HOME
DETAILS

കുവൈത്ത് വിമാനത്താവള വികസനം; പുതിയ ടെർമിനലിന്റെ അവസാനഘട്ട കരാർ ഒപ്പിട്ടു

  
May 11, 2026 | 3:28 PM

kuwait airport t2 terminal final construction contract limak

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ പാസഞ്ചർ ടെർമിനൽ പദ്ധതിയുടെ അവസാനഘട്ട നിർമാണ പ്രവർത്തനങ്ങൾക്കായി കുവൈത്ത് സർക്കാർ തുർക്കി നിർമാണ കമ്പനിയായ ലിമാക് ഹോൾഡിംഗുമായി കരാറിൽ ഒപ്പിട്ടു. പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അൽ-അഹമ്മദ് അൽ-സബാഹിന്റെ സാന്നിധ്യത്തിലായിരുന്നു ഒപ്പിടൽ ചടങ്ങ്. പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികൾ വേ​ഗത്തിൽ നടപ്പിലാക്കി  രാജ്യത്തെ വ്യോമഗതാഗത മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫ്, പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സലേം അൽ സബാഹ്, പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ-മഷാൻ എന്നിവരടക്കം നിരവധി മുതിർന്ന ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.

രാജ്യത്തി​ന്റെ ഭാവി വികസനപദ്ധതികൾക്ക് പിന്തുണയേകുകയാണ് ലക്ഷ്യം. പുതിയ ടെർമിനലി​ന്റെ നിർമാണം പൂർത്തിയാകുന്നതോടെ യാത്രക്കാരുടെ ശേഷി ഗണ്യമായി വർധിക്കാനും കാർഗോ, ലോജിസ്റ്റിക്സ് സൗകര്യങ്ങൾ ശക്തിപ്പെടാനും വഴിയൊരുക്കും. വ്യാപാരം, ടൂറിസം, നിക്ഷേപം എന്നീ മേഖലയിൽ വമ്പിച്ച മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. വിദേശ നിക്ഷേപം, തൊഴിലവസരങ്ങൾ എന്നിവ ആകർഷിക്കാനും വഴിയൊരുക്കും. കുവൈത്തിന്റെ സിവിൽ ഏവിയേഷൻ മേഖലയിലെ ഒരു സുപ്രധാന നാഴികക്കല്ലായിട്ടാണ് ടി2 ടെർമിനൽ പദ്ധതിയെ രാജ്യം കാണുന്നത്. 

Kuwait has signed final-phase contracts with Turkish firm Limak Holding to complete the new Passenger Terminal (T2) at Kuwait International Airport. Witnessed by Prime Minister Sheikh Ahmad Abdullah Al-Ahmad Al-Sabah, this strategic project aims to modernize the country’s aviation infrastructure, significantly increasing passenger capacity and strengthening Kuwait's position as a regional logistics and tourism hub.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോള നിക്ഷേപങ്ങളുടെ തലസ്ഥാനമായി ദുബൈ; ഒറ്റ വർഷം കൊണ്ട് സൃഷ്ടിച്ചത് 39,000 തൊഴിലവസരങ്ങൾ

uae
  •  5 days ago
No Image

മ്യാന്‍മറില്‍ തെരഞ്ഞെടുപ്പ് കാലത്ത് സൈന്യം കൊന്നുതള്ളിയത് 700ലധികം പേരെ; റിപ്പോര്‍ട്ട് പുറത്തുവിട്ട് ഐക്യരാഷ്ട്രസഭ

International
  •  5 days ago
No Image

‘മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച എയർലൈൻ’; ആഗോള വ്യോമയാന രംഗത്ത് വീണ്ടും തിളങ്ങി എമിറേറ്റ്സ്

uae
  •  5 days ago
No Image

തൃശൂരില്‍ പൊലിസ് ജീപ്പിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 16കാരന്‍ മരിച്ചു;  സുഹൃത്ത് ഗുരുതരാവസ്ഥയില്‍ തുടരുന്നു

Kerala
  •  5 days ago
No Image

ടെസ്റ്റിംഗ് സെന്ററിൽ പോകേണ്ട; വാഹന പരിശോധന ഇനി വീട്ടുപടിക്കൽ! 'ആബർ' മൊബൈൽ സേവനവുമായി ദുബൈ ആർടിഎ

uae
  •  5 days ago
No Image

ജൂൺ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ; 1080 കോടി രൂപ അനുവദിച്ചു, തുക 3000 രൂപയാക്കുന്നത് വൈകില്ലെന്ന് മുഖ്യമന്ത്രി

Kerala
  •  5 days ago
No Image

തമിഴ്‌നാട്ടിൽ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണ്ണമോതിരം; 'തായ് മാമൻ' പദ്ധതിക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി വിജയ്

National
  •  5 days ago
No Image

ആക്രിവിലയ്ക്ക് പോകേണ്ട ബസുകൾ ഇനി 'സ്മാർട്ട് സ്കൂളുകൾ'; വേറിട്ട പദ്ധതിയുമായി ഗുജറാത്ത് സർക്കാർ

National
  •  5 days ago
No Image

പൊലിസ് സ്റ്റേഷനുകളിലെ തൊണ്ടിമുതൽ വാഹനങ്ങൾ ഉടൻ അപ്രത്യക്ഷമാകും; 'സ്പേസ്' പദ്ധതിയുമായി ആഭ്യന്തര വകുപ്പ്

Kerala
  •  5 days ago
No Image

കുതിച്ചുയരുന്ന വാടകയ്‌ക്ക് തടയിടാൻ അബുദബി; വാടക മരവിപ്പിക്കൽ നയം റിയൽ എസ്റ്റേറ്റ് വിപണിക്ക് സ്ഥിരതയേകുമെന്ന് റിപ്പോർട്ട്

uae
  •  5 days ago