HOME
DETAILS

കെ കരുണാകരനും സോണിയാ ഗാന്ധിയും തമ്മില്‍ തെറ്റിയത് പത്മജ വേണുഗോപാലിന്റെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി; വെളിപ്പെടുത്തലുമായി കെ.വി തോമസിന്റെ പുസ്തകം

  
Web Desk
May 11, 2026 | 9:13 AM

kv-thomas-book-revelation-k-karunakaran-sonia-gandhi-rift-padmaja

കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയും മുന്‍ മുഖ്യമന്ത്രി കെ. കരുണാകരനും തമ്മിലുള്ള അകല്‍ച്ചയുടെ കാരണം വെളിപ്പെടുത്തി മുതിര്‍ന്ന നേതാവ് കെ വി തോമസിന്റെ പുസ്തകം.തന്റെ 'കുമ്പളങ്ങിയില്‍ നിന്ന് ചെങ്കോട്ടയിലേക്ക്' എന്ന പുസ്തകത്തിലൂടെയാണ് വെളിപ്പെടുത്തല്‍. 

 2001 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്മജ വേണുഗോപാലിന് സീറ്റ് നല്‍കാന്‍ സോണിയ ഗാന്ധി താല്‍പര്യമെടുക്കാതിരുന്നതാണ് ഈ ഭിന്നതയ്ക്ക് പ്രധാന കാരണമെന്നാണ് തോമസിന്റെ വെളിപ്പെടുത്തല്‍.  മകള്‍ക്ക് സീറ്റ് നിഷേധിക്കപ്പെട്ടതില്‍ കരുണാകരനുണ്ടായ കടുത്ത അമര്‍ഷമാണ് പിന്നീട് ഹൈക്കമാന്‍ഡുമായുള്ള പരസ്യമായ അകല്‍ച്ചയിലേക്ക് നയിച്ചതെന്നും ചര്‍ച്ചകളില്‍ നിന്ന് കരുണാകരന്‍ ഇറങ്ങിപ്പോയതെന്നും അദ്ദേഹം പുസ്തകത്തില്‍ പറയുന്നു. 

'സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പത്മജയുടെ പേര് ഇല്ലാത്തതുകൊണ്ടു തന്നെ പല പ്രാവശ്യം ചര്‍ച്ചയില്‍ നിന്ന് ലീഡര്‍ ഇറങ്ങിപ്പോയി. ചര്‍ച്ച വഴിമുട്ടിയപ്പോള്‍ കേരളത്തിന്റെ ചുമതലയുള്ള കേന്ദ്ര നേതാക്കളായിരുന്ന ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍ തുടങ്ങിയവര്‍ എന്നോട് പ്രശ്‌നപരിഹാരത്തിന് മുന്‍കൈയെടുക്കണമെന്ന് നിര്‍ദ്ദേശിച്ചു. പത്മജയുടെ കാര്യം ഞാന്‍ സോണിയാജിയോട് സംസാരിച്ചപ്പോള്‍, അവര്‍ എന്നോട് കയര്‍ത്തു. തോമസിന്റെ സാന്നിധ്യത്തില്‍ പത്മജയുടെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് ഞാന്‍ ചോദിച്ചപ്പോള്‍ അവര്‍ കുടുംബിനിയാണെന്നല്ലേ അന്ന് കരുണാകരന്‍ പറഞ്ഞത്. പിന്നെന്തിനാണ് ഇപ്പോള്‍ പുറംവാതിലിലൂടെ നീക്കം നടത്തുന്നത്. ഇക്കാര്യത്തിലാണ് ലീഡറും സോണിയാ ഗാന്ധിയും തമ്മില്‍ വലുതായി അകലുന്നത്', - പുസ്തകത്തില്‍ പറയുന്നു. 

1995 ല്‍ കരുണാകരന് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടാന്‍ കാരണം പി.വി നരസിംഹറാവുവിന്റെ അതൃപ്തിയാണെന്നും പുസ്തകത്തിലുണ്ട്. 

 

In a significant political revelation, senior leader K.V. Thomas claims in his latest book that the fallout between Congress veteran K. Karunakaran and Sonia Gandhi was triggered by the candidacy of Padmaja Venugopal.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനയാത്ര തടസ്സപ്പെട്ടാൽ എവിടെ പരാതി നൽകണം? എമിറേറ്റ്സ്, ഇത്തിഹാദ് യാത്രക്കാർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

uae
  •  4 hours ago
No Image

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്; എണ്ണക്കമ്പനികളും കേന്ദ്ര സർക്കാരും തമ്മിൽ ചർച്ച 

National
  •  4 hours ago
No Image

സിബിഎസ്ഇ പ്ലസ് ടു ഫലം ഉടനെയെത്തും; എങ്ങനെ പരിശോധിക്കാം; വെബ്‌സൈറ്റുകള്‍ അറിഞ്ഞിരിക്കാം 

Domestic-Education
  •  5 hours ago
No Image

ഈദ് ഷോപ്പിംഗ് ചതിക്കുഴിയാകരുത്! വമ്പൻ ഓഫറുകളുമായി തട്ടിപ്പ് സംഘങ്ങൾ; ജാഗ്രതാ നിർദ്ദേശവുമായി ദുബൈ പൊലിസ്

uae
  •  5 hours ago
No Image

 ലൈഫ് മിഷൻ പദ്ധതിക്ക് പണം അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ പിടിയിൽ 

Kerala
  •  5 hours ago
No Image

അസമില്‍ എന്‍ഡിഎ സര്‍ക്കാര്‍ നാളെ അധികാരമേല്‍ക്കും; മുഖ്യമന്ത്രിയായി വീണ്ടും ഹിമന്ത ബിശ്വ ശര്‍മ്മ 

National
  •  5 hours ago
No Image

കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസം; മത്സ്യത്തൊഴിലാളികൾക്കും, തീരദേശവാസികൾക്കും ജാ​ഗ്രത നിർദേശം 

Kerala
  •  6 hours ago
No Image

പൊന്ന് വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സന്തോഷവാർത്ത; ദുബൈയിലെ സ്വർണ്ണ വില കുത്തനെ കുറഞ്ഞു

uae
  •  6 hours ago
No Image

എസ്.ഐ.ആര്‍ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചെന്ന വാദം; പുതിയ ഹരജി നല്‍കാന്‍ തൃണമൂലിന് അനുമതി നല്‍കി സുപ്രീം കോടതി  

National
  •  6 hours ago
No Image

മുഖ്യമന്ത്രി ചർച്ചകൾക്കിടെ കെ. സുധാകരന്റെ വസതിയിൽ ഡിസിസി നേതാക്കളുടെ സന്ദർശനം; സാധാരണ സന്ദർശനമെന്ന് വിശദീകരണം

Kerala
  •  6 hours ago