HOME
DETAILS

സമാധാന പ്രതീക്ഷകള്‍ക്ക് തിരിച്ചടി; ഇറാന്റെ പദ്ധതി അംഗീകരിക്കാനാവില്ലെന്ന് ട്രംപ്, വീണ്ടും യുദ്ധം? 

  
Web Desk
May 11, 2026 | 3:40 AM

trump rejects iran peace proposal amid rising middle east tensions

വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ സമാധാന പ്രതീക്ഷകള്‍ക്ക് മങ്ങല്‍. യു.എസ് മുന്നോട്ടുവെച്ച സമാധാന ചര്‍ച്ചകള്‍ക്കുള്ള നിര്‍ദേശത്തിന് ഇറാന്‍ നല്‍കിയ മറുപടി അംഗീകരിക്കാനാവില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരിക്കുകയാണ്. ഇതോടെ പത്ത് ആഴ്ചയായി തുടരുന്ന സംഘര്‍ഷത്തിന് അന്ത്യമുണ്ടാകുമെന്ന പ്രതീക്ഷകള്‍ ഇല്ലാതായതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. 

'എനിക്ക് ഇത് ഒട്ടും ഇഷ്ടപ്പെട്ടില്ല, ഇത് അംഗീകരിക്കാനാവില്ല,' എന്നാണ് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്.

ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവെച്ച നിര്‍ദേശത്തിന് മറുപടിയായി തങ്ങളുടെ ലെബനാന്‍ ഉള്‍പെടെ സൗഹൃദ രാജ്യങ്ങളുമായുള്ള  യുദ്ധം അവസാനിപ്പിക്കുന്നതിനും കടലിടുക്കിലെ കപ്പല്‍ ഗതാഗത സുരക്ഷക്കും മുന്‍ഗണന നല്‍കുന്ന നിര്‍ദേശങ്ങളാണ് ഇറാന്‍ സമര്‍പ്പിച്ചത്. എന്നാല്‍ ഇറാന്റെ മറുപടി പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ട്രംപ് അത് തള്ളിക്കളയുകയായിരുന്നു.

ഇറാന്റെ മറുപടി
 ഇടനിലക്കാരായ പാകിസ്ഥാന്‍ വഴിയാണ് ഇറാന്‍ അമേരിക്കക്ക് നിര്‍ദേശങ്ങള്‍ അയച്ചത്. ഗള്‍ഫിലും ഹോര്‍മുസ് കടലിടുക്കിലെയും കടല്‍മേഖലാ സുരക്ഷ തങ്ങള്‍ക്ക് പ്രധാനമെന്നും അതുപ്രകാരമേ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയൂവെന്നും ഇറാന്‍ വ്യക്തമാക്കി. ലബനാനിലെ യുദ്ധം അവസാനിപ്പിക്കാതെ ഇറാന്‍ യുദ്ധം അവസാനിപ്പിക്കില്ലെന്നും പറഞ്ഞു. ഇറാന്റെ നേരത്തെയുള്ള നിലപാടുകള്‍ ആവര്‍ത്തിക്കുകയാണ് ഇപ്പോഴും ചെയ്തത്. ശത്രുവിന് മുന്നില്‍ തലകുനിക്കില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ഇന്നലെ ആവര്‍ത്തിച്ചു. ചര്‍ച്ചകളും അനുരഞ്ജനവും കീഴടങ്ങലോ അടിയറവയ്ക്കലോ അല്ലെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു. ദേശീയ താല്‍പര്യവും സുരക്ഷയും ഇറാനികളുടെ അവകാശങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന ഒത്തുതീര്‍പ്പുകളേ അംഗീകരിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

ആണവ പ്രശ്‌നങ്ങളും ഉപരോധങ്ങളും സംബന്ധിച്ച ചര്‍ച്ചകള്‍ പിന്നീട് നടത്താമെന്നതാണ് ഇറാന്റെ നിലപാട്. എന്നാല്‍, ഇറാന്റെ ആണവ പദ്ധതികള്‍ പൂര്‍ണമായും മരവിപ്പിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് യു.എസ്. ആണവ സമ്പുഷ്ടീകരണം 12 വര്‍ഷത്തേക്ക് നിര്‍ത്തിവെക്കണമെന്നാണ് ട്രംപ് ആവശ്യപ്പെടുന്നത്.

പരമോന്നത നേതാവ് ആയത്തുല്ല മുജ്തബ ഖാംനഇയുമായി കഴിഞ്ഞദിവസം പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ രണ്ടര മണിക്കൂറോളം ചര്‍ച്ച ചെയ്ത ശേഷമാണ് ഇറാന്‍ മറുപടി തയാറാക്കിയത്. കഴിഞ്ഞ ദിവസം ഇറാന്‍ സൈനിക കമാന്‍ഡറും പരമോന്നത നേതാവുമായി കൂടിക്കാഴ്ച നടത്തി.

ഹോര്‍മുസ് ചര്‍ച്ചയ്ക്ക് മുന്‍പ് അമേരിക്ക പൂര്‍ണ ഗ്യാരണ്ടി നല്‍കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടു. ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കിടെ രണ്ടുതവണ യു.എസ് ആക്രമിച്ചിട്ടുണ്ടെന്നും വിശ്വാസം കാത്തുസൂക്ഷിക്കണമെന്നും അമേരിക്കയോട് ഇറാന്‍ ആവശ്യപ്പെട്ടു.

അതിനിടെ, ഖത്തറിനുനേരെയും യു.എ.ഇക്ക് നേരെയും ഇറാന്‍ ഇന്നലെയും ആക്രമണം നടത്തി. ഈ ആഴ്ച ചൈന സന്ദര്‍ശിക്കാനിരിക്കുകയാണ് ട്രംപ്.  യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപിന് മേല്‍ വലിയ ആഗോള സമ്മര്‍ദമുണ്ട്. യുദ്ധം സൃഷ്ടിച്ച ആഗോള ഊര്‍ജ്ജ പ്രതിസന്ധിയും സാമ്പത്തിക ഭീഷണിയും യു.എസിലെ വോട്ടര്‍മാര്‍ക്കിടയിലും അതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്. 

donald trump rejected iran’s response to a us-backed peace proposal, raising fears that tensions in the middle east could continue. the disagreement over nuclear demands, regional security, and the lebanon conflict has weakened hopes for a ceasefire and increased concerns about global energy markets.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌പൈഡർമാൻ അവതരിച്ചു! സ്‌പെയിനിനെ വിറപ്പിച്ച വോസിൻഹ എന്ന 40കാരൻ !

Football
  •  14 days ago
No Image

വെറുതെയല്ല കേപ് വെർദെ, സ്പാനിഷ് പടയെ പിടിച്ചുകെട്ടി; ലോകകപ്പിൽ അദ്ഭുത സമനില !

Football
  •  14 days ago
No Image

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളിലെ ക്രമക്കേട്; അന്വേഷണത്തില്‍ അലംഭാവമില്ലെന്ന് രാമക്ഷേത്ര നിര്‍മാണ സമിതി ചെയര്‍മാന്‍ 

National
  •  14 days ago
No Image

കുവൈത്തിൽ മുഹറം മാസപ്പിറവി സ്ഥിരീകരിച്ചു; നാളെ ഹിജ്റി പുതുവർഷം, ഒരു ദിവസത്തെ അവധി 

Kuwait
  •  14 days ago
No Image

ആര്‍എസ്എസിന് രജിസ്‌ട്രേഷന്‍ ആവശ്യമില്ല; സംഘടന പ്രവര്‍ത്തിക്കുന്നത് രഹസ്യമായല്ലെന്നും മോഹന്‍ ഭാഗവത്

National
  •  14 days ago
No Image

സമാധാന കരാർ: യു.എസും ഇറാനും ഡിജിറ്റലായി ഒപ്പുവെച്ചു, ഔദ്യോഗിക ഒപ്പുവെക്കൽ വെള്ളിയാഴ്ച

International
  •  14 days ago
No Image

യുഎഇയിൽ നാളെ ഹിജ്റ പുതുവർഷം; ഔദ്യോഗിക പ്രഖ്യാപനവുമായി ഫത്‌വ കൗൺസിൽ

uae
  •  14 days ago
No Image

വയനാട്ടില്‍ 85കാരി കൊല്ലപ്പെട്ട സംഭവം; 17 വയസുകാരന്‍ പിടിയില്‍ 

Kerala
  •  14 days ago
No Image

നെഞ്ചിൽ തുണീഷ്യ, നെറ്റിയിൽ സ്വീഡൻ! ഗോൾ നേടിയിട്ടും ഗാലറിയോട് കൈകൂപ്പി മാപ്പുചോദിച്ച് യാസിൻ അയാരി

Football
  •  14 days ago
No Image

കോഴിക്കോട് ഇതരസംസ്ഥാന തൊഴിലാളിക്ക് മലമ്പനി സ്ഥിരീകരിച്ചു

Kerala
  •  14 days ago