ഡി.എച്ച്.എസ് സ്ഥലംമാറ്റത്തില്‍ സര്‍ക്കാരിന് ആശ്വാസം; ഡോ റീനയുടെ സ്ഥലംമാറ്റം ശരിവച്ച് ഹൈക്കോടതി
തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടര്‍ കെ.ജെ റീനയെ സ്ഥലം മാറ്റിയ സര്‍ക്കാര്‍ നടപടി സ്‌റ്റേ ചെയ്ത അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാര്‍ നല്‍കിയ ഹരജി അനുവദിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. ട്രൈബ്യൂണലിന്റെ സ്റ്റേ ഉത്തരവ് നടപടി ക്രമങ്ങള്‍ പാലിക്കാതെയെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
ഡോ. കെ.ജെ റീനയെ ഹെല്‍ത്ത് സര്‍വിസസ് ഡയറക്ടര്‍ (ഡി.എച്ച്.എസ്) സ്ഥാനത്തുനിന്ന് എറണാകുളം റീജ്യനല്‍ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയിലേക്കു സ്ഥലംമാറ്റിയതു സ്റ്റേ ചെയ്ത കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവ് ചോദ്യം ചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ ഹരജി സമര്‍പ്പിച്ചിരുന്നത്. ജഡ്ജിമാരായ അനില്‍ കെ. നരേന്ദ്രന്‍, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
വാദത്തിനിടെ, തര്‍ക്കത്തിന്റെ ഗുണദോഷങ്ങള്‍ ട്രൈബ്യൂണല്‍ പരിശോധിക്കേണ്ടതുണ്ടെന്നും ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവില്‍ എന്തെങ്കിലും ഇടപെടല്‍ ആവശ്യമുണ്ടോയെന്നതില്‍ മാത്രമേ അതിന്റെ പരിഗണനയുള്ളൂവെന്നും കോടതി വാമൊഴിയായി നിരീക്ഷിച്ചു. സംസ്ഥാന സര്‍ക്കാരും ഡോ.റീനയും ഉള്‍പ്പെടെ ഇരുപക്ഷത്തെയും കേട്ട ശേഷം ഉത്തരവിനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
നേരത്തെ, സ്ഥലംമാറ്റ ഉത്തരവ് ചോദ്യം ചെയ്ത് ഡോ. റീന നല്‍കിയ ഹരജിയില്‍ ട്രൈബ്യൂണല്‍ രണ്ടാഴ്ചത്തേക്ക് സ്ഥലംമാറ്റം സ്റ്റേ ചെയ്തിരുന്നു. വെറും എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ ഒരു ഉദ്യോഗസ്ഥയെ അഡ്മിനിസ്‌ട്രേറ്റീവ് കേഡറില്‍ നിന്ന് സ്‌പെഷാലിറ്റി കേഡറിലേക്ക് മാറ്റാന്‍ കഴിയില്ലെന്ന് അവര്‍ വാദിച്ചു.
ട്രൈബ്യൂണലിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത്, ഡോ. റീനയെ ഡെപ്യൂട്ടേഷനില്‍ ഡി.എച്ച്.എസ് ആയി നിയമിച്ചതാണെന്നും 2026 ഫെബ്രുവരിയില്‍ അവരുടെ കാലാവധി അവസാനിച്ചുവെന്നും കാലാവധി നീട്ടാതെ അവര്‍ ആ സ്ഥാനത്ത് തുടര്‍ന്നുവെന്നും സംസ്ഥാനം വാദിച്ചു.
The Kerala High Court has upheld the transfer of Dr. Reena in connection with a Directorate of Health Services (DHS) posting, providing relief to the state government. The court’s decision validates the administrative action taken by the authorities regarding her transfer.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."