HOME
DETAILS

വെർച്വൽ ലാബുകൾ അടക്കം സജ്ജം; ഒരേ സമയം ഓൺലൈൻ ഓഫ്‌ലൈൻ ക്ലാസുകൾ; യു.എ.ഇ സർവകലാശാലകൾ ഹൈബ്രിഡ് പഠന സംവിധാനം ശക്തമാക്കുന്നു

  
May 11, 2026 | 3:46 AM

UAE universities offer both on-campus and online options

ദുബൈ: ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന സാവിശേഷ സാഹചര്യത്തിൽ വിദ്യാഭ്യാസം തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകുന്നതിനായി യു.എ.ഇയിലെ സർവകലാശാലകൾ ഹൈബ്രിഡ് പഠന സംവിധാനങ്ങൾ ശക്തമാക്കുന്നു. ക്യാമ്പസുകളിലെ നേരിട്ടുള്ള ക്ലാസുകൾക്കൊപ്പം ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും സമന്വയിപ്പിച്ചാണ് പുതിയ സംവിധാനം ഒരുക്കുന്നത്.

കോവിഡ് മഹാമാരി, യു.എസ്-ഇസ്‌റാഈല്‍-ഇറാൻ സംഘർഷം തുടങ്ങിയ സമീപകാല സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള പഠന മാതൃകകൾക്ക് സർവകലാശാലകൾ കൂടുതൽ മുൻഗണന നൽകുന്നത്. ക്യാമ്പസിലെത്തി പഠിക്കാൻ സാധിക്കാത്ത, വിദേശത്തുള്ള വിദ്യാർത്ഥികൾക്കും പഠനം മുടങ്ങാതിരിക്കാൻ ഇത് സഹായകമാകുമെന്ന് വിദ്യാഭ്യാസ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വിദ്യാർത്ഥികൾക്ക് ക്യാമ്പസിൽ നേരിട്ടെത്തിയുള്ള പഠനത്തിനാണ് സർവകലാശാലകൾ മുൻഗണന നൽകുന്നതെങ്കിലും, സാഹചര്യങ്ങൾക്കനുസരിച്ച് ഓൺലൈൻ പഠന സൗകര്യങ്ങളും വിപുലപ്പെടുത്തുന്നുണ്ട്.

മികച്ച ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളുടെ പിൻബലത്തോടെ യു.എ.ഇയിലെ ഉന്നത വിദ്യാഭ്യാസ മേഖല മികച്ച പ്രതിരോധശേഷിയാണ് പ്രകടിപ്പിക്കുന്നതെന്ന് സിംബയോസിസ് ദുബൈ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അനിത പതങ്കർ പറഞ്ഞു. ദുബൈയിലേക്ക് മടങ്ങിയെത്താൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് ഓൺലൈനായി ക്ലാസുകളിൽ പങ്കെടുക്കാൻ ഹൈബ്രിഡ് സൗകര്യം നൽകും. സയൻസ്, എഞ്ചിനീയറിംഗ് വിഷയങ്ങളിൽ പ്രായോഗിക പരിശീലനത്തിന് വെർച്വൽ ലാബുകളും സിമുലേഷനുകളും റെക്കോർഡ് ചെയ്ത ക്ലാസുകളും ഉപയോഗിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പ്രത്യേകം കർമ്മസേനയെയും സജ്ജമാക്കിയിട്ടുണ്ട്.

നിലവിലെ പ്രാദേശിക സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും യു.എ.ഇ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും മറ്റ് അധികൃതരുടെയും നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കുന്നുണ്ടെന്നും അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് റാസൽഖൈമ പ്രസിഡന്റ് പ്രൊഫ. ബസ്സാം അലമെദ്ദീൻ വ്യക്തമാക്കി. നിലവിൽ സർവകലാശാലയുടെ പ്രവർത്തനങ്ങൾ സാധാരണ നിലയിലാണ്. വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കും വിദ്യാഭ്യാസത്തിനും മുൻഗണന നൽകിക്കൊണ്ട് ഏത് സാഹചര്യത്തിലും മികച്ച പഠനം ഉറപ്പാക്കാൻ ഓൺലൈൻ, ഹൈബ്രിഡ് സംവിധാനങ്ങൾ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.

മെയ് 11 മുതൽ ട്രൈമെസ്റ്റർ 2-ന്റെ ബാക്കി ഭാഗങ്ങൾ ഹൈബ്രിഡ് സംവിധാനത്തിലേക്ക് മാറ്റുന്നതായി കർട്ടിൻ യൂണിവേഴ്സിറ്റി ദുബൈ അറിയിച്ചു. യു.എ.ഇയിലുള്ള വിദ്യാർത്ഥികൾക്ക് ക്യാമ്പസിലെത്തിയും, രാജ്യത്തിന് പുറത്തുള്ളവർക്ക് ഓൺലൈനായും ക്ലാസുകളിൽ പങ്കെടുക്കാം. പരീക്ഷകളും മൂല്യനിർണ്ണയവും പരമാവധി ഓൺലൈനായി നടത്താനാണ് തീരുമാനമെന്നും സർവകലാശാല വ്യക്തമാക്കി.

 

English summary : Across the UAE, universities are strengthening hybrid learning systems that combine classroom teaching with digital platforms, as higher education institutions respond to evolving regional developments.

Even as universities across the country resume in-person learning, institutions are increasingly reinforcing blended and technology-enabled teaching models shaped by recent disruptions.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവകേരള യാത്രയിലെ മര്‍ദനക്കേസ്: എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെതിരേ നടപടി ഉടന്‍; റിപ്പോര്‍ട്ട് തിങ്കളാഴ്ച ആഭ്യന്തരവകുപ്പിന്

Kerala
  •  an hour ago
No Image

ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെങ്കില്‍ പങ്കുവെക്കലുകള്‍ അനിവാര്യം; പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ കടുപ്പിച്ച് സി.പി.ഐ

Kerala
  •  an hour ago
No Image

അര്‍ജൻ്റീനയുടെ ജയം ആഘോഷിക്കുന്നതിനിടെ പടക്കം പൊട്ടി യുവാവിന് ഗുരുതര പരുക്ക്; രണ്ട് വിരലുകള്‍ അറ്റു

Kerala
  •  2 hours ago
No Image

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യുട്യൂബര്‍ അറസ്റ്റില്‍ 

Kerala
  •  2 hours ago
No Image

മണിപ്പൂര്‍ അശാന്തം; വയലില്‍ ജോലി ചെയ്യുന്നതിനിടെ കര്‍ഷകനെ വെടിവെച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍ 

National
  •  2 hours ago
No Image

ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ: ഖത്തറിന്റെ നവയുഗ ശില്‍പി; ഇന്ത്യയുമായി അടുത്ത ബന്ധം, അല്‍ ജസീറയുടെ സ്ഥാപകന്‍; 2022 ലോകകപ്പിന് രാജ്യത്തെ ഒരുക്കി | Sheikh Hamad

qatar
  •  3 hours ago
No Image

കാണാതായ അവസാനത്തെയാളുടെ മൃതദേഹവും കണ്ടെത്തി; കള്ളാടി ദുരന്തത്തില്‍ മരണം എട്ടായി

Kerala
  •  3 hours ago
No Image

'ചില്ലറയില്ലെങ്കില്‍ ഇറങ്ങിക്കോ...'; ഗതാഗതമന്ത്രിയെ ബസില്‍ നിന്ന് ഇറക്കി വിട്ട് കണ്ടക്ടര്‍

National
  •  3 hours ago
No Image

ഹോം വര്‍ക്ക് ചെയ്തില്ലെന്ന കാരണത്താല്‍ വിദ്യാര്‍ഥിനിയുടെ കൈ അടിച്ച് പൊട്ടിച്ച സംഭവം; അധ്യാപകന് സസ്‌പെന്‍ഷന്‍ 

Kerala
  •  4 hours ago
No Image

യുഎഇയില്‍ ചൂട് 47 ഡിഗ്രിവരെ കൂടും; ആഴ്ച മുഴുവന്‍ ഹുമിഡിറ്റിയുള്ള രാത്രി; മൂടല്‍മഞ്ഞിനും സാധ്യത

Weather
  •  4 hours ago