HOME
DETAILS

ഷർട്ടിൽ ചിക്കൻ കറി വീണതിനെച്ചൊല്ലി തർക്കം; വിവാഹവിരുന്നിനിടെ കൂട്ടത്തല്ല്, യുവാവ് കൊല്ലപ്പെട്ടു

  
May 11, 2026 | 9:09 AM

youth killed in clash during wedding feast in uttar pradesh

ലഖ്നൗ: ഉത്തർപ്രദേശിൽ വിവാഹവിരുന്നിനിടെയുണ്ടായ കൂട്ടത്തല്ലിൽ യുവാവ് കൊല്ലപ്പെട്ടു. വരന്റെ സുഹൃത്തായ സുമിത് കുമാർ (26) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ഷാപൂർ പൊലിസ് സ്റ്റേഷൻ പരിധിയിലെ ബിച്ചിയയിൽ നടന്ന വിവാഹ ചടങ്ങിനിടെയായിരുന്നു സംഭവം.

ശുചീകരണ തൊഴിലാളിയായ സമീർ കുമാറിന്റെ വിവാഹഘോഷമാണ് കലാപഭൂമിയായി മാറിയത്. വിവാഹത്തിൽ അതിഥികൾ നൃത്തം ചെയ്യുന്നതിനിടെയാണ് തർക്കങ്ങൾ ആരംഭിച്ചത്. ഇത് പിന്നീട് ഭക്ഷണശാലയിലേക്ക് നീണ്ടു. ഭക്ഷണശാലയിൽ ചിക്കൻ വിളമ്പുന്നതിനിടെ ഉന്തും തള്ളുമുണ്ടാവുകയും ഒരാളുടെ വസ്ത്രത്തിലേക്ക് ചിക്കൻ കറി തെറിക്കുകയും ചെയ്തു. ഇത് വീണ്ടും വാക്കേറ്റത്തിന് കാരണമായി. ഇത് പിന്നീട് വലിയ സംഘർഷത്തിലേക്ക് മാറുകയായിരുന്നുവെന്ന് എസ്.പി നിമിഷ് ദശരഥ് പാട്ടീൽ വ്യക്തമാക്കി.

തുടർന്ന്, വരന്റെ വീട്ടുകാരും നാട്ടുകാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. വടികളും ബെൽറ്റുകളും ഇഷ്ടികകളും ഉപയോഗിച്ചായിരുന്നു ആക്രമണം. സംഘർഷത്തിൽ ഗുരുതരമായി പരുക്കേറ്റ സുമിത് കുമാറിനെ ശനിയാഴ്ച ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, സംഭവത്തിൽ പരുക്കേറ്റ മറ്റ് ആറ് പേർ പരുക്കുകളോടെ ബി.ആർ.ഡി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. 

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെങ്കിലും പൊലിസ് ഇതിന്റെ ആധികാരികത പരിശോധിച്ചു വരികയാണ്. കേസിൽ ഏഴ് പേരെ പൊലിസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. 

A 26-year-old man was killed following a violent clash during a wedding feast in Uttar Pradesh. The deceased, identified as Sumit Kumar, was reportedly a friend of the groom. The incident took place on Friday night during a wedding ceremony in Bichhiya under the Shahpur police station limits.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസം; മത്സ്യത്തൊഴിലാളികൾക്കും, തീരദേശവാസികൾക്കും ജാ​ഗ്രത നിർദേശം 

Kerala
  •  2 hours ago
No Image

പൊന്ന് വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സന്തോഷവാർത്ത; ദുബൈയിലെ സ്വർണ്ണ വില കുത്തനെ കുറഞ്ഞു

uae
  •  2 hours ago
No Image

എസ്.ഐ.ആര്‍ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചെന്ന വാദം; പുതിയ ഹരജി നല്‍കാന്‍ തൃണമൂലിന് അനുമതി നല്‍കി സുപ്രീം കോടതി  

National
  •  2 hours ago
No Image

മുഖ്യമന്ത്രി ചർച്ചകൾക്കിടെ കെ. സുധാകരന്റെ വസതിയിൽ ഡിസിസി നേതാക്കളുടെ സന്ദർശനം; സാധാരണ സന്ദർശനമെന്ന് വിശദീകരണം

Kerala
  •  2 hours ago
No Image

യുഎഇയിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നെന്ന് വ്യാജവാർത്ത; വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം

uae
  •  2 hours ago
No Image

ദുബൈയിൽ സൈക്കിൾ അപകടത്തിൽപ്പെട്ട് പെൺകുട്ടിക്ക് ഗുരുതര പരുക്ക്; ജാഗ്രതാനിർദ്ദേശവുമായി പൊലിസ്

uae
  •  2 hours ago
No Image

മുഖ്യമന്ത്രി ആര്? പ്രഖ്യാപനം 48 മണിക്കൂറിനകം ഉണ്ടാകുമെന്ന് കെ. മുരളീധരൻ

Kerala
  •  3 hours ago
No Image

സൂപ്പർമാർക്കറ്റിലെ വില കണ്ട് കണ്ണ് തള്ളണ്ട; ലാഭം എവിടെയാണെന്ന് ഇനി എഐ പറഞ്ഞുതരും

uae
  •  3 hours ago
No Image

സൗഹൃദ സന്ദർശനം? മുൻമുഖ്യമന്ത്രി എംകെ സ്റ്റാലിനെ സന്ദർശിച്ച് വിജയ്; ആലിംഗനം ചെയ്തും ഷാൾ അണിയിച്ചും സ്വീകരണം

National
  •  3 hours ago
No Image

ആലുവയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് 31 പേര്‍ക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം

Kerala
  •  4 hours ago