്  പ്രത്യേക ഏജൻസി റിപ്പോർട്ട്

Kerala
  •  3 hours ago
No Image

കെപിസിസി അധ്യക്ഷസ്ഥാനത്തിനായി വടംവലി: കൊടിക്കുന്നിൽ സുരേഷ് മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി

National
  •  4 hours ago