ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ് ജനറൽ കമാൻഡ് സന്ദർശിച്ച് കിരീടാവകാശി
മനാമ: ദേശീയ ഐക്യവും ഉത്തരവാദിത്തബോധവുമാണ് രാജ്യത്തിന്റെ സുരക്ഷയ്ക്കും പുരോഗതിക്കും ആധാരമെന്ന് ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ. ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ് ജനറൽ കമാൻഡ് സന്ദർശിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജാവിന്റെ കാഴ്ചപ്പാടുകൾക്കനുസരിച്ചുള്ള ഇത്തരം ശ്രമങ്ങൾ, പ്രാദേശിക വെല്ലുവിളികൾക്കിടയിലും രാജ്യത്തിന്റെ വളർച്ച ഉറപ്പാക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ പുരോഗതിക്കും പ്രാദേശിക സുസ്ഥിരതയ്ക്കും സൈന്യത്തിന്റെ ബലം വർധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും. ഇതിനായിയുള്ള പ്രവർത്തനം തുടരുമെന്നും. രാജ്യ സുരക്ഷയിൽ ബി.ഡി.എഫ് ഉദ്യോഗസ്ഥർ വഹിക്കുന്ന പങ്കിനെയും അദ്ദേഹം അഭിനന്ദിച്ചു. സൈനികരുടെ അർപ്പണബോധവും ത്യാഗവും രാജ്യത്തിന് അഭിമാനമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, സേനയെ ശക്തിപ്പെടുത്തുന്നതിൽ ബി.ഡി.എഫ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫ നടത്തുന്ന പ്രവർത്തനങ്ങളെ പ്രശംസിച്ചു.
സന്ദർശന വേളയിൽ മന്ത്രി ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ബി.ഡി.എഫ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫ, നാഷനൽ സെക്യൂരിറ്റി അഡ്വൈസറും റോയൽ ഗാർഡ് കമാൻഡറുമായ ലെഫ്റ്റനന്റ് ജനറൽ ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ എന്നിവരും അദ്ദേഹത്തെ സ്വീകരിച്ചു. രാജ്യത്തിന്റെ സുരക്ഷ നിലനിർത്തുന്നതിനുള്ള ബി.ഡി.എഫിന്റെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു പ്രഖ്യാപിക്കുകയും കിരീടാവകാശിയുടെ പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു.
Bahrain’s Crown Prince and Prime Minister, HRH Prince Salman bin Hamad Al Khalifa, emphasized that national unity and responsibility are the foundations of the Kingdom's security and progress during his visit to the BDF General Command. He praised the Bahrain Defence Force (BDF) for its dedication to regional stability and reaffirmed continued support to strengthen military capabilities under the leadership's vision.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."